ഡൽഹിയിലെ വൈദേശിക മുഗൾ ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1737 ൽ മറാത്ത സാമ്രാജത്തിന്റെ പേഷ്വയായിരുന്ന ബാജി റാവു ഒന്നാമന്റെ നേതൃത്വത്തിൽ അൻപതിനായിരം മറാത്ത സൈനികർ ഡൽഹിയിലേക്ക് മാർച്ച് ചെയ്തു.
മുന്നേറിക്കൊണ്ടിരിക്കുന്ന മറാത്താ സൈന്യത്തെ കുറിച്ച് മനസ്സിലാക്കിയ മുഗൾ ചക്രവർത്തി, സാദത്ത് അലി ഖാൻ ഒന്നാമനോട് ആഗ്രയിൽ നിന്ന് മാർച്ച് ചെയ്യാനും മറാത്ത സൈന്യത്തിന്റെ മുന്നേറ്റം തടയാനും ആവശ്യപ്പെട്ടു. സാദത്ത് അലി ഖാൻ ഒരു ലക്ഷത്തി അൻപതിനായിരം സൈനികരുമായി എത്തിയെങ്കിലും ബാജിറാവു തന്ത്രപരമായി പ്രധാന പാത ഒഴിവാക്കി ജാട്ട് , മേവാട്ടി മലനിരകളിലൂടെ സഞ്ചരിച്ചതിനാൽ സാദത്ത് അലി ഖാന് മറാത്തകളുടെ മുന്നേറ്റം തടയാൻ സാധിച്ചില്ല. മുഗൾ ജനറൽമാർക്കോ മുഗൾ രഹസ്യാന്വേഷണ വിഭാഗത്തിനോ ബാജിറാവുവിന്റെ നീക്കങ്ങൾ ഗ്രഹിക്കാനോ പ്രവചിക്കാനോ സാധിച്ചില്ല. ഡൽഹിയിലെത്തിയ ബാജിറാവുവും സൈനികരും ഹസൻ ഖാൻ കോക്കയുടെ നേതൃത്വത്തിലുള്ള മുഗള സൈന്യവുമായി ഏറ്റുമുട്ടി. നീണ്ട യുദ്ധത്തിന് ശേഷം 1737 മാർച്ച് 28 ന് ബാജിറാവു മുഗളന്മാരെ പരാജയപ്പെടുത്തി ഡൽഹിയെ മോചിപ്പിച്ചു.
Discussion about this post