മഹാസമാധി ….മഹത്വമാർന്ന മഹാസമാധി
ഒരു നേർക്കാഴ്ച
കന്നി അഞ്ചാം തീയതി
പതിവുപോലെബ്രാഹ്മമുഹൂർത്തത്തിൽ ഗുരുദേവൻ കണ്ണു തുറന്നു .
. നേരം പുലർന്നപ്പോൾനേരിയ ചാറ്റൽമഴഉണ്ടായിരുന്നു.അന്തരീക്ഷംഇരുണ്ടുമൂടിനിൽക്കുന്നു.പ്രകൃതിയുടെ കണ്ണുകൾ ഈറനണിഞ്ഞപോലെ ഇലതുമ്പുകളിൽ നേരിയ മഞ്ഞിൻ കണങ്ങൾ.
പത്തു മണി ആയപ്പോഴേക്കും മഴ ചാറ്റൽനിന്നു.
മാനംതെളിഞ്ഞു.
ജീരകവെള്ളംമാത്രംകുടിച്ച്
ഭഗവാൻ മൗനത്തിലാണ്.
കണ്ണു മെല്ലെ തുറന്ന്ചുറ്റിലുംശുശ്രൂഷ തൽപരരായിനിന്നശിഷ്യഗണങ്ങളെ അനുഗ്രഹ പൂർവം വീക്ഷിച്ചു
ഭഗവാന്റെ മുഖ ചൈതന്യവും കണ്ണു തുറന്ന നോട്ടവും അവർക്ക് ആശ്വാസവും ആനന്ദവും പ്രദാനം ചെയ്തു.
അൽപ സമയത്തിനുശേഷം ഭഗവാന്റെകണ്ണുകൾവീണ്ടുംഅടഞ്ഞു അസ്വസ്ഥയില്ലാത്തശിശുവിനേപോലെ മയങ്ങിക്കിടന്നു.
ഉച്ചവരെ ആസ്ഥിതിതുടർന്നു.
സമയം മൂന്നു മണിയോടടുക്കുന്നു. പുറത്ത് കൈക്കുഞ്ഞുങ്ങളുമായി അമ്മമമാരടക്കം നിരവധി പേർ ക്ഷേത്രശ്രീകോവിലിനുമുമ്പിലെന്നപോലെ കൂപ്പുകൈകളോടെ വൈദിക മഠത്തിനുമുമ്പിൽപ്രാർത്ഥനാനിരതരായി നിൽക്കുന്നു.
ഗുരുദേവനെകാണാൻവിദൂരങ്ങളിൽ നിന്നെത്തിയ സന്യാസിമാരടക്കം ഒന്നുരണ്ടു പേർ കൂടി അകത്തേക്കു വന്നു.
. ഭഗവാൻ മെല്ലെ കണ്ണുതുറന്നു. എന്തോമൊഴിയാനുള്ളഭാവംമനസ്സിലാക്കിയഅച്യുതാനന്ദസ്വാമി
തലകുനിച്ചു ചെവി യോർത്തു നിന്നു .
എല്ലാരുടെയും മനസ്സും കണ്ണും ചെവിയും ഭഗവാനിൽ മാത്രമായ നിമിഷം.
” നമുക്കുനല്ലശാന്തിതോന്നുന്നു.”
്് പത്തക്ഷരങ്ങളങ്ങിയനാലുവാക്കുകളിൽ തന്റെ മനോഗതം പങ്കു വച്ചു. ജീവിതാന്ത്യത്തിലെ അരുളപ്പാടിന്റെ ദശകത്തിനു ശേഷം ചുണ്ടുകളടച്ചു. തലമെല്ലെ ഉയർത്താൻ ശ്രമിച്ചു. തൊട്ടുചേർന്നുനിന്നവർ ഭഗവാന്റെ തിരുകളേബരംമെല്ലെതാങ്ങിഉയർത്തി തലയിണയിൽ ചാരിയിരുത്തി.
തൊട്ടു മുമ്പിൽ ഭക്ത്യാദരങ്ങളോടെ നിന്ന മാമ്പലം വിദ്യാനന്ദ സ്വാമിയുടെ കയ്യിലിരുന്ന യോഗവാസിഷ്ഠത്തിൽ ഭാഗവാന്റെ ശ്രദ്ധ പതിഞ്ഞു.
ഇംഗിതം മനസ്സിലാക്കിയ വിദ്യാനന്ദസ്വാമി വ്യാസവിരചിതമായ യോഗവാസിഷ്ഠം മെല്ലെ തുറന്നു. ഏതോ നിയോഗത്താലെന്ന പോലെ ഏഴുപേജും തള്ളി .
കിട്ടിയതു് ജീവന്മുക്തി പ്രകരണം .
ഏതോ അശുഭ സ്മൃതിയുടെ വേദനയിൽ വിദ്യാനന്ദസ്വാമിയുടെ കണ്ണുകൾ ഈറനണിഞ്ഞു. നിശ്ചലത തളംകെട്ടിയനിശ്ശബ്ദതഎല്ലാരിലേക്കും മെല്ലെ പകർന്നു.
Discussion about this post