ജൗല്‍ക്കെ (മഹാരാഷ്ട്ര): സംവേദനക്ഷമതയുള്ള മനുഷ്യനെ നിര്‍മിക്കുന്നതില്‍ വിദ്യാഭ്യാസം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിദ്യാഭ്യാസത്തിലൂടെയാണ് ഗുണനിലവാരവും പക്വതയുമുള്ള ഒരു സമൂഹം രൂപപ്പെടുന്നത്. അത്തരം സമൂഹത്തിനു മാത്രമേ രാഷ്ട്രത്തെ ശക്തമാക്കാനാകൂ. അതുകൊണ്ട് അദ്ധ്യാപനം ഉപജീവനമാര്‍ഗ്ഗമായി മാത്രമല്ല, ഭക്തിയോടെയും സമര്‍പ്പണത്തോടെയും നിര്‍വഹിക്കണം, സംഘശതാബ്ദിയുടെ ഭാഗമായി ജൗല്‍ക്കെയിലെ ആംസ്‌ട്രോങ് റോബോട്ടിക്‌സ് ആന്‍ഡ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായുള്ള സ്‌നേഹസംവാദത്തില്‍ സര്‍സംഘചാലക് പറഞ്ഞു.
വിദ്യാഭ്യാസം കച്ചവടമല്ല, മറിച്ച് വിദ്യാര്‍ത്ഥികളില്‍ മനുഷ്യത്വം വളര്‍ത്തിയെടുക്കാനുള്ള ഒരു ശ്രമമാണ്. അദ്ധ്യാപകര്‍ അവരുടെ ഉള്ളിലെ ‘ഗുരു’ എന്ന മനോഭാവം നഷ്ടപ്പെടുത്തരുത്. അദ്ധ്യാപകരില്‍ അവരുടെ കര്‍ത്തവ്യത്തോടുള്ള അടുപ്പം വളര്‍ത്തേണ്ട ഉത്തരവാദിത്തം വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കുള്ളതാണ്.
സമൂഹത്തിലെ 80 ശതമാനം പേരും അനുകരണത്തിലൂടെയാണ് പഠിക്കുന്നത്. നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളും വിഭാഗങ്ങളും ഉണ്ടെങ്കിലും, സംസ്‌കാരം ഒന്നേ ഉള്ളൂ. അത് നമ്മുടെ സമൂഹത്തിന്റെ സ്വഭാവമായിരിക്കണം. മഹാപുരുഷന്മാര്‍ പ്രകടിപ്പിച്ച അതേ രാഷ്ട്ര സമര്‍പ്പണബോധം ഇന്നത്തെ തലമുറയില്‍ വളര്‍ത്തിയെടുക്കേണ്ടത് വിദ്യാഭ്യാസ മേഖലയുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമ മഹാരാഷ്ട്ര പ്രാന്ത സംഘചാലക് നാനാ ജാദവ്, വിഭാഗ് സംഘചാലക് നാനാ സലുങ്കെ എന്നിവരും പങ്കെടുത്തു.















Discussion about this post