“എൻറെ വീട്ടിലെയും കുടുംബങ്ങളിലെയും അംഗങ്ങൾ ഇപ്പോഴും ബനാറസിന് ചുറ്റും ചത്തുപോയ മൃഗങ്ങളെ അവയുടെ തുകലിന് വേണ്ടി പൊക്കി എടുക്കുന്ന ജോലിചെയ്യുന്നവരാണ്. എന്നാൽ ഞാൻ ഈശ്വരന്റെ ദാസൻ ആയി ഈശ്വരഭക്തിയിൽ മുഴുകി കഴിയുന്നു. ഇപ്പോൾ ആചാര്യന്മാരും ബ്രാഹ്മണരും വന്ന് എന്നെ സാഷ്ടാഗം നമസ്കരിക്കുന്നു. ഇതെല്ലാം ഈശ്വരന്റെ അനുഗ്രഹം കൊണ്ട് മാത്രം സാധ്യമായതാണ് “
പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാരതത്തിലെ ഒരു സന്യാസി ശ്രേഷ്ഠന്റെ വാക്കുകളാണിവ.
വരണാസിയിലെ ഒരു ചെരുപ്പുകുത്തി കുടുംബത്തിലാണ് രവിദാസ് ജനിച്ചത്. അദ്ദേഹത്തിന്റെ ആധ്യാത്മിക സാധനയും സ്വഭാവ വൈശിഷ്ട്യവും വിനയപൂർവ്വമായ പെരുമാറ്റവും കാരണം ആയിരക്കണക്കിനാളുകൾ അദ്ദേഹത്തിന്റെ ശിഷ്യരായി. സന്ത് രവിദാസ് അന്ന് സമൂഹത്തിൽ നിലനിന്നിരുന്ന ജാതി വ്യത്യാസം എന്ന സമ്പ്രദായത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ വളരെ സ്വാഭാവികമായി വ്യക്തമാക്കിയിട്ടുണ്ട് . “ആരും ജന്മനാ ശ്രേഷ്ഠനോ നീചനോ ആകുന്നില്ല. ഹീന കർമ്മങ്ങളാണ് ഒരുവനെ നീചൻ ആകുന്നത് ” എന്ന് അദ്ദേഹം ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി.
അന്ന് ഭാരതം സിക്കന്തർ ലോധിയുടെ മുഗള ഭരണ വ്യവസ്ഥയ്ക്ക് കീഴിലായിരുന്നു .സന്ത് രവി ദാസിനെ മുസ്ലിമാക്കാൻ ലോധി പല ഉപായങ്ങളും പയറ്റി നോക്കി. കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയപ്പോഴും സന്ത് രവിദാസ് നിർഭയനായി നിലകൊണ്ടു .
മുസ്ലിം ഭീഷണിയുടെ രൂക്ഷത നിറഞ്ഞുനിന്ന ആ കാലഘട്ടത്തിലും സന്ത് രവിദാസ് യഥാർത്ഥ ഭക്തിയുടെ അനേകം അനശ്വര ഗീതങ്ങൾ രചിച്ചു.
ഭക്ത മീരയുടെ ഗുരുവായിരുന്ന സന്ത് രവിദാസ് ആ കാലഘട്ടത്തിൽ ഭാരതത്തെ മുന്നോട്ടു നയിച്ച ആധ്യാത്മിക വ്യക്തിത്വമാണ്.
Discussion about this post