തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം ഗ്രാമ ജില്ലയുടെ നേതൃത്വത്തിൽ അഖണ്ഡഭാരത ദിന പരിപാടിയും കലാലയ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു. ദൗത്യം 2023 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ആർ എസ് എസ് പ്രാന്ത സഹ ബൗദ്ധിക്ക് പ്രമുഖ് ശ്രീ സജീവ് മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു.
പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി 94 കേന്ദ്രങ്ങളിൽ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. വിവിധ പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. 1800ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത മഹാ റാലിയോട് കൂടി ടി ബി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി എസ് എൻ ഓഡിറ്റോറിയത്തിൽ സമാപിച്ചു.
ഡോ. സുമോദ് അധ്യക്ഷനായ പരിപാടിയിൽ സംഘത്തിന്റെ ജില്ല വിദ്യാർത്ഥി പ്രമുഖ് ശ്രീകാന്ത് സ്വാഗതവും പൂവാർ ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് അർജുൻ നന്ദിയും പറഞ്ഞു. ജില്ല സംഘചാലക് മാന്യ കെ. അരവിന്ദാക്ഷൻ പരിപാടിയിൽ പങ്കെടുത്തു.



















![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post