തൃശ്ശൂർ: ഗുരുവായൂരിൽ അഷ്ടമിരോഹിണി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരക്ക് കൂടുന്ന പശ്ചാത്തലത്തിൽ സ്പെഷ്യൽ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനായി വി.ഐ.പി, സ്‌പെഷല്‍ ദര്‍ശനത്തിന് രാവിലെ ആറുമുതല്‍ നിയന്ത്രണമുണ്ടാകും. സീനിയര്‍ സിറ്റിസണ്‍ ദര്‍ശനം രാവിലെ നാലരമുതല്‍ അഞ്ചരവരെയും വൈകുന്നേരം അഞ്ചുമുതല്‍ ആറു വരെയുമുണ്ടാകും. പ്രദേശവാസികള്‍ക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്തും ബാക്കി സമയം പൊതുവരി സംവിധാനം മാത്രമാകും അനുവദിക്കുക. രാവിലെയുള്ള കാഴ്ച ശീവേലിക്കും രാത്രി വിളക്കിനും തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മേളം ഒരുക്കും. ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും വിശേഷാല്‍ പ്രസാദം ഊട്ട് നല്‍കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രസാദം ഊട്ട് ഉച്ചയ്‌ക്ക് രണ്ടോടെ അവസാനിക്കും.
Discussion about this post