VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

ലോകകപ്പ് ഉദ്ഘാടനത്തിന് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍

VSK Desk by VSK Desk
23 November, 2022
in കായികം, ലോകം
Share
Tweet
SendTelegram

ദോഹ: ലോകകപ്പ് ഉദ്ഘാടന സമ്മേളനത്തിലേക്ക് തീവ്ര ഇസ്ലാമിക മതമൗലികവാദിയായ സക്കീര്‍നായിക്കിനെ ക്ഷണിച്ചുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഖത്തറിന്‍റെ ഔദ്യോഗിക വിശദീകരണം. സക്കീര്‍ നായിക്കിനെ ക്ഷണിക്കുന്നത് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുമെന്നും നവംബര്‍ 20ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വിട്ടുനില്ക്കുമെന്നും ഇന്ത്യ ഖത്തറിനോട് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെത്തന്നെ വിഷയത്തില്‍ ഖത്തര്‍ ഔദ്യോഗിക വിശദീകരണം നല്കിയിരുന്നു. തുടര്‍ന്നാണ് ധന്‍കര്‍ പരിപാടിയില്‍ പങ്കെടുത്തത്. ലോകകപ്പ് വേദിയില്‍ സ്വകാര്യ സന്ദര്‍ശനത്തിനുള്ള സക്കീര്‍നായിക്കിന്‍റെ അപേക്ഷയിലും ഖത്തര്‍ അധികൃതര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എന്നിട്ടും ഇയാളെ ഖത്തര്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും ഇത് ഖത്തറിനെതിരായ ആസൂത്രിതനീക്കമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉലയ്ക്കുന്നതിനു വേണ്ടി ചില ശക്തികള്‍ നടത്തുന്ന പ്രചരണമാണിതെന്നാണ് നയതന്ത്രചാനലുകള്‍ വഴി ഖത്തര്‍ ഭരണകൂടം നല്കുന്ന വിശദീകരണം.

കള്ളപ്പണ, മതഭീകര, മതപരിവര്‍ത്തനകേസുകളില്‍ പ്രതിയായ ഇയാളെ 2016 മുതല്‍ ഇന്ത്യയില്‍ തെരയുകയാണ്. വിദ്വേഷപ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ സക്കീര്‍നായിക്ക് മലേഷ്യയില്‍ ഒളിവിലാണ്. ഇയാള്‍ ഖത്തറില്‍ ലോകകപ്പ് വേദികളില്‍ മതപ്രഭാഷണം നടത്തുന്നു എന്നതായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.  2022 മാര്‍ച്ചില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാള്‍ സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) യുഎപിഎ പ്രകാരം നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിക്കുകയും അഞ്ച് വര്‍ഷത്തേക്ക് നിരോധിക്കുകയും ചെയ്തു. 2020ലെ ദല്‍ഹി കലാപത്തില്‍ പങ്കുള്ള സക്കീര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറണമെന്ന് മലേഷ്യയ്ക്ക് ഇന്ത്യ കത്ത് നല്‍കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ യുകെയിലും കാനഡയിലും ഇയാള്‍ക്ക് വിലക്കുണ്ട്.

Share17
Tweet
SendShareShare

Latest from this Category

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

കേരള മഹാമാഘ മഹോത്സവം; മാർഗദർശകമണ്ഡലം നേതൃത്വം നൽകും

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies