ഐ.എൻ.എയുടെ ഭാഗമായിരുന്ന ഏഷ്യയിലെ ആദ്യത്തെ വനിതാസൈനിക റെജിമെന്റായ ഝാൻസി റാണി റെജിമെന്റിന്റെ ജോയിന്റ് കമാൻഡറായിരുന്നു
പുവാൻ പത്മശ്രീ ദതിൻ ജാനകി ആദി നാഗപ്പൻ എന്നറിയപ്പെട്ടിരുന്ന ജാനകി തേവർ
(25 February 1925 – 9 May 2014).
മലയയിലെ സമ്പന്ന തമിഴ് കുടുംബാംഗമായ ജാനകി പതിന്നാറാം വയസിലാണ് സ്വാതന്ത്ര്യ സമര രംഗത്തെത്തുന്നത്.
സുഭാഷ് ചന്ദ്ര ബോസിന്റെ ആഹ്വാനത്തെത്തുടർന്ന് സമര രംഗത്തെത്തിയ ജാനകി തന്റെ സ്വർണ കമ്മലുകൾ സമരാവശ്യങ്ങൾക്കായി സംഭാവന ചെയ്തു. കുടുംബാംഗങ്ങളുടെ വലിയ എതിർപ്പുകളുണ്ടായെങ്കിലും ഝാൻസി റാണി റെജിമെന്റിന്റെ ഭാഗമായി പ്രവർത്തിച്ചു.
ഝാൻസി റാണി റെജിമെന്റിലെ സെക്കന്റ് ഇൻ കമാന്റ് ആയിരുന്നു അവർ.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സാമൂഹ്യ പ്രവർത്തന രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കുകയും,
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആവേശം ഉൾക്കൊണ്ട് മലയയിലെ ഇന്ത്യൻ കോൺഗ്രസ് മെഡിക്കൽ മിഷനിൽ ചേർന്നു പ്രവർത്തിക്കുകയും ചെയ്തു.
1946 ൽ ജാനകിയും ജോൺ തിവിയും ചേർന്ന് മലയൻ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ചു. പിന്നീട് മലേഷ്യൻ പാർലമെന്റിലെ സെനറ്ററായി പ്രവർത്തിച്ചു.
ഭാരത സർക്കാർ 2000- ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച ഈ ധീര വനിത
2014 മേയ് 9 ന്
ന്യുമോണിയ ബാധ മൂലം മരണമടഞ്ഞു.
സമർപ്പിത ജീവിതത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമങ്ങൾ..
Discussion about this post