കേരളത്തിലെ കാലടിയില്‍ ജനിച്ച് ഭാരതത്തിലുടനീളം സഞ്ചരിച്ച് അറിവ് പകര്‍ന്ന യോഗീവര്യന് ഇന്ന് ലോകം പ്രണാമം അര്‍പ്പിക്കുകയാണ്.
വൈശാഖ മാസത്തെ ശുക്ലപക്ഷ പഞ്ചമി ദിനത്തിലാണ് ആദിശങ്കരന്റെ ജനനം. കാലടിയിലെ ഒരു ബ്രാഹ്മണകുടുബത്തില്‍ ശിവഗുരുവിന്റേയും ആര്യാംബയുടേയും മകനായിട്ടായിരുന്നു ജനനം.
9-ാം നൂറ്റാണ്ടില്‍, 820-ാം മാണ്ടില്‍ കേദാർ നാഥില്‍ വച്ചു അദ്ദേഹം സമാധിയായി.
അദ്വൈത സിദ്ധാന്തത്തിലൂടെ ഭാരതത്തിലെ സന്യാസി പരമ്പരയെ ശക്തനാക്കിയ സന്യാസി എന്ന നിലയില്‍ ശങ്കരാചാര്യരുടെ പ്രസക്തി ഏറുകയാണ്. ദശനാമി സമ്പ്രദായത്തിന്റേയും അദ്വൈത വേദാന്തത്തിന്റേയും സ്ഥാപകനായ ശങ്കരാചാര്യരുടെ ശിഷ്യന്മാരെന്ന നിലയില്‍ പദ്മപാദര്‍, തോടകാചാര്യർ, ഹസ്താമലകന്‍, സുരേശ്വരന്‍ എന്നിവര്‍ സന്യാസിപരമ്പരയില്‍ ആദരിക്കപ്പെട്ടു.
ഹിന്ദുധർമത്തിന്റെ വിവിധ ധാരകളെ ദേശീയമായി ഒന്നിപ്പിക്കുന്നതില്‍ ആദിശങ്കരന്‍ വഹിച്ച പങ്കാണ് ഏറെ നിര്‍ണ്ണായകമായത്. അത് ഭാരതത്തെ ഒന്നായി നിലനിര്‍ത്തുന്നതിനുള്ള അടിസ്ഥാന ശിലയായി മാറി. ആധ്യാത്മിക ധാരയുടെ ഏറ്റവും ശക്തനായ വക്താവും പ്രയോക്താവും ആരെന്ന ചോദ്യത്തിനും ശങ്കരാചാര്യരെന്ന ഒറ്റ ഉത്തരമേയുള്ളു എന്ന് ആചാര്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ജീവാത്മാവും, പരമാത്മാവും, വൈരാഗ്യവും, മോക്ഷവും അടങ്ങുന്ന എല്ലാ
മാനവരാശിക്ക് പകര്‍ന്നു നല്‍കിയ ആ മഹാപണ്ഡിതന്റെ ചിരന്തനമായ സ്മരണകൾ ഒരിക്കൽ കൂടി പ്രദീപ്തമാവുകയാണ്.
Discussion about this post