ഹിരോഷിമ: ജി 7 ഉച്ചകോടിയില്‍ അതിഥിയായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഓട്ടോഗ്രാഫ് ഒപ്പിട്ടുതരാന്‍ അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അടുത്ത മാസം അമേരിക്കയിലേക്കുള്ള മോദിയുടെ വരവില്‍ താന്‍ ഇപ്പോഴേ ഉത്സുകനാണെന്ന് ബൈഡന് പറഞ്ഞു. അടുത്ത മാസം വാഷിംഗ്ടണ്‍ ഡിസിയിലെ മോദിയുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രമുഖരില്‍ നിന്ന് നൂറ് കണക്കിന് അഭ്യര്‍ത്ഥനകളാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിയുടെ ജനപ്രീതി അതിശയിപ്പിക്കുകയാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും പറഞ്ഞു. സിഡ്നിയില്‍ മോദിക്കായി തയ്യാറാക്കുന്ന സ്റ്റേഡിയത്തില്‍ 20,000 പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവൂ എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. അദ്ദേഹത്തിന്റെ ആരാധകരെയെല്ലാം ഉള്‍ക്കൊള്ളാന്‍ എന്തുചെയ്യുമെന്ന ആലോചനയിലാണ് ഉദ്യോഗസ്ഥര്‍, അല്‍ബനീസ് പറഞ്ഞു, ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നാണ് മോദി ഓസ്ട്രേലിയയില്‍ എത്തുന്നത് നാളെ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്യും.
Discussion about this post