മൂവാറ്റുപുഴ: മൂവാറ്റുപുഴ പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തില്‍ മേള ഓഡിറ്റോറിയത്തില്‍ മൂവാറ്റുപുഴ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡി. മാവൂത്ത് നിര്‍വഹിച്ചു.
വായനയും പുസ്തകങ്ങളും ലൈബ്രറികളും ഒരിക്കലും ഇല്ലാതാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റിലായാലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സിലായാലും നേരിട്ടുള്ള ലൈബ്രറിയെയും പുസ്തകങ്ങളെയും മറികടക്കാന്‍ ഒന്നിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുസ്തകോത്സവ സമിതി ചെയര്മാന് ഡോ. ഡോണ്‍ ബോസ്കോ ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. മംഗളം സ്വാമിനാഥന് പുരസ്കാരം ലഭിച്ച ജന്മഭൂമി സീനിയര്‍ സബ് എഡിറ്റര്‍ വിനീത വേണാട്ടിനെ ചടങ്ങില്‍ ആദരിച്ചു. പെരുമ്പടവം ശ്രീധരന് നവതി ആദരവ് അനഘ ബാബുവിന് നല്കി. പായിപ്ര ദമനന്, കമാന്‍ഡര്‍ സി.കെ. ഷാജി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജി. മനോജ്, രാജശ്രീ രാജു, കെ.എസ്. ജയകൃഷ്ണന് നായര്‍, രജിത പി. എന്നിവര്‍ സംസാരിച്ചു. പ്രീതി പി.എസ്. നന്ദി പറഞ്ഞു.
രാവിലെ നടന്ന പുസ്തക സ്റ്റാള്‍ ഉദ്ഘാടനം ഭാഷാ ഗവേഷകന് ഡോ. ജയിംസ് ഓസ്റ്റിന്‍ നിര്‍വഹിച്ചു. മൂവാറ്റുപുഴ പുസ്തകോത്സവ സമിതി ചെയര്മാന് ഡോ. ഡോണ്‍ ബോസ്കോ ജോസഫ് അധ്യക്ഷനായി. മൂവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി അക്ഷയാത്മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സമിതി ട്രഷറര്‍ എസ്. സുധീഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മനോജ് ജി, രജിത പി., രാജശ്രീ രാജു, സമിതി ജനറല്‍ സെക്രട്ടറി പായിപ്ര ദമനന്, വൈസ് ചെയര്‍ മാന്മാരായ വി.വി. ഐസക്, ദാസ് മേതല, എന്നിവര്‍ സംസാരിച്ചു.
















