ന്യൂദൽഹി : ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ക്യാംപസ് പരിസരം വികൃതമാക്കുന്നത് തടയാൻ എന്ന പേരിൽ പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ ജനാധിപത്യ വിരുദ്ധമെന്ന് എബിവിപി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ഒരു ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്ന നിർദ്ദേശം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി നിവേദനം സമർപ്പിച്ചു.
സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മയുടെ നേതൃത്വത്തിൽ ഉള്ള പ്രതിനിധി സംഘമാണ് നിവേദനം സമർപ്പിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശം ഈ മാർഗനിർദേശങ്ങളിലൂടെ നിഷേധിക്കുകയാണ് എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ പറഞ്ഞു.
അസമത്വം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇത് എന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ ഉള്ള വിദ്യാർത്ഥികളുടെ അവസരം നിഷേധിക്കുന്ന ഈ മാർഗനിർദ്ദേശങ്ങൾ ഉടൻ പിൻവലിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളോട് ചർച്ച ചെയ്ത് മാത്രമേ ഈ തരത്തിൽ ഗൗരവമേറിയ വിഷയങ്ങളിൽ തീരുമാനിക്കാൻ പാടുള്ളു എന്നു അദ്ദേഹം പറഞ്ഞു.
Discussion about this post