VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വികസനത്തോടൊപ്പം സ്വദേശി ജീവിതശൈലിയും വേണം: ആര്‍എസ്എസ്

VSK Desk by VSK Desk
26 October, 2024
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

മഥുര: സ്വ എന്നത് മണ്ണിന്റെ മണമുള്ള വികാരമാണെന്നും വികസനത്തില്‍ ആധുനികതയോടൊപ്പം സ്വദേശേ ജീവിതശൈലിയും സ്വീകരിക്കണമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസാബാളെ. നമുക്ക് നമ്മുടെ തനിമയും പാരമ്പര്യവുമുണ്ട്. അതിലൂന്നി മുന്നോട്ടുപോകണം. രാജ്യം മുന്നൂറാം ജയന്തി വര്‍ഷം ആഘോഷിക്കുന്ന പുണ്യശ്ലോക അഹല്യബായി ഹോള്‍ക്കറുടെ ജീവിതവും ഭരണവും ഇതിന് മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ തലമുറയില്‍ മയക്കുമരുന്ന് പിടിമുറുക്കുന്നു. ഇന്റര്‍നെറ്റ് ദുരുപയോഗം വര്‍ധിക്കുന്നു. ക്ലാസ്‌റൂം മുതല്‍ ബെഡ് റൂം വരെ ഈ സാങ്കേതിക വിദ്യ കടന്നുവന്നിട്ടുണ്ട്. സിനിമകള്‍ക്ക് സെന്‍സറിങ് ഉണ്ട്. സമാനമായ രീതിയില്‍ ഒടിടി പ്ലാറ്റ്‌ഫോമിലും ക്രമപ്പെടുത്തല്‍ ആവശ്യമാണ്. അതെങ്ങനെ വേണം എന്നതൊക്കെ സര്‍ക്കാര്‍ നിശ്ചയിക്കേണ്ടതാണ്. എന്നാല്‍ അതോടൊപ്പം കുടുംബങ്ങളിലും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കണം.

വ്യക്തി നിര്‍മാണമാണ് സംഘപ്രവര്‍ത്തനം. സ്വഭാവരൂപീകരണമാണ് അതിന്റെ ആധാരം, സംസാരത്തില്‍ മാത്രമല്ല പെരുമാറ്റത്തിലും അത് പ്രകടമാകണം. രാജ്യത്ത് ഉണ്ടായ ദുരന്തങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ നടത്തിയ സേവാ പ്രവര്‍ത്തനം മാതൃകാപരമാണ്. കേരളത്തില്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിലും കര്‍ണാടകയിലെ മണ്ണിടിച്ചിലിലും ബംഗാളിലെ താരകേശ്വരി വെള്ളപ്പൊക്കത്തിലും ഒഡീഷ, വഡോദര, ദ്വാരക തുടങ്ങിയ ഇടങ്ങളിലെ പ്രളയത്തിലും സംഘപ്രവര്‍ത്തകര്‍ സേവനപ്രവര്‍ത്തനം നടത്തിയ വയനാട്ടില്‍ ആയിരം സ്വയംസേവകര്‍ പൂര്‍ണസമയം പ്രവര്‍ത്തിച്ചു. ദുരന്തത്തില്‍ മരിച്ച 600 പേരുടെ അന്ത്യകര്‍മങ്ങള്‍ നടത്തി, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

വഖഫ് നിയമം വലിയ അനീതിയാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. 2013ല്‍ യുപിഎ സര്‍ക്കാരാണ് വഖഫ് ബോര്‍ഡിന് പരിമിതിയില്ലാത്ത അവകാശങ്ങള്‍ നല്കിയത്. എന്തായാലും അത് സംബന്ധിച്ച വിഷയം ഇപ്പോള്‍ ജെപിസി പരിശോധിക്കുകയാണെന്ന് സര്‍കാര്യവാഹ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.. ശ്രീകൃഷ്ണ ജന്മഭൂമി വിഷയത്തില്‍ വിഷയം കോടതിയിലാണെന്നും അക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസമായി ദീന്‍ദയാല്‍ ഗോവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തില്‍ നടന്ന കാര്യകാരി മണ്ഡല്‍ സംഘടനാവികാസത്തെപ്പറ്റിയും ശതാബ്ദി പ്രവര്‍ത്തനമെന്ന നിലയില്‍ പഞ്ചപരിവര്‍ത്തനാശയങ്ങള്‍ സമാജത്തില്‍ നടപ്പാക്കുന്നതെപ്പറ്റിയും ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 72,354 ശാഖകള്‍

രാജ്യത്ത് 45,411 സ്ഥലങ്ങളിലായി 72,354 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3626 സ്ഥലങ്ങളും 6645 ശാഖകളും വര്‍ധിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന മിലനുകളുടെ എണ്ണം 3147 എണ്ണം കൂടി 29369 ആയി. ശാഖയില്ലാത്ത സ്ഥലങ്ങളില്‍ മാസം തോറും സംഘ മണ്ഡലികള്‍ നടക്കുന്നുണ്ട്. 11,382 സ്ഥലങ്ങളിലാണ് സംഘ മണ്ഡലികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ നിലവില്‍ 1,13,105 പ്രവര്‍ത്തനമാണുള്ളത്. അടുത്ത വര്‍ഷം ബംഗളൂരുവില്‍ പ്രതിനിധി സഭ ചേരും.

Tags: STICKY
ShareTweetSendShareShare

Latest from this Category

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies