നാഗ്പൂര്‍: നാഗ്പൂര്‍ രേശിംബാഗില്‍ ഒക്‌ടോബര്‍ 5ന് നടക്കുന്ന ആര്‍എസ്എസ് വിജയദശമി മഹോത്സവത്തില്‍ വിശ്രുത പര്‍വതാരോഹകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ പദ്മശ്രീ സന്തോഷ് യാദവ് മുഖ്യാതിഥിയാകും. സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് ബൗദ്ധിക് നടത്തും.
എവറസ്റ്റ് കൊടുമുടി രണ്ട് തവണ കീഴടക്കിയ ലോകത്തെ ആദ്യ വനിതയാണ് സന്തോഷ് യാദവ്. ഇരുപതാമത്തെ സാഹസികമായ എവറസ്റ്റ് ദൗത്യത്തിനിടെ സഹയാത്രികന്‍റെ ജീവന്‍ ഓക്‌സിജന്‍ നല്‍കി രക്ഷപ്പെടുത്തിയതിന്‍റെ പേരില്‍ ലോകമെങ്ങും വിഖ്യാതയായിത്തീര്‍ന്ന ചരിത്രവും സന്തോഷ് യാദവിനുണ്ട്. 1992ല്‍, ഇരുപതാമത്തെ വയസ്സില്‍ എവറസ്റ്റ് കീഴടക്കുമ്പോള്‍ അവരായിരുന്നു ആ ചരിത്രം നേട്ടം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത. 2013ല്‍ പതിമൂന്നുകാരിയായ മാള്‍വത്ത് പൂര്‍ണ ഈ നേട്ടം തന്റേതാക്കി കുറിച്ചു.


![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)











Discussion about this post