VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

നവരാത്രി ആരംഭം

VSK Desk by VSK Desk
3 October, 2024
in സംസ്കൃതി
ShareTweetSendTelegram

ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിൽ ആദിശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ പാർവ്വതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപ്പിച്ചാണ് പൂജകൾ. നവരാത്രിയിൽ നവദുർഗകളെയാണ് ആരാധിക്കുന്നത്.

നവരാത്രി പൂജ

നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ , ബാലികയെ , ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്.

പ്രപഞ്ച കാരണിയായ മൂല പ്രകുതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.

ഭൂമിയും’ പ്രകൃതിയും, കാടും, കടലും, നദിയും, ഒക്കെ അമ്മയായി കണ്ട ആ ആദി പരാശക്തിയുടെ മക്കളുടെ സ്വയം സമർപ്പിത ദിനങ്ങളാണവ.അമ്മയെ ഭഗവതിയായി കാണാൻ പറഞ്ഞ ഗുരുപരമ്പരകളിലൂടെ ആർജിച്ച അറിവിന്റെ വികാസ പ്രക്രീയ നവീകരിക്കേണ്ട ദിനങ്ങളാണ്.

ഏതെല്ലാം വിദ്യകൾ നാം സ്വായത്തമാക്കിയോ അതെല്ലാം ആ വിദ്യാസരസ്വതിയുടെ ഭാനങ്ങളാണ്. ഏതെല്ലാം കർമ്മങ്ങൾ നാം ചെയ്യുന്നുവോ അവ ആ ശക്തിസ്വരൂപിണിയുടെ അനുഗ്രഹം കൊണ്ടാണ്.

പ്രപഞ്ചത്തിലെ പഞ്ചഭൂതാത്മകമായ ഏത് വസ്തുവിലും ,ശക്തിയിലും ,പ്രാണനിലും എപ്രകാരം ആ അമ്മയുടെ ആദിപരാശക്തിയുടെ ചേതന മറഞ്ഞിരിക്കുന്നുവോ, അതേ ചൈതന്യം അമ്മ സ്ഥാനത്ത് തന്നിലും കുടിയിരിക്കുന്നുവെന്ന മഹനീയ സത്യം സ്വായത്തമാക്കലാണ്. നവരാത്രി കാലത്ത് മനസ്സം ബുദ്ധിയും ചിന്തയുമെല്ലാം സ്വയം ശുചീകരിക്കാൻ നവീകരിക്കാൻ യജ്ഞിക്കേണ്ട ദിനങ്ങളായി മാറ്റാൻ കഴിയണം..

ഈ കാണുന്നതിലെല്ലാം അമ്മയുണ്ട്. അമ്മയില്ലാതൊന്നുമില്ല നവരാത്രിയെ കുറിച്ചു ചില പുണ്യ കാര്യങ്ങൾ കൂടി ഇവിടെ കുറിക്കട്ടെ .

വിദ്യയില്ലെങ്കിൽ മനുഷ്യർ മൃഗതുല്യരാകും. സകല കലകളുടെയും മൂർത്തി ഭാവമാണ് വിദ്യാകരണിയായ മഹാസരസ്വതി. വിദ്യയുടെ ആരാധനയാണ് നവരാത്രി കാലത്ത് നടക്കുന്നത്. മഹാനവമിക്ക് ഉപവാസത്തോടു കൂടി വിദ്യാ വ്യസനികൾ ദേവിയെ പൂജിക്കുന്നു. പൂജവെയ്പ് (ദുർഗ്ഗാഷ്ടമി ), മഹാനവമി, വിജയദശമി ,ഈ മൂന്ന് ദിവസങ്ങൾക്കാണ് വിദ്യാധിദേവതയുടെ ആരാധനയിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കപ്പെട്ടുന്നത് – എല്ലാ തൊഴിൽ കാരും നവരാത്രി കാലത്ത് താന്താങ്ങളുടെ കർമ്മോപകരണങ്ങൾ ഭക്തിയോടെ പൂജിക്കുന്നു

കേരളത്തിൽ മാത്രമല്ല ‘ഭാരതഖണ്ഡത്തിലാകെ നവരാത്രി കാലം ദേവി പൂജക്ക് പ്രാധാന്യം കൽപ്പിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്.

വംഗ ദേശത്ത് കാളിയാണ് ആരാധനാമൂർത്തി, മൈസൂരിൽ ചാമുണ്ഡേശ്വരി പൂജയാണ് മുഖ്യം. മറ്റു പല ഭാഗത്തും ആയുധപൂജക്കാണ് പ്രാധാന്യം. മൈസൂർ “ദസറ ” പേര് കേട്ടതാണ്. വർണശബളമാണ് മൈസൂർ ദസറ .മഹിഷപുരം എന്നായിരുന്നു മൈസൂറിന്റെ പുരാതന നാമം .അതിൽ നിന്നു തന്നെ ദസറയുടെ മാഹാത്മ്യം ഊഹിക്കാം. കേരളത്തിൽ സരസ്വതി പൂജക്കാണ് പ്രാധാന്യം.

ദുർഗ്ഗ എന്ന അഭിധാനത്തോടു കൂടി പരാശക്തി ദേവന്മാരുടെ മുമ്പിൽ പ്രത്യക്ഷമായത് അഷ്ടമി’ക്കാണത്രെ. നവരാത്രിയിലെ എട്ടാം ദിവസമാണിത്. അത് കൊണ്ടു തന്നെ ഈ ദിവസത്തിന് ദുർഗ്ഗാഷ്ടമി എന്നു പേര് വന്നു. ഈ ദിവസമാണ് ഗ്രന്ഥങ്ങൾ, പുസ്തകങ്ങൾ’ മുതലായവ പുജക്ക് വക്കുന്നത്- പൂജവെച്ചാൽ എഴുത്തും വായനവും ഉപകരണങ്ങളുപയോഗിച്ചുള്ള മറ്റു കർമ്മങ്ങളും ദേവി ഉപാസനക്കായി ഒഴിവാക്കുന്നു. വിജയദശമി ദിവസമാണ് വിദ്യാരംഭം.

നവരാത്രി വ്രതം ആദ്യം അനുഷ്ടിച്ചത് അവതാര പുരുഷനായ സാക്ഷാൽ ശ്രീരാമനാണ്. സീതാപഹരണത്തിനു ശേഷം കിഷ്കിന്ധയിൽ വച്ചാണ് ദാശരഥി വ്രതം ആദ്യം തുടങ്ങിയതെന്ന് ദേവി ഭാഗവതത്തിൽ പരാമർശിക്കുന്നുണ്ട്. ആ വ്രതം എല്ലാവരും വരും നാളുകളിൽ അനുഷ്ടിക്കണമെന്ന് നിർബന്ധമാക്കിയത് ‘സുദർശൻ ” എന്ന രാജാവായിരുന്നുവത്രെ! പലനാമങ്ങളിലായി സരസ്വതി ദേവിയെ ഭക്തർ ഈ ദിവസങ്ങളിൽ ആരാധിക്കാറുണ്ട്.

വീണാ സരസ്വതി, താണ്ഡവ സരസ്വതി, ഭാരതി, ബ്രാഹ്മി, വാഗീശ്വരി, ഗായത്രി ഇവ ഇതിൽ ചില ഭാവങ്ങളാണ് മയിൽ വാഹനയായും, ഹംസ വാഹനയായും ദേവിയെ പൂജിക്കാറുണ്ട്. നവരാത്രിക്കാലം സംഗീതാർച്ചനക്കാലവുമാണ്. ഓരോ ദിവസവും ആലപിക്കേണ്ട കീർത്തനങ്ങൾ ശ്രീ സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയതാണ് പിൽക്കാലത്ത് ആചാരമായത്.

കേട്ടാലും, കേട്ടാലും മതിവരാത്ത ” “പാഹി പർവ്വത നന്ദിനി ” എന്ന കീർത്തനം മഹാനവമിക്ക് ചൊല്ലുന്നു. നവരാത്രി മാഹാത്മ്യം എത്ര പറഞ്ഞാലും തീരില്ല. ത്രിമൂർത്തികളും, അവതാര ദേവതകളും ആരാധിച്ച ആ മഹാശക്തിയുടെ മുമ്പിൽ ഈ നവരാത്രി കാലം സ്വയമർപ്പിക്കാം.

നാം നേടിയ എല്ലാ വിദ്യകളും ആ പരാശക്തിയുടെ ദാനമാണ് എന്ന വലിയ സത്യം മറക്കാതിരിക്കുക. നവരാത്രി സ്ത്രീത്വത്തെ പൂജിക്കുന്ന, ആരാധിക്കുന്ന സ്ത്രീത്വത്തെ ആഘോഷിക്കുന്ന ഒമ്പത് ദിനങ്ങൾ ആണ്.

ShareTweetSendShareShare

Latest from this Category

ഇന്ന് അന്താരാഷ്‌ട്ര റേഡിയോ ദിനം: ആകാശവാണിയും സമാജ ധര്‍മവും

നവംബർ 12: മദൻ മോഹന മാളവ്യജി സ്മൃതി ദിനം

നവംബർ 7: സി.വി രാമൻ ജന്മദിനം

നവംബർ 7: ബിപിൻ ചന്ദ്രപാൽ ജന്മദിനം

ദീപാവലി

ഇന്ന് ശ്രീധന്വന്തരി ജയന്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies