VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ജൂൺ 25: അടിയന്തരാവസ്ഥ വിരുദ്ധ ദിനം; ഭരണ ഭീകരതയുടെ കറുത്ത നാളുകൾ

VSK Desk by VSK Desk
25 June, 2024
in സംസ്കൃതി
ShareTweetSendTelegram

1947 ആഗസ്റ്റ് 15 ന് ഭാരതം സ്വതന്ത്രമായത് ജനതയുടെ തീവ്രമായ ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യാഭിലാഷത്തിന്റെയും ഫലമായാണ് . സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ സ്വജീവിതം ഹോമിച്ച ധീരദേശാഭിമാനികളുടെ പട്ടടയിലാണ് രാഷ്ട്രം സ്വാതന്ത്ര്യ മന്ദിരം പടുത്തുയർത്തിയത് .

ജീവനും ജീവിതവും സ്വത്തും കുടുംബവും ഒരാദർശത്തിനു വേണ്ടി ബലികഴിക്കാൻ തയ്യാറായി മുന്നോട്ടു വന്നവരുടെ രക്തത്തിലും വിയർപ്പിലുമാണ് രാഷ്ട്രം സ്വാതന്ത്ര്യം രുചിച്ചത് . ഇനിയൊരിക്കലും ആരുടെ മുന്നിലും അതടിയറ വയ്ക്കില്ലെന്ന ജനതയുടെ നിശ്ചയദാർഢ്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

1971-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നും പ്രചരണത്തിനായി സർക്കാർ വസ്തുവകകൾ ഉപയോഗിച്ചുവെന്നും ആരോപിച്ച് അലഹബാദ് ഹൈക്കോടതിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ കേസ് വരികയും കോടതി ഇന്ദിരയെ കുറ്റക്കാരിയായി വിധിക്കുകയും ചെയ്തു. ഇന്ദിരയുടെ ലോകസഭാ സീറ്റ് റദ്ദുചെയ്യുകയും 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കുകയും ചെയ്തു.

രാജ്യമൊട്ടാകെ ഇന്ദിര രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും ശക്തമായി. തുടര്‍ന്നാണ്‌ രാജ്യത്ത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷമെന്നു കാണിച്ച് ഇന്ദിര രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ്‌ വഴി ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മണിക്കുറുകൾക്കകം ജയപ്രകാശ് നാരായണൻ ,മൊറാർജി ദേശായ് ,അടൽ ബിഹാരി വാജ്പേയ് ,എൽ .കെ അദ്വാനി ,ചരണ്‍ സിംഗ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയും ഇരുമ്പഴിക്കുള്ളിലാക്കി.ആർ എസ് എസ് ഉൾപ്പെടെയുള്ള നിരവധി സംഘടനകളെ നിരോധിച്ചു.പത്രങ്ങളുടെ വായ് മൂടിക്കെട്ടി . മിസ ,ഡി .ഐ.ആർ തുടങ്ങിയ കരിനിയമങ്ങൾ വഴി ഒരു ലക്ഷത്തോളം പേരെ ഇരുമ്പഴിക്കുള്ളിലാക്കി .

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലെ പാരമ്പര്യത്തിന് തന്നെ അത് കളങ്കമായി. ജനാധിപത്യം പുനസ്ഥാപിക്കാൻ രാജ്യമെങ്ങും പ്രതിഷേധങ്ങൾ അലയടിച്ചു . കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല . സ്വാതന്ത്ര്യം തന്നെയമൃതം എന്നുദ്ഘോഷിച്ച് പതിനായിരങ്ങൾ സത്യഗ്രഹത്തിന് മുന്നിട്ടിറങ്ങി .

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ആർ എസ് എസിന്റെയും ജനസംഘത്തിന്റെയും പിന്തുണയോടെ അടിയന്തിരാവസ്ഥ വിരുദ്ധ സമരം ആരംഭിച്ചു . മരണത്തെ വെല്ലുവിളിച്ചു കൊണ്ട് ഭരണകൂട ഫാസിസത്തെ അവർ ധീരമായി നേരിട്ടു . പത്രമാരണ നിയമത്തിന് പുല്ലുവില കൽപ്പിച്ച്, കല്ലച്ചിലടിച്ച പ്രസിദ്ധീകരണങ്ങൾ നാടെങ്ങുമെത്തി. ഒളിവിലെ തെളിനാളങ്ങളായി ആയിരക്കണക്കിന് പേർ പ്രവർത്തിച്ചു . അതിന്റെ പേരിൽ അവരനുഭവിച്ചത് കേട്ടു കേൾവിയില്ലാത്ത പീഡനങ്ങളായിരുന്നു . പലരും ജീവച്ഛവങ്ങളായി , ജീവിക്കുന്ന രക്തസാക്ഷികളായി . ചോരയുറയുന്ന മർദ്ദനമുറകളെ നിശ്ചയ ദാർഢ്യം കൊണ്ട് അതിജീവിച്ച പ്രക്ഷോഭകർ പുതിയൊരു ചരിത്രം തന്നെ രചിച്ചു.

ഒടുവിൽ 1977 ൽ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പിൻവലിച്ചു. തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിര തോറ്റു തുന്നം പാടി . കോൺഗ്രസിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് തൂത്തെറിയുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു അടിയന്തിരാവസ്ഥ വിരുദ്ധ സമരം . ജനാധിപത്യ പുനസ്ഥാപനത്തിനു വേണ്ടി നടത്തിയ ആ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് പിൽക്കാലത്ത് അറിയപ്പെട്ടു.

അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടങ്ങളിൽ അണി ചേർന്ന്…സ്വാതന്ത്ര്യത്തിന്റെ പുത്തൻ ഉഷസ്സിനായി…ജീവൻ ബലിയർപ്പിച്ച…..കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ… തീരാവേദനകളുമായി ഇന്നും ജീവിതം തള്ളിനീക്കുന്ന…ഭാരതത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമര ഭടന്മാർക്ക് പ്രണാമങ്ങൾ…

കടപ്പാട് – Whatsapp

ShareTweetSendShareShare

Latest from this Category

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

നവരാത്രി ആറാം ഭാവം: കാര്‍ത്യായനി ദേവി

ഇന്ന് കന്നി 5: ശ്രീനാരായണഗുരു സമാധി; പ്രവൃത്തിയിലെ പ്രവൃത്തിരാഹിത്യം

ഇന്ന് ശ്രീകൃഷ്ണജയന്തി: ബാല്യം സഫലമാകാന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക്കിന് തുടക്കം

അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനത്തിനെതിരെ നവംബര്‍ 1ന് കര്‍ഷകമോര്‍ച്ചയുടെ വായ്‌മൂടിക്കെട്ടി സമരം

രേവതിപ്പട്ടത്താനം -2025 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കൃഷ്ണഗീതി പുരസ്കാരം കാവാലം ശശികുമാറിന്

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷന് റെയിൽവേ ബോർഡിൻറെ അനുമതി

സർദാർ @ 150; ജന്മവാർഷികാഘോഷം നാളെ മുതൽ

പി എം ശ്രീ: സർക്കാർ നിലപാട് മാറ്റം സിപിഐയെ സംരക്ഷിക്കാൻ, വിദ്യാര്‍ത്ഥികളെ വഞ്ചിയ്‌ക്കുന്ന നിലപാട് സ്വീകരിച്ചാൽ ശക്തമായ സമരം: എബിവിപി

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബര്‍ 1 മുതല്‍ 10 വരെ

The President of India, Smt Droupadi Murmu takes a sortie in a Rafale aircraft at Air Force Station, Ambala, in Haryana on October 29, 2025.

അഭിമാനമായി ഭാരതത്തിന്റെ പെൺകരുത്ത്; സുഖോയ്‌ക്ക് പിന്നാലെ റഫാൽ യുദ്ധ വിമാനത്തിൽ പറന്ന് രാഷ്‌ട്രപതി

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies