ഉപ്പ് തൊട്ട് കർപ്പൂരം വരെ വാങ്ങാൻ പണം കൈവശം ആവശ്യമില്ലാത്ത കാലത്താണ് നാമിന്ന് കഴിയുന്നത്. എന്നാൽ അപ്പോഴും യാത്ര ചെയ്യണമെങ്കിൽ കൈയിൽ പണം കരുതിയേ പറ്റൂ. എന്നാൽ ഇതിന് പരിഹാരവുമായെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ഒരു രാജ്യം, ഒരി കാർഡ് പദ്ധതിയ്‌ക്ക് കീഴിൽ ഏറേ കാലമായി കാത്തിരുന്ന കോമൺ മൊബിലിറ്റി കാർഡ് ജനുവരി 19 മുതൽ യാഥാർത്ഥ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും കാർഡ് ഉദ്ഘാടനം ചെയ്യുക. മുംബൈ മെട്രോയുടെ പുതുതായി നിർമ്മിച്ച ലൈനുകളുടെ ഉദ്ഘാടന ചടങ്ങിൽ ബാന്ദ്ര കുർള കോംപ്ലക്‌സിൽ വെച്ചാണ് കാർഡ് പുറത്തിറക്കുക.
ഗതാഗതത്തിനും മറ്റ് ഇടപാടുകൾക്കും പൊതുവായി ഉപയോഗിക്കാവുന്ന സൗകര്യപ്രദമായ കാർഡാണിത്. പണം കൈവശം വെയ്‌ക്കാതെ യാത്ര ചെയ്യാമെന്നതാണ് ഇതിന്‍റെ ഗുണം. മുംബൈ നഗരത്തിലെ മൂന്ന് മെട്രോകൾക്കായിരിക്കും പൊതുകാർഡ് ആദ്യം ഉപയോഗിക്കുക. മുംബൈയിലെ വിവിധ മെട്രോകളുടെ വിവരങ്ങൾ ലഭ്യമാക്കാൻ ‘ മുംബൈ 1’ എന്ന ആപ്പും ഉടൻ പുറത്തിറക്കും.
ആദ്യഘട്ടത്തിൽ രാജ്യത്തെ എല്ലാ മെട്രോകളിലും കാർഡ് ഉപയോഗയോഗ്യമാക്കും. മെട്രോകളിൽ ഒരേ നിരക്ക് ആയതിനാലാണ് ആദ്യം ഇത് നടപ്പിലാക്കുന്നത്. തുടർന്ന് ടോൾ, ഷോപ്പിംഗ് എന്നിവയ്‌ക്കൊപ്പം എടിഎം പോലെ പണം പിൻവലിക്കാനും ഉപയോഗിക്കാനാവുമെന്ന് മുംബൈ മെട്രോപ്പൊലിറ്റിൻ റീജിയൻ ഡെവല്പ്പമെന്റ് അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കൾക്ക് 100 മുതൽ 20,000 രൂപ കാർഡിൽ നിക്ഷേപിക്കാവുന്നതാണ്.
കേന്ദ്ര ഭവന,നഗര ക്ഷേമ മന്ത്രാലയമാണ് പൊതുകാർഡ് രൂപകൽപന ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കാർഡ് ഘാട്‌കോപർ-അന്ധേരി, ചെന്നൈ മെട്രോ എന്നിവയിൽ ഉപയോഗിക്കും. മുംബൈയിലെ ബെസ്റ്റ് ബസ് പോലുള്ള പൊതു സർവീസുകളിലും കാർഡ് ഉപയോഗിക്കാമെങ്കിലും പരീക്ഷണം ആരംഭിച്ചിട്ടില്ല. വൈകാതെ ഇത് നടപ്പിലാക്കുമെന്നാണ് സൂചന.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post