VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇന്ത്യന്‍ വിനോദസഞ്ചാരത്തിന്റെ പുതുയുഗം; ലോകത്തിലെ ഏറ്റവും വലിയ നദീജല ക്രൂയിസ് എംവി ഗംഗ‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

VSK Desk by VSK Desk
13 January, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ നദീജല ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വാരണാസിയില്‍ നടന്ന ചടങ്ങില്‍ എംവി ഗംഗ വിലാസ് എന്ന ആഢംബര നൗക നീറ്റിലിറക്കി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

‘ഗംഗ നദിയില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിവര്‍ ക്രൂയിസ് സര്‍വീസിന്‍റെ തുടക്കം ഒരു സുപ്രധാന നിമിഷമാണ്. ഇത് ഇന്ത്യയിലെ വിനോദ സഞ്ചാരത്തിന്‍റെ പുതിയ യുഗമായി അറിയപ്പെടും. ക്രൂയിസ് സര്‍വീസ് വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മെന്നും ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.  

‘ഇന്ത്യയെ വാക്കുകളില്‍ നിര്‍വചിക്കാന്‍ കഴിയില്ല, അത് ഹൃദയത്തില്‍ നിന്ന് മാത്രമേ അനുഭവിക്കാന്‍ കഴിയൂ.’ കപ്പല്‍ യാത്രയുടെ കന്നിയാത്ര നടത്തുന്ന വിദേശ വിനോദ സഞ്ചാരികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയില്‍ നിന്ന് പുറപ്പെടുന്ന എംവി ഗംഗാ വിലാസ് എന്ന ക്രൂയിസ് കപ്പല്‍ 51 ദിവസം കൊണ്ട് 3,200 കിലോമീറ്റര്‍ പിന്നിടും, 27 നദീതടങ്ങളും നിരവധി സംസ്ഥാനങ്ങളും കടന്ന് ദിബ്രുഗഡില്‍ യാത്ര അവസാനിപ്പിക്കും. ലോക പൈതൃക കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, നദീഘട്ടങ്ങള്‍, ബീഹാറിലെ പട്‌ന, ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ബംഗ്ലാദേശിലെ ധാക്ക, ആസാമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഈ യാത്രയില്‍ നിറഞ്ഞിരിക്കുന്നു.

വാരണസിയിലെ പ്രസിദ്ധമായ ഗംഗാ ആരതി കാണാന്‍ സര്‍നാഥിലും ക്രൂസ് നിര്‍ത്തും. താന്ത്രിക കലകള്‍ക്ക് പേരു കേട്ട മയോങ്ങ്, അസമിലെ ഏറ്റവും വലിപ്പമേറിയ നദീദ്വീപും വൈഷ്ണവ സംസ്‌കാരത്തിന്‍റെ ആസ്ഥാനവുമായ മജൂലി എന്നിവയും ഗംഗാവിലാസ് സഞ്ചരിക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ, വിക്രംശില യൂണിവേഴ്സിറ്റി എന്നിവയും സന്ദര്‍ശിക്കും. ബംഗാള്‍ ഉള്‍ക്കടലിലെ സുന്ദര്‍ബനിലൂടെയും കാസിരംഗ ദേശീയ ഉദ്യാനത്തിലൂടെയുമാണ് ക്രൂയിസ് സഞ്ചരിക്കുക.

62 മീറ്റര്‍ നീളമുള്ള യാനമാണ് എം.വി ഗംഗാവിലാസ്. 12 മീറ്റര്‍ വിസ്താരവുമുള്ള യാനത്തില്‍ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികള്‍ക്കുള്ള എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ട്. വാരാണസിയില്‍ നിന്നും ബംഗ്ലാദേശ് വഴി അസം ഡിബ്രുഘട്ട് വരെ 3200 കിലോമീറ്ററാണ് ക്രുയിസ് സഞ്ചരിക്കുന്നത്. കപ്പലിന്‍റെ ആദ്യ  യാത്രയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള 32 വിനോദ സഞ്ചാരികളുമുണ്ട്.

രാജ്യത്ത് റിവര്‍ ക്രൂയിസ് ടൂറിസം വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാട്ടി ഈ മേഖല ഉള്‍പ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്ര ഷിപ്പിങ്, തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളും ചടങ്ങില്‍ അറിയിച്ചു. റിവര്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിച്ച് നിലവിലുള്ള ടൂറിസം സര്‍ക്യൂട്ടുകളുമായി സംയോജിപ്പിച്ച് വിപുലപ്പെടുത്തുന്നത് രാജ്യത്തെ ഈ മേഖലയുടെ ദ്രുതഗതിയിലുള്ള വികസനത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

Share1TweetSendShareShare

Latest from this Category

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies