മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് മാഗ്സസെ പുരസ്കാരം നീട്ടിയെന്നും നീട്ടിയ പുരസ്കാരം പാർട്ടി ഇടപെട്ട് വെട്ടിയെന്നുമുള്ള വാർത്തകൾ സൃഷ്ടിച്ച ചർച്ച ചെറുതല്ല.. മാഗ്സസെയൊക്കെ തേടി വരാൻ മാത്രം വമ്പത്തം മ്മടെ ടീച്ചർക്കുണ്ടോ എന്ന് പോലും ചിന്തിക്കാതെ കിട്ടിയ വടിയെടുത്ത് പിണറായിയെ തല്ലാനോടുകയായിരുന്നു ഒരു കൂട്ടം മാധ്യമങ്ങൾ. ആവേശം കണ്ട് പേടിച്ച് താനല്ല ശൈലജയെ വെട്ടിയതെന്ന് യെച്ചൂരിക്ക് പതം പറയേണ്ടി വന്നു.. പാർട്ടിയുടെ പുത്തൻ സെക്രട്ടറിയും മുൻ കായികാധ്യാപകനുമായ എം.വി.ഗോവിന്ദൻ പക്ഷേ രമൺ മാഗ്സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും ആ അവാർഡ് വാങ്ങില്ലെന്നും നേട്ടം ടീച്ചറുടെത് മാത്രമല്ലെന്നുമൊക്കെ നിലപാട് വലിച്ചു മുറുക്കി. ശൈലജയെ വെട്ടിയതാര് എന്ന് അന്തിച്ചർച്ചയിൽ നിരീക്ഷക പ്രമാണികൾ അന്തംവിട്ട് ചിന്തിക്കുകയും ചിന്തയിൽ വിരിഞ്ഞത് ഛർദ്ദിക്കുകയും ചെയ്തു.
എല്ലാം കഴിഞ്ഞ് നേരമൊന്ന് പുലർന്നപ്പോൾ ശൈലജയുടെ മാഗ്സസയെക്കുറിച്ച് വേറെ ചിലത് കേൾക്കുന്നു… എവിടെയോ എന്തോ പൊരുത്തക്കേട് പോലെ. ജയപ്രകാശ് നാരായണനും എം എസ് സ്വാമിനാഥനുമൊക്കെ ലഭിച്ച പുരസ്കാരം ശൈലജ ടീച്ചർക്കെങ്ങനെ എന്ന് ചിലർ.
ഒരവാർഡുണ്ട് വേണോ എന്ന് വിളിച്ചു ചോദിച്ചിട്ട് നൽകുന്നതാണോ മാഗ്സസെ എന്ന് മറ്റ് ചിലർ
ടീച്ചർക്ക് മാഗ്സസെ കിട്ടിയെന്ന് ആര് പറഞ്ഞു …
ടീച്ചർ തന്നെ… വേണ്ടെന്ന് ആര് പറഞ്ഞു, അതും ടീച്ചർ തന്നെ..
അതിനിടയിൽ മാഗ്സസെ ഫൗണ്ടേഷന്‍റെ സൈറ്റിൽ പോയി ചില വിദ്വാൻമാർ.. അവിടെ ടീച്ചറുടെ പൊടിപോലുമില്ല..
പണ്ട് പി ആർ തള്ളുകളുടെ കാലത്ത് യു എന്നിൽ പ്രസംഗിക്കുകയും അമേരിക്കയിൽ മാസ്ക് ഇല്ലാതെ വലയുന്ന പാവങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത ആളാണ് ടീച്ചർ. കൊവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളും മരണക്കണക്കും വേറെയും..
ഇതൊക്കെ അറിയാവുന്നവർ തന്നെയാണ് ടീച്ചർക്കും മാഗ്സസെയോ എന്ന് അന്തംവിട്ട് പരിഹസിക്കുന്നത്..!
Discussion about this post