മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു ‘കേരളകാളിദാസൻ’ എന്ന അപര നാമധേയത്തിൽ അറിയപ്പെട്ടിരുന്ന’ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ’.
കേരളത്തിലെ
ചങ്ങനാശ്ശേരി
ലക്ഷ്മീപുരം കൊട്ടാരത്തിലാണ്
അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി ഭരണി തിരുനാൾ ലക്ഷ്മി ബായിയെ 1859-ൽ വിവാഹം ചെയ്യുകയും, വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.
1788-ൽ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ മലബാർ പടയോട്ട കാലത്ത് രാജകുടുംബം തിരുവിതാംകൂറിലേക്ക് പാലായനം ചെയ്യുകയും കാർത്തികതിരുനാൾ മഹാരാജാവിന്റെ ആശ്രയത്വത്തിൽ ചങ്ങാനാശേരി നീരാഴി കൊട്ടാരത്തിൽ താമസമാവുകയും ചെയ്തു. പരപ്പനാടുനിന്നും വന്നുചേർന്ന തമ്പുരാട്ടിമാരിൽ ഒടുവിലത്തെ തമ്പുരാട്ടിയുടെ മകനായ രാജരാജ വർമ തമ്പുരാൻ വഞ്ചി കുടുംബത്തിലെ (തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് മാവേലിക്കരയിൽ നിന്നും ദത്തെടുത്ത രണ്ടു സഹോദരിമാരിൽ മൂത്തവരായ റാണി ലക്ഷ്മീഭായി) ലക്ഷ്മിഭായി തിരുമനസ്സിനെ വിവാഹം കഴിച്ചു .അതുമൂലമാണ് കേരളവർമ്മ” വലിയ കോയിതമ്പുരാൻ” ആയത്.
1880-ൽ ആയില്യം തിരുനാൾ നാടു നീങ്ങുകയും അനുജൻ വിശാഖം തിരുനാൾ രാജാവാകുകയും ചെയ്തു. അധികാരത്തിലേറ്റ് വിശാഖം തിരുനാൾ ആദ്യം ചെയ്തത് കേരള വർമ്മയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിക്കുകയും തിരുവനന്തപുരത്ത് കൂട്ടി കൊണ്ടു വരികയും ചെയ്തു. കേരള വർമ്മയെ ജയിലിൽ അടച്ചതും അതിനെ സമർത്ഥമായി ലക്ഷ്മി ബായി എതിർത്തതുമായ കാര്യങ്ങൾ വിക്ടോറിയ രാജ്ഞി അറിയുകയുണ്ടായി. അതിനെ തുടർന്ന് കേരള വർമ്മയ്ക്ക് 1885-ൽ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഇന്ത്യ നൽകി ബഹുമാനിച്ചു.
ഭാഷാപോഷിണി സഭ , വിദ്യാ വിനോദിനി , മലയാള മനോരമ തുടങ്ങിയ മാസികകൾ ഉൾപ്പെടെ കേരളത്തിന്റെ വടക്കും തെക്കും ഭാഗത്തുള്ള സാഹിത്യ പ്രസ്ഥാനങ്ങളുമായി കേരള വർമ്മ അടുത്ത ബന്ധം പുലർത്തിയിരുന്നു .
കാളിദാസന്റെ ശാകുന്തളത്തിന്റെ വിവർത്തനമായ അഭിജ്ഞാന ശാകുന്തളം (1898) എന്ന കൃതി അക്കാലത്തെ മലയാളത്തിലെ ഏറ്റവും പ്രശസ്തമായ കവിതാ രചനകളിൽ ഒന്നാണ് . മലയാളത്തിലേക്കുള്ള സംസ്‌കൃത ക്ലാസിക്കുകളുടെ മറ്റ് നിരവധി വിവർത്തനങ്ങളെ ഇത് സ്വാധീനിക്കുകയും വേദിയിൽ വിജയിക്കുകയും ചെയ്തു.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇംഗ്ലീഷിൽ നിന്നും സംസ്‌കൃതത്തിൽ നിന്നും മലയാളത്തിലേക്കുള്ള വിവർത്തനങ്ങൾ മലയാള സാഹിത്യത്തിന്റെ ഒരു പ്രധാന സവിശേഷതയായിരുന്നു.
Discussion about this post