തിരുവനന്തപുരം: ഭിന്നശേഷിക്കാരെ ഒപ്പം നിര്‍ത്താനുള്ള മനസാണ് സമൂഹത്തിനു വേണ്ടതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സക്ഷമയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓട്ടിസം ബോധവത്കരണ ദിനാചരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓട്ടിസം ബാധിച്ചവരുടെ കഴിവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും സാധിക്കണം. നൂതന ചികിത്സാരീതികളും, തെറാപ്പികളും അവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ അവരുടെ കഴിവുകള്‍ക്ക് വേണ്ടത്ര പരിഗണന സമൂഹത്തില്‍ നിന്നും ലഭിക്കുന്നില്ല. കഴിവുകളെ പൂര്‍ണമായും സമൂഹം ഏറ്റെടുക്കാന്‍ തയ്യാറാകണം, അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആര്‍ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.ദേവേന്ദ്രകുമാര്‍ ദോഡാവത, സക്ഷമ സംസ്ഥാന പ്രചാര്‍ പ്രമുഖ് ബി.എസ്. വിനയചന്ദ്രന്‍, ജില്ലാ സെക്രട്ടറി അജികുമാര്‍.എസ്, സംഘടനാ സെക്രട്ടറി വിനോദ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ്, ആര്‍. കൃഷ്ണകുമാര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഷിജി.ജി.എസ്, ആര്‍. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സക്ഷമയിലെ ഭിന്നശേഷി കുട്ടികളായ അനന്യ, ഭവ്യശ്രീ, ഐശ്വര്യ എസ്.നായര്‍, ജ്യോതിഷ് എന്നിവര്‍ കലാ പ്രകടനങ്ങള്‍ അവതരിപ്പിച്ചു.
Discussion about this post