എല്ലാവർഷവും സെപ്റ്റംബർ 17-ന് വിശ്വകർമ്മജയന്തി- ദേശീയ തൊഴിലാളിദിനമായി ആഘോഷിക്കപ്പെടുന്നു.ഈ ദിവസം സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കുന്നു ലോകത്തിലെ ആദ്യത്തെ എഞ്ചിനീയറും , വാസ്തുശില്പിയുമാണ് വിശ്വകർമ്മാവ് എന്നാണ് ഭാരതീയ വിശ്വാസം..
ഇന്ദ്രപുരി, ദ്വാരക, ഹസ്തിനപുരി, സ്വർഗ്ഗലോകം, ഗംഗ, ശിവശങ്കരന്റെ ത്രിശൂൽ, വിഷ്ണു ഭഗവാന്റെ സുദർശന ചക്രം എന്നിവ നിർമ്മിച്ചത് വിശ്വകർമ്മാവാണെന്നാ ണ് വിശ്വാസം. വാസ്തുദേവന്റെ മകനാണ് വിശ്വകർമ്മാവ് എന്നൊരു വിശ്വാസവുമുണ്ട്. ഋഗ്വേദത്തിലെ പത്താമദ്ധ്യായത്തിലെ നൂറ്റി ഇരുപത്തിഒന്നാം ശ്ലോകത്തിൽ ഭൂമിയും, ആകാശവും , ജലവും വിശ്വകർമ്മാവ് സൃഷ്ടിച്ചതാണെന്ന് പരാമർശിച്ചിട്ടുണ്ട്. സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കുന്ന ദിവസമായതിനാൽ യന്ത്രങ്ങളുടെ സുഗമവും സുരക്ഷിതവുമായ പ്രവർത്തനത്തിനും തങ്ങളുടെ മേഖലയിലെ വിജയത്തിനും ഈ ദിവസം ഉത്തമമാണെന്നും വിശ്വസിക്കപ്പെടുന്നു…
1955 ൽ ദേശീയ തൊഴിലാളി പ്രസ്ഥാനമായ “ഭാരതീയ മസ്ദൂർ സംഘം-BMS “ൻെറ ആവിർഭാവത്തിന് ശേഷം… നമ്മുടെ രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ ദിനമായി – “ദേശീയ തൊഴിലാളി ദിനം” ആയി ഈ ദിവസം ആചരിച്ചു വരുന്നു.
കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകൾ നടത്തി വന്നിരുന്ന “മെയ് ദിനം”നമ്മുടെ നാട്ടിൻെറ പൈതൃകത്തിലും സംസ്കൃതിയിലും ഉൾപ്പെട്ടതല്ലായെന്നുളള ദേശീയ തൊഴിലാളിസമൂഹത്തിന്റെയും, ദേശീയ പ്രവർത്തകരുടെയും ചിന്തയാണ് “വിശ്വകർമ്മജയന്തി -ദേശീയ തൊഴിലാളി ദിനമായി “ആചരിക്കാൻ പ്രേരണ നല്കിയത്… ഭാരതത്തിലെ തൊഴിലാളിപ്രവർത്തനമേഖലയിലെ മഹാരഥൻ സ്വർഗ്ഗീയ ദന്തോപന്ത് ഠേംഗ്ഡിജിയുടെ ചിന്തകളും വിശ്വകർമ്മജയന്തി – ദേശീയ തൊഴിലാളി ദിനമായി നിശ്ചയിക്കാൻ കാരണമായി…. വൈദേശികമായ ഏതെങ്കിലും ഒരു സംഭവത്തിൽ നിന്നുമാകരുത് നമ്മുടെ നാട്ടിലെ “തൊഴിലാളി ദിനമെന്ന് ” തന്നെ നിശ്ചയിക്കപ്പെട്ടു….
BMS ആദ്യകാലങ്ങളിൽ “വിശ്വകർമ്മജയന്തി -ദേശീയ തൊഴിലാളി ദിനമെന്ന് പ്രഖ്യാപിക്കുമ്പോൾ
ഇതൊന്നും ഈ നാട്ടിൽ നടക്കില്ലായെന്ന് പറഞ്ഞിരുന്ന “മുത്തശ്ശി തൊഴിലാളി സംഘടനകളുടെ ഇടയിലൂടെ ദേശീയമായ തനിമയും മഹിമയുമായി BMS യാത്ര തുടർന്നു…. റഷ്യൻ വിപ്ലവത്തിന് ശേഷം അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ആചാര്യൻ ലെനിൻൻെറ അടുത്ത് ഒരിക്കൽ അദ്ദേഹത്തിൻെറ സഹപ്രവർത്തകനും കമ്മ്യൂണിസ്റ്റ് ചിന്തകനുമായ ട്രോസ്കി ചോദിച്ചു.
“അങ്ങ് എവിടെയെങ്കിലും ഒരു തൊഴിലാളി വിപ്ലവത്തിന് സാദ്ധ്യത ഉളള തൊഴിലാളി മുന്നേറ്റത്തെ കാണുന്നുണ്ടോ ? സഖാവ് ലെനിൻ പറഞ്ഞു “ഉണ്ട്… ഇന്ത്യയിലെ ബോംബെ യിലെ ചെങ്കോടിയേന്തിയ തൊഴിലാളി പ്രസ്ഥാനം ലക്ഷണമൊത്ത ഒരു തൊഴിലാളി സംഘടനയാണ്…” ഇതായിരുന്നു ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ സ്ഥിതി.
എവിടെയും ചെങ്കൊടി മാത്രം.
എന്നാൽ ദേശാഭിമാനത്തിൻെറ അടിസ്ഥാനത്തിൽ എത്തിയ “BMS “രാജ്യത്തെ തൊഴിലാളികളുടെ കൊടി മാറ്റി കെട്ടിയിരിക്കുന്നു. ഇന്ന് ഇന്ത്യൻ തൊഴിലാളി സമൂഹത്തിൻെറ കൊടി “കാവിയാണ്” ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ്തൊഴിലാളി സംഘടനയെന്ന് ലെനിൻ പറഞ്ഞ ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിൻെറ കൊടി തന്നെ മാറ്റികെട്ടിയിരിക്കുന്നു. ഇതാണ് ഇന്ത്യൻ തൊഴിലാളി സമൂഹത്തിൽ “വിശ്വകർമ്മജയന്തി-ദേശീയ തൊഴിലാളി ദിനവുമായി കടന്നു വന്ന “ഭാരതീയ മസ്ദൂർ സംഘം”ഉണ്ടാക്കിയ മാറ്റം… രാജ്യത്തെ എവിടെ നിന്നും “രാജ്യദ്രോഹ “മുദ്രാവാക്യങ്ങളുയർന്നാലും ഒരിക്കലും തൊഴിലാളി രംഗത്ത് നിന്നും അത്തരമൊരു മുദ്രാവാക്യം ഉയരുകയില്ലായെന്ന് ഉറപ്പാക്കാൻ BMS ന് കഴിഞ്ഞിരിക്കുന്നു…ചൈന ഭാരതത്തെ അക്രമിച്ചപ്പോൾ “പണിമുടക്ക് “നടത്തിയ അഞ്ചാംപത്തികൾക്ക് ഇന്ന് അതിന് കഴിയാത്ത സ്ഥിതി ഉണ്ടായിരിക്കുന്നു.
ഇതായിരുന്നു ദേശീയ തൊഴിലാളി പ്രസ്ഥാനമായ BMS “വിശ്വകർമ്മജയന്തി -ദേശീയ തൊഴിലാളി ദിനമായി ഉയർത്തി പിടിക്കുമ്പോൾ ആഗ്രഹിച്ചത്…
അത് സംഭവിച്ചിരിക്കുന്നു…
വിശ്വകർമ ജയന്തി ആശംസകൾ….
ദേശീയ തൊഴിലാളി ദിനാശംസകൾ…..
Discussion about this post