VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ജൂലയ് 23: ബാലഗംഗാധര തിലക് ജയന്തി

VSK Desk by VSK Desk
23 July, 2023
in സംസ്കൃതി
ShareTweetSendTelegram

ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ ജീവിതാന്ത്യം വരെ പോരാടിയവരില്‍ പ്രമുഖനായിരുന്നു ലോകമാന്യ ബാലഗംഗാധര തിലക്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സൂര്യതേജസ്സോടെ ഉദിച്ചുയര്‍ന്ന് ”സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ നേടുക തന്നെ ചെയ്യും” എന്ന സിംഹഗര്‍ജ്ജനം നടത്തിയ ഭാരതാംബയുടെ നിര്‍ഭയനായ പ്രിയപുത്രന്‍ ബാലഗംഗാധരതിലക്

മഹാരാഷ്ട്രയില്‍ കൊങ്കണ്‍ തീരത്തുള്ള രത്‌നഗിരിയില്‍ ഒരു സാധാരണ കുടുംബത്തില്‍ 1856 ജൂലൈ 23 ന് രാമചന്ദ്ര തിലക് എന്ന സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായിട്ട് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പൂനയില്‍ ഡക്കാണ്‍ കോളേജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദവും തുടര്‍ന്ന് ബോംബെ ഗവ.ലോ കോളേജില്‍ നിന്നും നിയമബിരുദവും നേടിയ അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലും ആകൃഷ്ടനായിരുന്നു. വാസുദേവ ബല്‍വന്ത്ഫട്‌കേ, മഹര്‍ഷി അണ്ണാസാഹിബ് പട്‌വര്‍ദ്ധന്‍, വിഷ്ണു ശാസ്ത്രി എന്നിവരുടെ പ്രേരണയും സാന്നിദ്ധ്യവും തിലകനില്‍ സ്വാധീനം ചെലുത്തി. ഇവരിലൂടെ കലര്‍പ്പില്ലാത്ത സ്വതന്ത്രചിന്താബോധവും ഭാരതീയ കാഴ്ചപ്പാടിനെക്കുറിച്ചും, സമഗ്രമായി പഠിക്കാനും തിരിച്ചറിയാനും അദ്ദേഹത്തെ സഹായിച്ചു. ജനകീയ വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കാന്‍ വിഷ്ണു ശാസ്ത്രി 1880 ല്‍ ആരംഭിച്ച ന്യൂ ഇംഗ്ലീഷ് സ്‌കൂളിലെ അദ്ധ്യാപകനായിട്ടാണ് അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്. കഴിവുറ്റ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. തന്റെ ചിന്താധാരകള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കേസരി എന്ന പേരില്‍ മറാഠി ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചിരുന്നു. ബ്രിട്ടീഷ് അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സ്വാഭിമാനത്തോടെയും സ്വതന്ത്രവുമായി ചിന്തിച്ച് ശക്തമായ പ്രതിഷേധ ജ്വാല ഉയര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എന്ന ചട്ടക്കൂട്ടില്‍ നിന്ന് രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിന് ആക്കം കൂട്ടാന്‍ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

കോണ്‍ഗ്രസില്‍ ചേര്‍ന്നാണ് സമരങ്ങളില്‍ പങ്കെടുത്തിരുന്നതെങ്കിലും, നേതാജിയെപോലെ ബ്രിട്ടീഷുകാര്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കണമെന്ന തീവ്രനിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഇന്നത്തെ കോവിഡ് വൈറസ് ബാധപോലെ രാജ്യവ്യാപകമായി 1897 ല്‍ പടര്‍ന്ന് പിടിച്ച പ്ലേഗ് എന്ന മഹാമാരിയെ നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥക്കെതിരെ ആഞ്ഞടിച്ച അദ്ദേഹത്തെ 1897 ജൂലൈയില്‍ രാജ്യദ്രോഹകുറ്റം ചുമത്തി ഒരു വര്‍ഷം ജയിലില്‍ അടച്ചു. 1905 ലെ ബംഗാള്‍ വിഭജനത്തെത്തുടര്‍ന്ന് നടന്ന സമരങ്ങളിലെ മുന്‍നിര പോരാളി ആയിരുന്ന അദ്ദേഹം വിദേശ സാധനങ്ങള്‍ ബഹിഷ്‌കരിക്കാനും സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും സ്വരാജ് നേടിയെടുക്കാനും ആഹ്വാനം ചെയ്ത് ബ്രിട്ടീഷ്‌കാര്‍ക്കെതിരെ നിരന്തരം ആഞ്ഞടിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ദേശീയ തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം നിശിതമായ വിമര്‍ശനങ്ങളോടു കൂടിയ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഇതെല്ലാം ബ്രിട്ടീഷുകാരെ പ്രകോപിപ്പിക്കുകും 1906 ജൂണ്‍ മാസം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ബര്‍മ്മയിലെ മാന്‍ഡലേ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജയില്‍വാസ സമയത്തും ആ രാജ്യസ്‌നേഹി വെറുതെ ഇരുന്നില്ല. ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കുകയും ഗീതാരഹസ്യം എന്ന മഹത്തായ കൃതി രചിക്കുകയും ചെയ്തു. ആറ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. ജനഹൃദയങ്ങളില്‍ ദേശാഭിമാനം വളര്‍ത്തി അവരുടെ മനസില്‍ ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള അതൃപ്തിയും അസ്വസ്ഥതയും ആളിക്കത്തിച്ച് അവരെ പ്രബുദ്ധരാക്കി അവരുടെ ശക്തിയെയും സാമര്‍ത്ഥ്യത്തെയും സാമ്രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ഒന്നിപ്പിക്കുക എന്നതായിരുന്നു തിലകന്റെ ജീവിതലക്ഷ്യം. ജനങ്ങളെ പ്രബുദ്ധരാക്കാനും അടിമത്തത്തിന്റെ ആലസ്യത്തില്‍ ആണ്ട് കിടക്കുന്ന അവരെ ഉണര്‍ത്താനും അദ്ദേഹം ഗണേശോത്സവങ്ങൾ സംഘടിപ്പിച്ചു.

ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ നിന്നുകൊണ്ടു തന്നെ നാട്ടുരാജ്യങ്ങള്‍ക്ക് സ്വയം ഭരണപദവി ആവശ്യപ്പെട്ടുകൊണ്ട് 1916 ല്‍ ആനിബസന്റുമായി ചേര്‍ന്ന് ഹോംറൂള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. 1891 ല്‍ പൂനെയിലെ മുനിസിപ്പല്‍ കൗണ്‍സിലിലും 1895 ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലും ഇദ്ദേഹം അംഗമായിരുന്നു. 1894 ല്‍ ബോംബെ സര്‍വ്വകലാശായുടെ സൊസൈറ്റിയില്‍ ഫെലോ ആകാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസവും ഭക്തിയും മതാചാരങ്ങളും രാഷ്ട്ര ചിന്തയും സ്വാതന്ത്ര്യ ബോധവും മാതൃകാപരവും പ്രചോദനാത്മകവും ആയിരുന്നു. അദ്ദേഹത്തിന്റെ ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഗാന്ധിജിയെ പോലും ആകര്‍ഷിച്ചിരുന്നു.

അളവറ്റ അറിവ്, അറ്റമറ്റ സ്വാര്‍ത്ഥത്യാഗം, ആജന്മദേശ സേവനം എന്നിവയാല്‍ ജനതയുടെ ഹൃദയക്ഷേത്രത്തില്‍ അദ്വിതീയ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു എന്ന് മഹാത്മാഗാന്ധിയും, തിലകന്‍ തുടങ്ങിവെച്ചതിന്റെ മുകളില്‍ നിന്നുമാണ് മഹാത്മാ ഗാന്ധി തുടങ്ങിയതെന്ന നെഹ്‌റുവിന്റെ വാക്കുകളും അദ്ദേഹത്തിന്റെ കഴിവുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഭാരതാംബയുടെ ഉള്‍വിളി കേട്ട് ആത്മധൈര്യവും ആത്മാര്‍ത്ഥതയും കൈമുതലാക്കി മാതൃരാജ്യത്തിനു വേണ്ടി സര്‍വ്വതും സമര്‍പ്പിച്ച തിലകനെപ്പോലെയുള്ള ധീരദേശാഭിമാനികളുടെ ഓര്‍മ്മ ഒരു യാഗാഗ്നിപോലെ കെടാവിളക്കായി നമ്മുടെ മനസ്സുകളില്‍ എരിഞ്ഞു നില്‍ക്കണം.

ShareTweetSendShareShare

Latest from this Category

ഇന്ന് അന്താരാഷ്‌ട്ര റേഡിയോ ദിനം: ആകാശവാണിയും സമാജ ധര്‍മവും

നവംബർ 12: മദൻ മോഹന മാളവ്യജി സ്മൃതി ദിനം

നവംബർ 7: സി.വി രാമൻ ജന്മദിനം

നവംബർ 7: ബിപിൻ ചന്ദ്രപാൽ ജന്മദിനം

ദീപാവലി

ഇന്ന് ശ്രീധന്വന്തരി ജയന്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies