VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ഓഗസ്റ്റ് 20: ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു വംശഹത്യ മാപ്പിള കലാപം ആരംഭ ദിനം

VSK Desk by VSK Desk
20 August, 2024
in സംസ്കൃതി
ShareTweetSendTelegram

മാപ്പിളകലാപം – ഖിലാഫത്ത് മുന്നേറ്റത്തെ തുടർന്ന് മലബാറിൽ 1921 അരങ്ങേറിയ ഹിന്ദു കളുടെ വംശ ഹത്യ ആണ് മാപ്പിള കലാപം , ഖിലാഫത്ത് ഭരണം സ്ഥാപിക്കാൻ വേണ്ടി നടന്ന ലഹളയിൽ കഫിർകൾ ആയി കണക്കാകപെട്ട ഹിന്ദു വിശ്വാസികൾക്ക് ഒന്നുക്കിൽ മതം മാറുക അല്ലേൽ കലാപക്കാരുടെ കത്തിക്ക് ഇര ആയി തീരുക എന്നത് മാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളു . ഏകദേശം 50000 അധികം ഹിന്ദുകൾ വധിക്കപെട്ടു, 2000 ത്തിൽ അധികം കുടുംബങ്ങൾ മത പരിവർത്തനം ചെയ്യപെട്ടു. നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ മാപ്പിള ലഹള സ്വതന്ത്ര സമരം ആയി ആണ് എഴുതപെട്ടിട്ടുള്ളത്.!!!!!!!?????

അന്നത്തെ കോൺഗ്രസ്‌ നേതാവ് ആയിരുന്ന കെ മാധവൻ നായരുടെ മലബാർ കലാപം എന്ന ബുക്കിൽ നിന്നും ചില വരികൾ

തുവ്വൂരിലെ കിണറിനുമുണ്ട് പറയാനൊരു കഥ ????

തുവ്വൂരിൽ ഒരു കിണർ ഉണ്ടായിരുന്നു. തുവ്വൂരിലെ കിണറിന്റെ കഥ കേട്ടാൽ അത് ഇറാക്കിലോ സിറിയയിലോ ആണെന്ന് തെറ്റിദ്ധരിക്കരുത് .ഐ എസ് തീവ്രവാദികൾ പോലും നാണിച്ചു പോകുന്ന ഭീകരമായ കൂട്ട ക്കൊല നടന്ന ഈ കുഗ്രാമം മലപ്പുറം ഏറനാട്ടെ കരുവാരക്കുണ്ടിനടുത്താണ് . 1921 സെപ്റ്റംബർ 24 ന് രാത്രി. നാളെ വരാനിരിക്കുന്ന കൊടും വിപത്തിനെക്കുറിച്ച് യാതൊരു സൂചനയുമില്ലാതെ തുവ്വൂ രിലെ ഹിന്ദുക്കൾ അവരുടെ കൂരകളിൽ ഉറങ്ങുകയാണ്‌ .നൂറോളം വീടുകൾ നേരം പുലരുന്നതിന് മുമ്പ് തന്നെ മാപ്പിള കലാപകാരികൾ വളഞ്ഞു . ആണുങ്ങളെയെല്ലാം കൈയും കാലും ബന്ധനസ്ഥരാക്കി പിടിച്ചു കൊണ്ടു പോയി .വീടുകളെല്ലാം ചുട്ടെരിച്ചു .പിടിച്ചു കെട്ടിയവരെല്ലം ചേരിക്കമ്മൽ കുന്ന് എന്ന സ്ഥലത്തേക്കും പിന്നെ അവിടെ നിന്ന് പാങ്ങോട് എന്ന സ്ഥലത്തേക്കും കൊണ്ടുപോയി .

അവിടെ കുന്നിന്റെ ചരിവിലുള്ള ഒരു പറമ്പിൽ കിഴക്കുഭാഗത്തായി ഒരു പാറയുണ്ട് .ആ പാറയുടെ അടുത്ത് വച്ച് ഓരോരുത്തരുടെയും വിചാരണ ആരംഭിച്ചു .വിചാരണ നടത്തിയത് വാരിയൻ കുന്നൻ കുഞ്ഞു മുഹമ്മദ് ഹാജിയാണെന്നും ചെമ്പ്രശ്ശേരി തങ്ങളാണെന്നും രണ്ടു പക്ഷമുണ്ട് .വാരിയൻ കുന്നന്റെ “മാർഷ്യൽ ലോ” പ്രകാരമായിരുന്നു വിചാരണ .പിടിച്ചു കെട്ടപ്പെട്ട 36 പേരെയും അപ്പോൾ തന്നെ 15 വാര അകലെയുള്ള കിണറ്റിന്റെ അരികെ കൊണ്ടുപോയി .ഒന്നൊന്നായി എല്ലാവരെയും കഴുത്തു വെട്ടി കിണറ്റിലിട്ടു .ചിലർ മരിച്ചിട്ടില്ലായിരുന്നു അവരെ മുകളിൽ നിന്ന് കമ്പിട്ട് കുത്തി .രണ്ട് മുന്ന് ദിവസം വരെ പലരുടെയും ഞരക്കം കിണറ്റിൽ നിന്ന് കേൾക്കാമായിരുന്നു .എന്നാൽ മാപ്പിള കലാപകാരികളെ ഭയന്ന് ആരും അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയില്ല മാസങ്ങൾക്ക് ശേഷം വടക്കേ ഇന്ത്യയിൽ നിന്ന് വന്ന കോണ്‍ഗ്രസ് നേതാവ് ശ്രീനിവാസ ശാസ്ത്രിയോടൊപ്പം കിണർ സന്ദർശിച്ച മുൻ കെ .പി .സി .സി പ്രസിഡണ്ടും ഖിലാഫത്ത് സമര നേതാവുമായ കെ .മാധവൻ നായർ തനിക്കു ഇരുപതോളം തലകളെണ്ണാൻ കഴിഞ്ഞെന്ന് ‘മലബാർ കലാപം ‘എന്ന തന്റെ പുസ്തകത്തിലെഴുതിയിരുന്നു .

ഈ ഘോരകൃത്യം കഴിഞ്ഞതോടെ ഏറനാട്ടിലെ കിഴക്കൻ പ്രദേശങ്ങളിലുള്ള ഹിന്ദുക്കൾ പല ദിക്കുകളിലേക്കും പാച്ചിലായി .ആഹാരത്തിനു വകയില്ലാതെ ,കാട്ടിലൊളിച്ചും പട്ടിണി കിടന്നും വീടും കുടിയും വെടിഞ്ഞും എങ്ങോട്ടെന്നറിയാതെ പേടിച്ചരണ്ടുപോയ അഗതികളുടെ അവശതകൾ ഓർക്കുമ്പോൾ ഹൃദയം പൊട്ടിത്തകരുകയാണെന്ന് മാധവൻ നായർ പറയുന്നു . തികഞ്ഞ മതേതര വാദിയും ഖിലാഫത്ത് നേതാവുമായിരുന്ന മാധവൻ നായർ ഇങ്ങിനെ തുടർന്നു “പക്ഷെ ഇതുകൊണ്ടെന്നും ഹിന്ദുക്കൾ യാതൊരു പാഠവും പഠിച്ചതായി തോന്നുന്നില്ല .അവനവന്റെ സമുദായത്തിലുള്ള അസമത്വങ്ങൾ തീർത്ത് ദേഹബലവും സംഘബ ലവും വർദ്ധിപ്പിക്കാൻ അവർ ശ്രദ്ധിക്കാത്ത പക്ഷം അവരെപ്പോഴും ഈ ആപത്തുകൾക്ക് വശപ്പെടുവാൻ വഴിയുള്ളതാണെന്നതിനു സംശയമില്ല .മാപ്പിളമാർ അജ്ഞാനത്തിലും അന്ധ വിശ്വാസത്തിലും മുഴുകി ഇരിക്കുന്നിടത്തോളം കാലം ഹിന്ദുക്കൾക്ക് അവരിൽ നിന്ന് ഇപ്രകാരമുള്ള അക്രമം നേരിടാനിടയുള്ളതാണ്. അതിനാൽ മാപ്പിളമാരെ പരിഷ്കരിക്കാനും തങ്ങളുടെ സമുദായത്തിൽ ബാധിച്ചിട്ടുള്ള ദോഷങ്ങൾ തീർക്കാനും ഹിന്ദുക്കൾ ബാധ്യസ്ഥരായിരിക്കുന്നു” .

ഖിലാഫത്ത് പ്രസ്ഥാ‍നത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന കോൺഗ്രസ് നേതാവിന് വരെ ഇങ്ങനെ എഴുതേണ്ടി വന്നുവെങ്കിൽ കലാപം എത്ര ഭീകരമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം .

അവലംബം -(മലബാർ കലാപം കെ മാധവൻ നായർ )

മലബാർ ഹിന്ദു വംശഹത്യ പ്രമുഖരുടെ വാക്കുകളിലൂടെ…

1921 – ആഗസ്റ്റ്‌ 20
മലബാർ ഹിന്ദു വംശഹത്യ ആരംഭം

ഗർഭിണിയായ സ്ത്രീയുടെ നിറവയർ വെട്ടി പിളർന്ന് അവർ ആർത്ത് അട്ടഹസിച്ച ദിവസം …..
അനേകായിരം നിരപരാധികളുടെ തലകൾ വെട്ടി മലബാറിലെ കിണറുകളിൽ ഇട്ട ദിവസം ….
അമ്മമാരെയും പെണ്മക്കളെയും അവരുടെ ഭർത്താവിന്റെയും അച്ഛന്റെയും കൈകൾ ബന്ധിച്ച ശേഷം, അവരുടെ മുന്നിലിട്ട് ഭോഗിച്ച ദിവസം …
സ്വന്തം കുഞ്ഞുങ്ങളെ വാൾതലപ്പിനു വിട്ടു കൊടുക്കാതെ അമ്മമാർ കിണറിൽ എറിഞ്ഞ ദിവസം ..
ഉടുതുണിക്ക്‌ മറുതുണിയില്ലാതെ പാവപ്പെട്ട മലബാറിലെ ഹിന്ദുക്കൾ പ്രാണനും കൊണ്ട് വീട് വിട്ടോടിയ ദിവസം ..
ഉറ്റവരുടെ ശവശരീങ്ങൾക്ക് നടുവിൽ വിറങ്ങലിച്ചു നിന്ന പാവങ്ങളെ കഴുത്തിൽ വാൾ വച്ച് മതം മാറ്റിയ ദിവസം …

എന്നാൽ ഈ കൊടും ക്രൂരതക്ക് നേതൃത്വം കൊടുത്ത വാരിയം കുന്നത് അഹമ്മദ് ഹാജിയും , ആലി മുസലിയരും ചരിത്രം തിരുത്തി എഴുതിയപ്പോൾ ദിവ്യന്മാരായി , അവരെ ആരാധിക്കാൻ ആളുകളുമായി .. വർഗീയ വിപ്ലവം ആയ ഖിലാഫത്ത് സമരത്തെ സ്വാതന്ത്ര്യ സമരത്തോട് കൂട്ടി കെട്ടിയ ഗാന്ധിയുടെ അതെ ഇന്ദ്രജാലം വീണ്ടും ആവർത്തിച്ചപ്പോൾ, മലബാറിലെ ഈ വംശീയ ഉന്മൂലനം “മാപ്പിള ലഹള ” എന്ന പേരിൽ വിശുദ്ധവൽക്കരിക്കപ്പെട്ടു… അതും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിയിണക്കാൻ കമ്മ്യൂണിസ്റ്റ്‌ – ഇടതു ചരിത്രകാരന്മാർ തൂലിക ചലിപ്പിച്ചു …

എന്നാൽ ഈ കൊടും വഞ്ചനക്കെതിരെ ശബ്ദം ഉയർത്താനും അന്ന് ചിലരെങ്കിലും ഉണ്ടായി എന്നത് കൊണ്ട് തന്നെ , ഈ വംശഹത്യ പൂർണ്ണമായും മായ്ച്ചു കളയാൻ വിഘടനവാദികൾക്ക് ആയില്ല .. അതിൽ പ്രമുഖർ ആയിരുന്നു നമ്മുടെ ഭരണഘടനാ ശില്പി അംബേദ്‌കറും , അനീ ബെസന്റും , കെ കേളപ്പനും എല്ലാം …

അംബേദ്‌കർ അദ്ധേഹത്തിന്റെ ” Pakistan or Partition of India” എന്ന പുസ്തകത്തിൽ മലബാറിലെ മാപ്പിള ലഹളയുടെ മറവിൽ നടന്ന ഹിന്ദു വംശഹത്യയെ കുറിച്ച്, അന്ന് നടന്ന രക്തം ഉറഞ്ഞു പോകുന്ന കൊടും ക്രൂരതയെ കുറിച്ച് ഇങ്ങനെ എഴുതി ..

“As a rebellion against the British Government it was quite understandable. But what baffled most was the treatment accorded by the Moplas to the Hindus of Malabar. The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. The number of Hindus who were killed, wounded or converted, is not known. But the number must have been enormous”

  • Pakistan or Partition of India – By Dr. BR Ambedkar –

“ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം ആയിരുന്നു മാപ്പിള ലഹള എങ്കിൽ അത് മനസ്സിലാക്കാമായിരുന്നു . എന്നാൽ അവിടെ നടന്നത് ഒരു ഹിന്ദു വംശ ഹത്യ തന്നെയായിരുന്നു .. ബലാൽക്കാരമായി മതം മാറ്റുക , ക്ഷേത്രങ്ങൾ തച്ചു തകർക്കുക , സ്ത്രീകളെ മാനഭംഗപെടുത്തുക , ഗർഭിണിയുടെ വയർ കുത്തി കീറുക , തുടങ്ങിയ ക്രൂരതകൾ ആണ് അവിടെ നടന്നത് .. ഈ സംഭവത്തിൽ പരിക്കേറ്റ , കൊല്ലപ്പെട്ട , മതം മാറ്റപ്പെട്ടവർ എത്രയാണെന്ന് പോലും അറിയില്ല .. പക്ഷെ അതൊരു വലിയ സംഖ്യ ആണെന്ന് ഉറപ്പാണ്‌ “
( Dr BR അംബേദ്‌കർ അദ്ധേഹത്തിന്റെ Pakistan or Partition of India എന്ന പുസ്തകത്തിൽ പറയുന്നു .. )

ഇനി ആനീ ബസന്റ് ഈ സംഭവത്തെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കൂ …

‘Words fail to express my feelings of indignation and abhorrence which I experienced when I came to know of an instance of rape, committed by the rebels under Chembrasseri Thangal.
A respectable Nair lady at Melathur was stripped naked by the rebels in the presence of her husband and brothers who were made to stand close by with their hands tied behind. When they shut their eyes in abhorrence, they were compelled at the point of a sword to open their eyes and witness the rape committed by the brute in their presence. I loathe even to write of such a mean action. This instance of rape was communicated to me by one of her brothers confidentially. There are several instances of such mean atrocities which are not revealed by people….’

“ചെമ്പകശ്ശേരി തങ്ങളുടെ നേതൃത്വത്തിൽ മേലത്തൂരെ നായർ സ്ത്രീയോട് ചെയ്ത ക്രൂരത എന്നിൽ അറപ്പും വെറുപ്പും , ധാർമ്മിക രോഷവും ഉളവാക്കി ..
ലഹളക്കാർ അവരെ നഗ്നയാക്കി കൈകൾ പിന്നിൽ കെട്ടിയ ഭർത്താവിനും സഹോദരന്മാർക്കും മുന്നിൽ നിർത്തി മാനഭംഗപ്പെടുത്തി … ആ കാഴ്ച കാണാൻ ആവാതെ കണ്ണുകൾ അടച്ച അവരുടെ ഭർത്താവിനെയും സഹോദരങ്ങളെയും വാൾ മുന തുമ്പിൽ കണ്ണ് തുറന്നു വച്ച് കാണുവാൻ നിർബന്ധിതരാക്കി.. ഈ സംഭവത്തെ പറ്റി എഴുതുവാൻ തന്നെ എനിക്ക് വെറുപ്പ്‌ തോന്നുന്നു .. “
— ആനി ബസന്റ് —

മേൽപറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ, നിങ്ങളുടെ ചുറ്റും കണ്ണോടിചാൽ , അരികിലും , ചുറ്റും അതെ ആലി മുസലിയരെയും , വരിയംകുന്നത്തെ ഹാജിയെയും ഒക്കെ വിശുദ്ധ മാലാഖമാർ ആക്കി വെള്ള പൂശാൻ എത്തുന്ന കുറെ പേരെ നിങ്ങൾക്ക് കാണാം .. ഇന്നും അവരുടെ ക്രൂരതയുടെ മഹത്വം ഏറ്റു പാടാൻ മലബാറിൽ ജിഹാദികൾ പുതിയ വേഷത്തിൽ , ഭാവത്തിൽ ഒക്കെ ചായം പൂശി ഇറങ്ങിയിട്ടുണ്ട് . പല പല രൂപത്തിലും ഭാവത്തിലും അവരിന്നും ഇവിടെ ഒക്കെ തന്നെ ഉണ്ട്. രാജ്യത്തിന്റെ നിയമവാഴ്ചയെ ഭയമുള്ളത് കൊണ്ട് മാത്രം ആണ് അവർ നിശബ്ദത പാലിക്കുന്നത്. 1921 ൽ ഗൂർഖ പട്ടാളം ഇറങ്ങി ജയ് മഹാ കാളി പോർവിളി മുഴക്കി എത്തിയപ്പോൾ “കൊതം” പൊത്തി ഓടിക്കോ എന്ന് പറഞ്ഞു പാഞ്ഞ വാരിയംകുന്നനെ അത് പോലെ തന്നെ ചരിത്രം കുറിച്ചു വച്ചിടുണ്ട്. തരം കിട്ടിയാൽ പാൽ കൊടുത്ത കൈക്ക് കടിക്കുന്ന ഇനമായ ആ വാരിയം കുന്നൻ ആണ് IS.I$ ന് മുൻപ് തന്നെ ഒരു ഇസ്ലാമിക രാജ്യം മലബാറിൽ സ്ഥാപിച്ചത്. അൽദൗല എന്ന് പേരിട്ട ആ രാജ്യത്തെ സുൽത്താൻ ആയി ഒന്ന് ഇരുന്നപ്പോഴേക്കും ഗൂർഖകൾ എത്തി.

പോപ്പുലർ ഫ്രണ്ട് , സിമി , കാമ്പസ് ഫ്രണ്ട് , ജമാ അത് ഇസ്ലാമി സംഘടനാകൾ എന്നൊക്കെ ആണത്രേ ആ വംശഹത്യ നടത്തിയ നരാധമാന്മാരുടെ പിന്മുറക്കാരുടെ വിളിപ്പേരുകൾ. എന്നിരുന്നാലും എല്ലാ സംഘടനകളിലും ഇവർ നുഴഞ്ഞു കയറിക്കഴിഞ്ഞു എന്ന് പല പല സമകാലിക സംഭവങ്ങളിൽ ഈ സംഘടനാകളുടെ പ്രതികരണം ശ്രദ്ധിച്ചാൽ നമുക്ക് മനസിലാക്കാൻ സാധിക്കും. ജാഗ്രത, അവർ ഇന്നും ഈ മലയാള മണ്ണിൽ, അതെ വിഷവും പേറി നടക്കുന്നുണ്ട്.

മനസ്സിലും , കണ്ണിലും , എന്തിന് ഹൃദയത്തിലെ പ്രേമത്തിന് പോലും അന്നത്തെ ആ ചോരയുടെ ആ ഗന്ധമുണ്ട് … ചരിത്രം തിരുത്താൻ കൂലിയെഴുതുകാർ ഉള്ളപ്പോൾ ഏതു ചോരപ്പാടും മായ്ക്കാൻ കഴിയും എന്ന് കാലം തെളിയിച്ചിട്ടുണ്ടല്ലോ എന്ന വിശ്വാസം ആണ് അവരുടെ ബലം, അതിന്റെ കൂടെ കപടതയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിൻബലവും.

ShareTweetSendShareShare

Latest from this Category

ഇന്ന് അന്താരാഷ്‌ട്ര റേഡിയോ ദിനം: ആകാശവാണിയും സമാജ ധര്‍മവും

നവംബർ 12: മദൻ മോഹന മാളവ്യജി സ്മൃതി ദിനം

നവംബർ 7: സി.വി രാമൻ ജന്മദിനം

നവംബർ 7: ബിപിൻ ചന്ദ്രപാൽ ജന്മദിനം

ദീപാവലി

ഇന്ന് ശ്രീധന്വന്തരി ജയന്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies