ഇംഫാല്‍: മണിപ്പൂരിലെ ക്രമസമാധാന നില പൂര്‍വ സ്ഥിതിയിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മേഖലയില്‍ സമാധാനം തിരികെക്കൊണ്ടുവരാന്‍ ആത്മാര്‍ഥ ശ്രമം വേണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്തം.
സംസ്ഥാനത്തു തുടരുന്ന അക്രമ സംഭവങ്ങളെ ആര്‍എസ്എസ് ശക്തമായി അപലപിച്ചു. 2023 മെയ് മൂന്നിന് ആരംഭിച്ച് 19 മാസമായി തുടരുന്ന കലാപം ഏറെ ദൗര്‍ഭാഗ്യകരമാണ്. നിരപരാധികളായ ആളുകള്‍ ഏറെ കഷ്ടപ്പെടുന്നു. മനുഷ്യത്വരഹിതവും അതിക്രൂരവും ദയാശൂന്യവുമായ കൊലപാതകങ്ങള്‍ക്ക് സ്ത്രീകളും കുട്ടികളുമടക്കം ഇരയാക്കപ്പെടുന്നു, തടവിലാക്കപ്പെടുന്നു. മനുഷ്യത്വ വിരുദ്ധമായ ക്രൂരതകളാണ് നടക്കുന്നത്, പ്രാന്തം കുറ്റപ്പെടുത്തി. മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ ആശങ്കപ്പെട്ടിരുന്നു.
Discussion about this post