VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്; വിധി ഈ മാസം 20 ന്

VSK Desk by VSK Desk
7 January, 2024
in കേരളം
ShareTweetSendTelegram

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ നിരോധിത പോപ്പുലര്‍ഫ്രണ്ട് ഭീകരവാദികള്‍ കൊലപ്പെടുത്തിയ കേസില്‍ മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ഈ മാസം 20ന് വിധി പറയും. 2021 ഡിസം. 19 ന് രണ്‍ജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളാണ് നിലവില്‍ വിചാരണ നേരിടുന്നത്. ആലപ്പുഴ ഡിവൈഎസ്പി എന്‍. ആര്‍. ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 156 സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറില്‍പരം തൊണ്ടിമുതലുകളുമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയത്.

ഫിംഗര്‍ പ്രിന്റുകള്‍, സയന്റിഫിക് തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പ് സഹായത്തോടെ തയ്യാറാക്കിയ റൂട്ടു മാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചിരുന്നു. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്‌ട്രീയ നേതാക്കള്‍, സാധാരണക്കാര്‍ എന്നിങ്ങനെ വിവിധ മേഖലയിലുള്ളവരായ സാക്ഷികളെയാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. രണ്‍ജീത് ശ്രീനിവാസനെ കൊല്ലാനുള്ള ഉദ്ദേശ്യം വളരെ നേരത്തെ തന്നെ പ്രതികള്‍ ഉള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനക്ക് ഉണ്ടായിരുന്നു. ഇതിനായി വിശദവും വിപുലവുമായ മുന്നൊരുക്കങ്ങളും ഗൂഢാലോചനകളും പ്രതികള്‍ നടത്തിയിരുന്നു. പ്രത്യേകം പരിശീലനം ലഭിച്ച പ്രതികള്‍ രണ്‍ജീതിനെ കൊലപ്പെടുത്തുന്നതിനായി രാത്രി ഒരു മണിയോടുകൂടി ആലപ്പുഴ നഗരത്തിലുള്ള രണ്‍ജീതിന്റെ വീടിനു സമീപം എത്തിയിരുന്നുവെന്നും എന്നാല്‍ സാഹചര്യം മോശമായതുകൊണ്ട് മടങ്ങിപ്പോയശേഷം രാവിലെ ആറരയോട് കൂടി വീണ്ടും എത്തി കൊലപാതകം നടത്തുകയായിരുന്നു എന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

കേസിലെ 15 പ്രതികളെ എകദേശം 6000 ത്തോളം പേജുകളിലായാണ് വിചാരണ കോടതി ജഡ്ജി ക്രിമിനല്‍ നടപടി നിയമം 313 വകുപ്പ് പ്രകാരം ചോദ്യം ചെയ്ത് മൊഴികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെ കേസ് വിചാരണ ജില്ലയ്‌ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടും പ്രതികള്‍ക്ക് സുരക്ഷ കുറവാണെന്നും മറ്റുമുള്ള ആരോപണങ്ങളും പ്രതിഭാഗത്തുനിന്ന് ഉയരുകയുണ്ടായി. തുടര്‍ന്ന് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് കേസ് വിചാരണ മാവേലിക്കര അഡീ. സെഷന്‍സ് കോടതിയിലേക്ക് മാറ്റപ്പെട്ടത്. ആ വിധിക്കെതിരെ പ്രതികള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരുന്നു എങ്കിലും ഇടപെടുവാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയാണ് ഉണ്ടായത്. കേസിലെ സാക്ഷികള്‍ക്കും പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ക്കും നേരെ കടുത്ത ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തില്‍ അതിശക്തമായ പോലീസ് സുരക്ഷയാണ് വിചാരണവേളയില്‍ പോലീസ് ഒരുക്കിയത്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാവുന്നത്.

Share1TweetSendShareShare

Latest from this Category

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies