VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

മാർച്ച് 22 – സൂര്യ സെൻ ജന്മദിനം

VSK Desk by VSK Desk
22 March, 2023
in സംസ്കൃതി
ShareTweetSendTelegram

കിഴക്കൻ ഭാരതത്തിലും, ബംഗാളിലും രാജ്യത്തിന് അഭിമാനമായിത്തീർന്ന ധാരാളം സ്വാതന്ത്ര്യസമരസേനാനികൾ പിറവി കൊണ്ടിട്ടുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ അവരിൽ പലരുടെയും പോരാട്ടകഥകൾ കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയിട്ടുണ്ട്. അവർ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചുവെങ്കിലും, ഒരിക്കലും ചരിത്രത്തിൽ വേണ്ട രീതിയിൽ അംഗീകാരിക്കപ്പെടാത്തവരുമുണ്ട്. അത്തരത്തിലൊരാളായിരുന്നു 1930 -ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ വൻപോരാട്ടം നടത്തിയ സൂര്യ സെൻ. സ്വാതന്ത്ര്യത്തിനായി അദ്ദേഹം അനുഭവിച്ച യാതനകൾ ആരുടെയും കണ്ണുകൾ ഈറനണയിക്കുന്നതാണ്.

1894 മാർച്ച് 22 ന് ചിറ്റഗോങ്ങിലെ താന രാവുജനിലെ നോപാര ഗ്രാമത്തിലാണ് സൂര്യ സെൻ ജനിച്ചത്. അദ്ദേഹത്തിന്റെ മുഴുവൻ പേര് ഷൂർജ കുമാർ സെൻ എന്നായിരുന്നു. അച്ഛന്റെ പേര് രാജ്മോണി സെൻ, അമ്മ ഷില ബാല ദേവി.

1916 -ൽ ഹറംപൂർ കോളേജിൽ ബി.എ. വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ദേശീയ ആശയങ്ങളോട് സൂര്യ സെന്നിന് താല്പര്യം തോന്നിയത്. പിന്നീട് അനുശീലൻ സമിതി എന്ന വിപ്ലവ സംഘടനയിൽ അദ്ദേഹം ചേരുകയായിരുന്നു. അദ്ദേഹത്തിന്റെ മഹത്തായ പ്രവർത്തനവും നേതൃത്വഗുണവും കാരണം ചിറ്റഗോംഗിൽ നിന്ന് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോളേജിലെ വിദ്യാർത്ഥികളും സഹപ്രവർത്തകരും സെന്നിനെ സ്നേഹപൂർവ്വം ‘മാസ്റ്റർ ദാ…’ എന്ന് വിളിച്ചു. 1926 മുതൽ 1928 വരെ രണ്ട് വർഷം ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് സെൻ ജയിലിലടക്കപ്പെട്ടു.
ജയിൽ മോചിതനായ ശേഷം, 1930 ഏപ്രിൽ 18 -ന് ചിറ്റഗോംഗ് ആയുധശാലയിൽ നിന്ന് പൊലീസിന്റെയും സഹായസേനയുടെയും ആയുധശേഖരം ഒരുകൂട്ടം വിപ്ലവകാരികളുമായി ചേർന്ന് സെൻ കൊള്ളയടിച്ചു. എല്ലാ കോണുകളിൽ നിന്നും ബ്രിട്ടീഷുകാരെ അക്രമിക്കാൻ കഴിയുന്ന വിപ്ലവ സൈന്യത്തിന്റെ അടിത്തറ പാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആയുധശാലയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുന്നതിലും നഗരത്തിലെ ആശയവിനിമയ സംവിധാനം നശിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. അതുവഴി ചിറ്റഗോങ്ങിനെ ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താൻ അദ്ദേഹം ലക്ഷ്യമിട്ടു. സംഘത്തിന് ആയുധങ്ങൾ കൊള്ളയടിക്കാൻ കഴിഞ്ഞെങ്കിലും, വെടിമരുന്ന് കണ്ടെത്താൻ കഴിഞ്ഞില്ല!

ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി ചിറ്റഗോംഗ് ബ്രാഞ്ചിന്റെ പേരിൽ നടത്തിയ ആ കൊള്ളയിൽ അറുപത്തിയഞ്ച് വിപ്ലവകാരികൾ പങ്കെടുത്തു. ബ്രിട്ടീഷുകാരുടെ ആയുധങ്ങൾ കൈക്കലാക്കിയ വിപ്ലവകാശികൾ ആയുധശാലയ്ക്ക് പുറത്ത് തടിച്ചുകൂടി. അവിടെ വെളുത്ത ഖാദി ധോത്തിയും നീളൻ കോട്ടും ഗാന്ധി തൊപ്പിയും ധരിച്ച സൂര്യ സെൻ കെട്ടിടത്തിന് വെളിയിൽ ദേശീയ പതാക ഉയർത്തി. ‘വന്ദേ മാതരം’, ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.

വെടിമരുന്ന് ഇല്ലാതെ, ബ്രിട്ടീഷുകാരുമായി ഒരു തുറന്ന യുദ്ധത്തിൽ ഏർപ്പെടുന്നത് ബുദ്ധിയല്ല എന്നവർക്ക് തോന്നി. എന്നാൽ ഏപ്രിൽ 22 -ന് ആയിരക്കണക്കിന് ബ്രിട്ടീഷ് സൈനികർ ജലാലാബാദ് കുന്നിൽ വച്ച് അവരെ വളഞ്ഞു. തുടർന്നുള്ള യുദ്ധത്തിൽ 12 വിപ്ലവകാരികളും 80 ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. തോൽക്കുമെന്ന് ഉറപ്പായതിനെ തുടർന്ന്, സെന്നും കൂട്ടരും അയൽഗ്രാമങ്ങളിലേക്ക് രക്ഷപ്പെട്ടു. അവിടെ അവർ ചെറിയ ഗ്രൂപ്പുകളായി ഗറില്ലാ യുദ്ധ രീതിയിൽ ബ്രിട്ടീഷുകാരെ നേരിട്ടു. റെയ്ഡുകൾ നടത്തുകയും കൊളോണിയൽ ഉദ്യോഗസ്ഥരെ കൊല്ലുകയും അവരുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്തു.

എന്നാൽ, ഒടുവിൽ സെന്നിന്റെ കൂട്ടാളിയായ നേത്ര അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. തന്റെ വീട്ടിൽ സെൻ ഒളിച്ചിരിക്കുകയാണെന്ന് നേത്ര ബ്രിട്ടീഷുകാരെ അറിയിച്ചു. അങ്ങനെ 1933 ഫെബ്രുവരി 16 -ന് അവർ സെന്നിനെ അറസ്റ്റ് ചെയ്തു. ഒറ്റികൊടുത്തതിന് നേത്രയ്ക്ക് ബ്രിട്ടീഷ് സർക്കാർ ഒരു പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പക്ഷേ അത് വാങ്ങുന്നതിന് മുമ്പ് സൂര്യ സെന്നിന്റെ കൂട്ടത്തിലെ ഒരു വിപ്ലവകാരി നേത്രയുടെ തല അറുത്തു മാറ്റുകയായിരുന്നു. സൂര്യ സെന്നിനെ പിന്തുണച്ചിരുന്ന നേത്രയുടെ ഭാര്യ ഒരിക്കലും ഭർത്താവിനെ കൊന്നതാരാണെന്ന് വെളിപ്പെടുത്തിയില്ല.

പിന്നീടങ്ങോട്ട് ഒരു മനുഷ്യനും സഹിക്കാൻ കഴിയാത്ത കൊടുംപീഡനങ്ങളാണ് അദ്ദേഹം ബ്രിട്ടീഷുകാരുടെ കൈയിൽ അനുഭവിച്ചത്. 1934 ജനുവരി 12 ന്‌ തൂക്കിലേറ്റുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വരെ, കണ്ണില്‍ച്ചോരയില്ലാതെ ബ്രിട്ടീഷുകാർ സെന്നിനെ ക്രൂരമായി പീഡിപ്പിച്ചു. അവർ അദ്ദേഹത്തിന്റെ അസ്ഥികൾ ഒന്നൊന്നായി ഒടിച്ചു. താടിയെല്ലുകൾ അടിച്ചു തകർത്തു. പല്ലും നഖവും പിഴുതെടുത്തു. ഒടുവിൽ അദ്ദേഹത്തിന്റെ സന്ധികളും തകർത്തു. നടക്കാനോ സംസാരിക്കാനോ കഴിയാത ഒരു ജീവച്ഛവമായി അദ്ദേഹം മാറി. അപ്പോൾ മാത്രമാണ് അവർ അദ്ദേഹത്തെ കൊണ്ടുപോയി തൂക്കിലേറ്റിയത്. അവർ അദ്ദേഹത്തോട് കാണിച്ച ഏക ദയയും അതായിരുന്നു. മരണം ….

എന്നാൽ, ഇത്രയൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തെയും, ആവേശത്തെയും കെടുത്താൻ അവർക്കായില്ല.

“മരണം എന്റെ വാതിൽക്കൽ മുട്ടുന്നു. എന്റെ മനസ്സ് നിത്യതയിലേക്ക് പറക്കുകയാണ്… അത്ര സുഖകരമായ, ഗംഭീരമായ നിമിഷത്തിൽ, എന്റെ കല്ലറയിൽ ഞാൻ നിങ്ങൾക്കായി എന്താണ് ഉപേക്ഷിക്കുക? ഒരേയൊരു കാര്യം, അതാണ് എന്റെ സ്വപ്നം, ഒരു സുവർണ്ണ സ്വപ്നം – സ്വതന്ത്ര ഭാരതത്തിനായുള്ള സ്വപ്നം…. ചിറ്റഗോംഗിലെ കിഴക്കൻ കലാപത്തിന്റെ ദിവസമായ 1930 ഏപ്രിൽ 18 ഒരിക്കലും മറക്കരുത്… ഭാരതത്തിന്റെ സ്വാതന്ത്ര്യ ബലിപീഠത്തിൽ ജീവൻ ബലിയർപ്പിച്ച ദേശസ്നേഹികളുടെ പേരുകൾ നിങ്ങളുടെ ഹൃദയത്തിൽ ചുവന്ന അക്ഷരങ്ങളിൽ എഴുതുക”

വധശിക്ഷയ്ക്ക് മുമ്പ് വിപ്പവകാരികൾക്ക് സെൻ എഴുതി അയച്ച കത്തിലെ വാചകങ്ങളാണ് ഇവ.

1934 ജനുവരി 12 ന്‌ ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റി.

സ്വജീവിതം ഭാരതമാതാവിന്റെ മോചനത്തിനായി അർപ്പണം നടത്തിയ സൂര്യ സെന്നിന്റെ ഓർമ്മകൾക്ക് ശതകോടി പ്രണാമങ്ങൾ

ShareTweetSendShareShare

Latest from this Category

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

നവരാത്രി ആറാം ഭാവം: കാര്‍ത്യായനി ദേവി

ഇന്ന് കന്നി 5: ശ്രീനാരായണഗുരു സമാധി; പ്രവൃത്തിയിലെ പ്രവൃത്തിരാഹിത്യം

ഇന്ന് ശ്രീകൃഷ്ണജയന്തി: ബാല്യം സഫലമാകാന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പ്രകൃതി സൗഹൃദ സുസ്ഥിര ജീവിതത്തിനുള്ള മാർഗം ഭാരതത്തിന്നുണ്ട്: ഡോ. മോഹൻ ഭാഗവത്

ലോകത്തെ പവിത്രമാക്കുക ഭാരതത്തിന്റെ ചുമതല: സുരേഷ് ജോഷി

പി.ഇ.ബി. മേനോന്‍ ശ്രദ്ധാഞ്ജലി 20ന്: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പങ്കെടുക്കും

ആത്മനിർഭർ ഭാരതം; ലക്നൗവിൽ നിർമിച്ച ബ്രഹ്മോസ് മിസൈലിന്റെ ആദ്യ ബാച്ച് നാളെ പ്രതിരോധസേനയ്‌ക്ക് കൈമാറും

ഹിന്ദു സമാജസംരക്ഷണത്തിനായി ഹൈന്ദവ സമാജം ശക്തിപ്പെടേണ്ടത് അനിവാര്യം: സ്വാമി ചിദാനന്ദപുരി

ക്ഷേത്രസ്വത്ത്: ഹിമാചൽ ഹൈക്കോടതിവിധി നിർണ്ണായകമാകുന്നു

മുണ്ടുംതലയ്‌ക്കൽ സോമരാജൻ അന്തരിച്ചു: വിട വാങ്ങിയത് കൊല്ലം പരവൂരിലെ മുതിർന്ന സ്വയം സേവകൻ

അക്കിത്തവും തുറവൂരും മേലത്തും ആദര്‍ശനിഷ്ഠമായി ജീവിച്ചവര്‍: ആര്‍. സഞ്ജയന്‍

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies