VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
23 June, 2025
in ഭാരതം
ShareTweetSendTelegram

കോയമ്പത്തൂര്‍: ധര്‍മ്മമില്ലാതെ ഒന്നും സ്ഥിരമായി നിലനില്‍ക്കുന്നില്ലെന്നും ധര്‍മ്മത്തെ ലോകത്തിന് നല്കിയത് ഭാരതമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതിന് വേണ്ടി നമ്മുടെ രാഷ്ട്രം ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. ഇക്കാര്യം ലോകത്തെ ഓര്‍മ്മിപ്പിക്കേണ്ടത് ഭാരതത്തിന്റെ കടമയാണ്. ധര്‍മ്മം തുല്യമായ പദം ലോകത്ത് ഒരു ഭാഷയിലുമില്ല. അവര്‍ അതിനെ മതമെന്ന് വിളിക്കുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരിലെ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ധര്‍മ്മവും സംസ്‌കാരവും സംരക്ഷിക്കുന്നതില്‍ ആധീനങ്ങള്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തിന്റെ ഇതേ കാലയളവില്‍ ആര്‍എസ്എസ് പ്രവര്‍ത്തനവും നൂറ്റാണ്ട് തികയ്ക്കുകയാണ്. ആഘോഷങ്ങളിലല്ല ലക്ഷ്യപൂര്‍ത്തികരണത്തിലാണ് ശതാബ്ദിയില്‍ സംഘം ശ്രദ്ധിക്കുന്നത്. കടന്നുപോകുന്ന ഓരോ ദിവസവും നമ്മള്‍ അതിന് വേണ്ടി പ്രയത്‌നിക്കണം.

ഉപനിഷത്തുകളില്‍, രണ്ട് തരം ആളുകളെക്കുറിച്ച് പറയുന്നുണ്ട്. എല്ലാം ഞാനാണെന്നും ഞാന്‍ മാത്രം ജീവിച്ചാല്‍ മതിയെന്നും കരുതുന്ന മനസ്ഥിതിക്കാര്‍ അസുരന്മാരാണ്. ഞാന്‍ ജീവിക്കും, മറ്റുള്ളവരും ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ദേവന്മാരാണ്. ഭഗവാന്‍ ശിവന്‍ ആദിഗുരുവാണ്. അദ്ദേഹം ദേവന്മാരുടെയും ദൈവമാണ്. ബാഹ്യ സന്തോഷങ്ങള്‍ക്കെല്ലാം അതീതനാണ് അദ്ദേഹം. എന്നിട്ടും അദ്ദേഹം ഒരു യാചകനെപ്പോലെയാണ് ജീവിക്കുന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.ഭാരതം ഒരിക്കലും മറ്റ് രാജ്യങ്ങളെ ഭരിക്കുമെന്ന് പറഞ്ഞിട്ടില്ല. നമ്മള്‍ എപ്പോഴും ലോകരാജ്യങ്ങളുടെയെല്ലാം സുഹൃത്തായിരിക്കും. നമ്മള്‍ ലോകത്തെ ഒന്നിപ്പിക്കും. ഒരുമയുടെ ഈ അറിവ് നമ്മള്‍ ലോകത്തിന് നല്‍കും.രണ്ടായിരം വര്‍ഷമായി, ലോകം മനുഷ്യത്വത്തിന് വേണ്ടി സംസാരിക്കുന്നു. പക്ഷേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. രണ്ട് ലോകമഹായുദ്ധങ്ങളുടെ അനുഭവമുണ്ടായിട്ടും പിന്നെയും യുദ്ധങ്ങള്‍ ഉണ്ടാകുന്നു. സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പോലും യുദ്ധങ്ങള്‍ തുടരുന്നു. ധാര്‍മ്മിക ജീവിതമാണ് പരിഹാരമെന്ന് ഭാരതം ലോകത്തോട് പറയുന്നു. എന്നാലിത് ഇത് പ്രസംഗത്തിലൂടെയോ അടിച്ചേല്‍പ്പിക്കുന്നതിലൂടെയോ നടപ്പാക്കാനാകില്ല. ലോകത്തിന് മാതൃകയായി നമ്മള്‍ ജീവിക്കണം. സ്വയം മെച്ചപ്പെടുത്തുന്നതിന്റെ പാഠം ലോകം നമ്മളില്‍ നിന്ന് പഠിക്കണം.

ആര്‍എസ്എസ് ചെയ്യുന്നതൊന്നും പ്രശംസയ്‌ക്കോ പ്രശസ്തിക്കോ വേണ്ടിയല്ല. അതെല്ലാം നമ്മുടെ കടമയാണ്. ആര്‍എസ്എസ് സമൂഹത്തിന് നന്മ ചെയ്തുവെന്ന് ചരിത്രത്തില്‍ എഴുതിവയ്ക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളെ സേവിക്കുന്നത് പരസ്യത്തിന് വേണ്ടിയല്ല, അത് നമ്മുടെ സ്വാഭാവമാണ്. അസമത്വം ജന്മനാ ഉള്ളതല്ല. ആരു താഴ്ന്നവരല്ല. സാമൂഹിക ഏകത ഉണ്ടാകാന്‍ അസമത്വചിന്തകള്‍ നശിപ്പിക്കണം. സ്വയം ഇത് ശീലിക്കുകയും പിന്നീട് സമാജത്തില്‍ നടപ്പാക്കുകയും വേണം, സര്‍സംഘചാലക് പറഞ്ഞു.

ധര്‍മ്മത്തെ സംരക്ഷിക്കുന്ന നമ്മുടെ സംസ്‌കാരവും കുടുംബവ്യവസ്ഥയും പരിപാലിക്കണം. നമ്മുടെ കുട്ടികള്‍ മാതൃഭാഷ പഠിക്കണം. നമ്മുടെ ഭാഷ നഷ്ടപ്പെട്ടാല്‍, സംസ്‌കാരവും പാരമ്പര്യവും നഷ്ടപ്പെടും. കാലഹരണപ്പെട്ടതിനെ ഉപേക്ഷിച്ച് എല്ലാ കാലത്തിനും അനുയോജ്യമായത് സ്വീകരിക്കണം. ഇതര രാജ്യങ്ങള്‍ക്ക് സ്ത്രീകള്‍ സൗന്ദര്യവസ്തുക്കളാണ്, എന്നാല്‍ ഭാരതത്തിന് അമ്മയാണ്, സ്‌നേഹമാണ്. നമ്മുടെ കുടുംബങ്ങളില്‍ സ്ത്രീകള്‍ക്കാണ് ഒന്നാം സ്ഥാനം. അമ്മമാരാണ് കുടുംബത്തെ നയിക്കുന്നത്.

പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നത് ഇന്ന് ഫാഷനാണ്. വെറുതെ സംസാരിക്കുന്നതിനുപകരം, ആ പ്രവര്‍ത്തനം നമ്മുടെ വീടുകളില്‍ നിന്ന് ആരംഭിക്കണം. മരങ്ങള്‍ നട്ടുപിടിപ്പിച്ചും ജലം സംരക്ഷിച്ചും, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കിയും നമ്മള്‍ നമ്മില്‍ നിന്ന് തന്നെ തുടങ്ങണം. നമ്മള്‍ സ്വാശ്രയത്വം കൈവരിക്കണം. പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം. വീട്ടുമുറ്റത്തുള്ളത് ഉപേക്ഷിച്ച് വിദേശത്തെ ആശ്രയിക്കേണ്ടതില്ല എന്ന മനോഭാവമാണ് സ്വദേശി.

നമ്മുടെ ജീവിതത്തിന്റെ പുരോഗതിക്കായാണ് നിയമങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പൗരന്റെ കടമ നിയമങ്ങള്‍ക്കനുസൃതമായി ജീവിക്കുക എന്നതാണ്. ആര്‍എസ്എസ് ശതാബ്ദിക്കാലത്ത് സ്വയംസേവകരിലൂടെ സമാജത്തില്‍ വരുത്തേണ്ട മാറ്റത്തിന്റെ ഭാഗമായാണ് ഈ അഞ്ച് കാര്യങ്ങള്‍ മുന്നില്‍ വച്ചിട്ടുള്ളത്. ആധീനങ്ങളും മഠങ്ങളും സംഘടനകളും അവരുടേതായ രീതിയില്‍ ഈ പ്രവര്‍ത്തനം നടത്തുന്നു. നമ്മള്‍ സഹകരിച്ച് ഈ മാറ്റങ്ങള്‍ വേഗത്തില്‍ കൊണ്ടുവരണം. ഇതിലൂടെ, ഭാരതം ലോകത്തിന് വഴികാട്ടുന്ന രാഷ്ട്രമായി ഉയരും. ആ ഉയര്‍ച്ച നമ്മുടെ സ്വന്തം കണ്ണുകളാല്‍ കാണണം, സര്‍സംഘചാലക് പറഞ്ഞു.

നേരത്തെ പേരൂര്‍ ആധീനത്ത് നടന്ന ബലിതര്‍പ്പണച്ചടങ്ങില്‍ മോഹന്‍ ഭാഗവത് പങ്കെടുത്തു. പേരൂര്‍ ആധീനം മരുതാചല അടിഗളര്‍, ശിരവായ് ആധീനം കുമാരഗുരുവര അടിഗളര്‍, ആര്‍എസ്എസ് അഖില ഭാരതീയ സഹ സേവാ പ്രമുഖ് എ. സെന്തില്‍കുമാര്‍, ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, എഐഎഡിഎംകെ മുന്‍ മന്ത്രി വേലുമണി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍, മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies