VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നേത്രദാനത്തിലൂടെ മാത്രമേ കോർണിയ അന്ധത തുടച്ചുനീക്കാനാകൂ: ജസ്റ്റിസ് അലക്സാണ്ടർ തോമസ്

VSK Desk by VSK Desk
15 February, 2026
in കേരളം
Share
Tweet
SendTelegram

ആലുവ: രാജ്യത്തെ കോർണിയ ബാധിത അന്ധത തുടച്ചുനീക്കാൻ നേത്രദാനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ആലുവ ശിവരാത്രി മണപ്പുറത്ത് സക്ഷമയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നമോ നേത്ര 2026’ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മൊത്തം അന്ധതയുടെ 25 മുതൽ 30 ശതമാനം വരെ കോർണിയയുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ഭൂരിഭാഗം അന്ധതയും ചികിത്സിച്ചു ഭേദമാക്കാം. എന്നാൽ നിലവിൽ രാജ്യത്ത് പ്രതിവർഷം ഒരു ലക്ഷം കോർണിയ ട്രാൻസ്‌പ്ലാന്റേഷനുകൾ ആവശ്യമാണെങ്കിലും ഏകദേശം 50,000 എണ്ണം മാത്രമാണ് നടക്കുന്നത്. ഈ വലിയ കുറവ് പരിഹരിക്കാൻ ‘സക്ഷമ’ പോലുള്ള സന്നദ്ധ പ്രസ്ഥാനങ്ങളുടെ സഹായത്തോടെയുള്ള നേത്രദാന പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സക്ഷമ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സി. മുരളീധരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. അമൃത ഹോസ്പിറ്റൽ കോർണിയ വിഭാഗം മേധാവി ഡോ. അനിൽ രാധാകൃഷ്ണൻ, ആലുവ മുൻസിപ്പാലിറ്റി കൗൺസിലർ രജനി ശ്രീകാന്ത്, ക്യാമ്പ് കോഡിനേറ്റർ എം.ഡി. ജയൻ, സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുന്ദരം തുടങ്ങിയവർ സംസാരിച്ചു.

സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് പി.പി. രാജേന്ദ്രൻ സ്വാഗതവും ആലുവ താലൂക്ക് പ്രസിഡന്റ് ബിനീഷാ പി. നായർ നന്ദിയും രേഖപ്പെടുത്തി.

ശിവരാത്രി മണപ്പുറത്ത് ഇന്നും നാളെയുമായി നടക്കുന്ന ക്യാമ്പിന് അമൃത ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ധരുടെ സംഘമാണ് നേതൃത്വം നൽകുന്നത്. ക്യാമ്പിനോടനുബന്ധിച്ചുള്ള ഉപകരണ വിതരണത്തിന് സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എസ്. പ്രദീപ്, ജില്ലാ സെക്രട്ടറി എം.ബി. സുധീർ, മേഖല സെക്രട്ടറി റ്റി.ബി. ഹരി, ജില്ലാ ഭാരവാഹികളായ ഹരി എടത്തല, സന്തോഷ് കാലടി, സിന്ധു കെ.സി., ദീപാ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags: sakshama
Share
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies