VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

കെ.മധുവും ഞാനും പിന്നെ പട്ടിയും

VSK Desk by VSK Desk
11 September, 2022
in ലേഖനങ്ങള്‍
ShareTweetSendTelegram

ബാബു കൃഷ്ണകല

ഫോമാ കൺവെൻഷനിലൂടെ കാൽകൂണിന്‍റെ വിസ്മയമറിഞ്ഞ് നാട്ടിലേക്കു മടങ്ങും വഴി പട്ടി പിടിച്ച പരുവക്കേടി ലാണ് ഞാൻ.
കാൻകൂണിൽ നിന്നും ഷിക്കാഗോ എയർപോർട്ടിലായിരുന്നു സംഭവം. എമിഗ്രേഷൻ കഴിഞ്ഞ് പുറത്തേക്ക് പോകും വഴി ഒരു കാര്യവും ഇല്ലാതെ നടന്നു പോയ എന്നെ പിന്നാലെ വന്ന് പിടികൂടുകയായിരുന്നു പോലീസ് നായ.

നേരമില്ലാ നേരത്ത് അമേരിക്കൻ ഡോഗിന്‍റെ പ്രകടനം എനിക്കുണ്ടാക്കിയ മാനസിക സംഘർഷം ചില്ലറയല്ല.
നൂറുകണക്കിനാളുകൾ നിലക്കുന്നിടത്ത് മറുവഴി ഇട്ടു വന്ന പട്ടി എന്‍റെ കൈ പെട്ടിയിൽ മൂക്കു കൊണ്ട് പടം വരച്ച് ഇടയ്ക്കിടെ എന്നെ സഭ്യമല്ലാതെ നോക്കി മുരണ്ടപ്പോൾ ഞാനും വിചാരിച്ചു മയക്കുമരുന്നോ ബോംബോ വല്ലതും ഞാനറിയാതെ ആരോ എന്‍റെ പെട്ടിയിൽ വെച്ചോ എന്ന്. പ്രത്യേകിച്ച് വരുന്നത് മെക്സിക്കോയിൽ നിന്ന്. സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നെ ഒരു വശത്തേക്ക് മാറ്റി നിർത്തി ബാഗ് തുറപ്പിച്ചു. അകത്തെ സാധനങ്ങൾ ഒന്നാന്നായി പുറത്തെടുത്തു കാണിച്ചു. അപ്പോഴാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥനും എനിക്കും മനസിലായത് പിടിച്ചത് പഴമാണെന്ന് . അതും ചുവന്നു തുടുത്ത മൂന്ന് ആപ്പിൾ. പഴം പിടിച്ച് മാറി കുത്തിയിരുന്ന പട്ടിയുടെ ഭാവം കണ്ടാൽ പിടിച്ചത് അടുത്ത കെട്ടിടം പൊളിക്കാൻ കൊണ്ടുവന്ന എന്തോ സാധനം എന്ന മട്ട്.. ആപ്പിൾ കയ്യിൽ കരുതിയതിന് എന്തായാലും ഞാനും പിടിയിലായി. പിന്നീടാണ് മനസിലായത് പെട്ടിയിൽ പഴവും പാടില്ലന്ന്.

സത്യത്തിൽ ഈ ആപ്പിൾ ഞാൻ വാങ്ങി വെച്ചതല്ല. അങ്ങനെ സംഭവിച്ചു പോയതാണ്. സംഭവം ഇങ്ങനെ.
ആയിരത്തോളം വരുന്ന അമേരിക്കൻ മലയാളികൾ ഒരാഴ്ച വിഹരിച്ചത് കാൻ കൂണിലെ അഞ്ഞൂറിലേറെ ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സൺ റൈസ് റിസോർട്ടിലാണ്. അവർക്കൊപ്പം ഞാനും ഉണ്ടായിരുന്നു. സംവിധായകൻ കെ.മധുവും ഞാനുമൊപ്പമാണ് സൺ റൈസിൽ താമസിച്ചിരുന്നത്. പോരുന്നതിന്‍റെ തലേന്നു രാത്രി ഞങ്ങൾ പൂൾ റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു. പതിനൊന്നു കഴിഞ്ഞാണ് രാത്രി മുറിയിലേക്ക് മടങ്ങിയത്. പിറ്റേന്ന് 12.30 നായിരുന്നു ഞങ്ങളുടെ ഫ്ലൈറ്റ്. ഞാൻ ഷിക്കാഗോ വഴി നാട്ടിലേക്കും മധുസാർ കാനഡക്കും. എട്ടരയോടെ റിസോർട്ടിൽ നിന്നും എയർപോർട്ടിലേക്ക് പുറപ്പെടാനായിരുന്നു പരിപാടി. ഞങ്ങൾ എഴുന്നേറ്റത് ഇത്തിരി വൈകി. കൂടുതൽ ബാഗുകൾ കൊണ്ടു നടക്കുന്ന ബുദ്ധിമുട്ടുകൊണ്ടാവണം മധു സാറിന് ഒറ്റ ബാഗു മാത്രം. അതിൽ സാധനങ്ങളെല്ലാം കയറ്റി മുകളിൽ കയറിയാണ് സിബ്ബ് ഇട്ടത്. അപ്പോഴാണ് പുറത്തിരിക്കുന്ന മൂന്ന് ആപ്പിൾ കാണുന്നത്. അതു കൂടി കയറ്റിയാൽ കീറുന്ന പരുവമായതിനാൽ ആപ്പിൾ ഞാൻ കയ്യിലെടുത്തോളാൻ മധു സാർ പറഞ്ഞു. മൂന്നാപ്പിളുകൾ കയ്യിൽ പിടിച്ച് പൊതുസ്ഥലത്തു കൂടി നടക്കുന്നതിന്‍റെ ശോഭകേടോർത്ത് ഞാൻ എന്റെ ഹാൻഡ് ബാഗിലേക്ക് വെച്ചു. എയർപോർട്ടിൽ എത്തുംമുമ്പ് തിരികെ ഏൽപ്പിക്കാമെന്നാണ് കരുതിയത്.

തിരക്കുപിടിച്ച് ഞങ്ങൾ ലോബിയിലെത്തി റൂം വെക്കേറ്റ് ചെയ്തു. ഈ റിസോർട്ടിൽ റൂം എടുക്കുമ്പോൾ നാട്ടിലെ പഴയ ഓലക്കാൽ വാച്ചിന്‍റെ ഓർമ്മക്കായ് എന്നോണം ഒരു കളർ പ്ലാസ്റ്റിക് സ്ട്രാപ്പ് കയ്യിൽ കെട്ടിത്തരും. മുറി തുറക്കാനും മരുന്നടിക്കാനും മൂക്കറ്റം തിന്നാനുമെല്ലാം ഇതു മാത്രം മതി. മുറി വിടുമ്പോൾ ഇതും മുറിക്കണം. ഞങ്ങൾ രണ്ടു പേരും മുറിക്കൽ കർമ്മം നടത്തിയപ്പോഴേക്കും വണ്ടി വിടാൻ നേരമായി. പിന്നെ നേരേ വണ്ടിയിലേക്കും അവിടുന്ന് എയർപോർട്ടിലേക്കും. മധു സാറിന് റങ്ങേണ്ടത് നാലാം ടെർമിനലിൽ. വണ്ടി ആദ്യമെത്തിയത് അവിടെ . മധു സാർ അവിടെയിറങ്ങി. ഞാൻ യാത്ര പറഞ്ഞ് അടുത്ത ടെർമിനലിലേക്ക്. ഞാൻ ആപ്പിളിന്‍റെ കാര്യം വിട്ടു. ആപ്പിൾ മൂന്നും എന്റെ പെട്ടിയിൽ തന്നെ. ഈ മറവിയാണ് ഷിക്കാഗോയിൽ എന്നെ വട്ടം കറക്കിയത്. എല്ലാം കഴിഞ്ഞപ്പോൾ ഞാനോർത്തു ഇതുമായി മധു സാറായിരുന്നു പോയിരുന്നതെങ്കിൽ ഒരു പക്ഷേ ഇക്കണ്ട സി ബി ഐ ഡയറിക്കുറിപ്പിന്റെയെല്ലാം ഉപജ്ഞാതാവിന്‍റെ ചുറ്റും കനേഡിയൻ നായകൾ വട്ടംചുറ്റുമായിരുന്നല്ലോ എന്ന്. അതുണ്ടായില്ലല്ലോ ഭാഗ്യം..

എന്തായാലും നായ മണത്ത എന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അധികം പീഡിപ്പിച്ചില്ല. ബാഗുകൾ വിശദമായി പരിശോധിച്ച് വിട്ടയച്ചു. യാത്രയിൽ പഴമരുത് എന്ന ഉപദേശവും തന്നു. ഇതൊരാപ്തവാക്യമായി സ്വീകരിച്ച് ഞാൻ ഡൽഹി ഫ്ലൈറ്റ് പിടിച്ചു.
നാട്ടിലിറങ്ങിയ ഉടൻ ഞാൻ മധു സാറിനെ വിളിച്ചു പറഞ്ഞു. പഴം തന്ന പണി ഇമ്മിണി കടുത്തു പോയി എന്ന്..

ShareTweetSendShareShare

Latest from this Category

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

ലക്ഷ്മണനും അശ്വത്ഥാമാവും

പുതുയുഗത്തിന്റെ ഉദയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും

ഷാജി എൻ കരുൺ ‘പിറവി’യിലൂടെ പുതിയ സിനിമക്ക് പിറവി കൊടുത്ത സംവിധായകൻ: ഡോ. ജെ. പ്രമീളാ ദേവി

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies