ബത്തേരി: ബജ്റംഗ്ദൾ വയനാട് ജില്ലാ സമിതി ഹുദാത്മക് ദിവസിൻ്റെ ഭാഗമായി രക്തദാന ക്യാമ്പയിനും രക്ത ഗ്രൂപ്പ് നിർണ്ണയവും സംഘടിപ്പിച്ചു. ബത്തേരി സ്വതന്ത്രമൈതാനിയിൽ നൂറോളം പേർ പങ്കെടുത്തു. മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷൻ്റെ സഹകരണത്തോടെയായിരുന്നു 68 പേരുടെ രക്തഗ്രൂപ്പ് നിർണയം നടത്തിയത്. തുടർന്ന് പ്രവർത്തകർ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്തു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡൻ്റ് എം. സുരേന്ദ്രൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ബജ്റംഗ്ദൾ ജില്ലാ സഹ സംയോജക് പി.കെ. സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സംയോജക് എ.യു. ഉദിത്ത്, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ഹേമലത ഉണ്ണികൃഷ്ണൻ, കെ.എൻ. സജി കുമാർ, കെ.ജി. അജിത്ത്, സനിൽ മണിച്ചിറ, പ്രശാന്ത് പൂതിക്കാട്, മിഥുൻ കുപ്പാടി, ടി.കെ. ഹരി കുപ്പാടി, ഉണ്ണി കൃഷ്ണൻ മൂലങ്കാവ്, ശ്രീജിത്ത് കണിയാരം, ബിബിൻ മേപ്പാടി, ഷൈമേഷ് മേപ്പാടി തുടങ്ങിയവർ സംസാരിച്ചു.
Discussion about this post