VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

VSK Desk by VSK Desk
2 March, 2026
in കേരളം
Share
Tweet
SendTelegram

കൊടുങ്ങല്ലൂർ: രാജ്യം 2027 ൽ വികസിതമാകണമെന്നാണ് നമ്മൾ ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും വികസ്വരമായിക്കൊണ്ടിരിക്കണം, അല്ലെങ്കിൽ ഉറങ്ങിപ്പോകും, മടിയന്മാരാകുമെന്നാണ് ലോകം നൽകുന്ന പാഠമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രം വേദിക് വിഷൻ ഫൗണ്ടേഷനിൽ ഡോ. ലക്ഷ്മികുമാരിയുടെ നവതി ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്വാമികൾ. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നില്ലെങ്കിൽ നമ്മൾ ഇപ്പറയുന്ന വികസനമുൾപ്പെടെയുള്ള പരിപാടികൾ കേരളത്തിൽ പരമാവി 15 വർഷവും ഭാരതത്യതിൽ 35 വർഷവുമേ പറയാൻ കഴിയുള്ളുവെന്നും സ്വാമി പറഞ്ഞു.

ആദർശങ്ങൾക്ക് മാതൃകകൾ വേണം. എങ്കിലേ ഉള്ളിൽ കയറൂ. ഇന്ന് ആ മാതൃകകളാണ് ഉണ്ടാക്കേണ്ടത്. അത് നമ്മുടെ കർത്തവ്യമായി കണക്കാക്കി വേണം ഏതു മേഖലയിലായാലും പ്രവർത്തിക്കാൻ.

പക്ഷേ നമുക്കിന്ന് പൊയ്‌ക്കാലുകളിൽ കയറ്റിയ മാതൃകകളാണ്. ആ കാൽ വലിച്ചാൽ കഴിഞ്ഞു. കേരളത്തിന്റെ യുവജനതയെ നാലഞ്ചു ദശാബ്ദം ഏറ്റവുമധികം ത്രസിപ്പിച്ചത് മയക്കുമരുന്നുപയോഗിച്ച്, കാടുകളിൽ ഒളിച്ചു കഴിഞ്ഞിരുന്നയാളിന്റെ ചിത്രങ്ങളും സന്ദേശവുമാണ്. (ചെ ഗുവേര) അതാണ് നമ്മളെ കാണിച്ചിരുന്നത്. ഇന്നും ഇലക്ട്രിക് പോസ്റ്റുകളിൽ അതുകാണാം. അവർക്കിടയിൽ ശരിയായ മാതൃകകൾ ഉയർത്തിക്കാണിക്കുകയാണ് നമ്മുടെ കർത്തവ്യം. അപ്പോൾ നമ്മൾ ഏകനാഥ റാനഡയെക്കുറിച്ചു പറയണം. റാനഡയെക്കുറിച്ചു പറയുമ്പോൾ ആർഎസ്എസ്സിനെക്കുറിച്ച് പറയണം. അപ്പോൾ അനാദിയായ ഗുരുപരമ്പരകകളെക്കുറിച്ച് പറയണം. ഗുരു എന്നു പറഞ്ഞാൽ സംന്യാസി എന്നു മാത്രമല്ല അർത്ഥം. രാഷ്‌ട്ര സംരക്ഷണത്തിന്റെ മൂർത്തീഭാവമാണ് അവരൊക്കെ. അഅത് നമുക്ക് യുവജനതയ്‌ക്ക് നൽകാൻ കഴിയണം. ചരിത്രത്തിന്റെ അപനിർമ്മിതി നടക്കുമ്പോൾ ഒന്നു പിറകോട്ടു നോക്കാൻ കഴിയണം. അന്ധകാരത്തിൽനിന്ന് വെളിച്ചത്തിലേക്ക് നയിച്ച മഹാരഥന്മാരെ പരാമർശിക്കണം. കഴിഞ്ഞ ദിവസം ചേർത്തലയിൽ ആറു ദിവസത്തെ പ്രഭാഷണ പരിപാടികൾ ഉണ്ടായിരുന്നപ്പോൾ ഞാൻ അത്തരം വിശദീകരണം നൽകി. വേദ വിരോധം പ്രചരിപ്പിക്കുന്ന ദുരാചാരത്തിൽനിന്ന് സ്വതന്ത്രമാക്കി അദ്വൈത ചിന്തയിലേക്ക് നമ്മെ നയിച്ചവരെക്കുറിച്ച് പരാമർശിക്കവേ അവരെ ജാതികൽപ്പിച്ച് അകറ്റി നിർത്തി അവരെ പരാജയപ്പെടുത്തിയതിനെക്കുറിച്ച് പരാമർശിച്ചു. കാളിയെ അയ്യങ്കാളിയാക്കിയ വേദഗുരു സദാനന്ദ സ്വാമികളെക്കുറിച്ചു പറഞ്ഞു. നകാരായണ ഗുരുവും ചട്ടമ്പി സ്വാമിയും ആലിംഗനം ചെയ്ത ചിത്രം വിവരിച്ചു. അവർക്ക് ഇരുവർക്കും ഗുരുവായിരുന്ന തൈക്കാട്ട് സ്വാമിയെക്കുറിച്ച് പറഞ്ഞു. ഒരു ജനരക്ഷണ പ്രക്രിയയ്‌ക്ക് വേണ്ടി പേരിലെ അറ്റം മുറിച്ചു കളഞ്ഞ മന്നത്തിനെ സ്മരിച്ചു. അതിനുശേഷം ഒരു 20 വയസ്സുകാരി വന്ന് ചോദിച്ചു, സ്വാമി പറഞ്ഞതൊക്കെ സമ്മതിച്ചു, പക്ഷേ മുലക്കരത്തിന്റെ പേരിൽ മുല മുറിച്ചുകളലേണ്ടി വന്ന നാടല്ലേ എന്ന് സംശയം ചോദിച്ചു. മുലക്കരവും തലക്കരവും പെണ്ണിനും ആണിനും രാജ ഭരണകാലത്ത് ഏർപ്പെടുത്തിയിരുന്ന നികുതിയുടെ പേരുമാത്രമാണെന്നും ഏറ്റവും കൂടുതൽ നാഡി ഞരമ്പുകൾ ചേരുന്നിടമായ മുല മുറിച്ചിട്ട് അവർക്ക ചോര വാർന്ന് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവില്ലേ, അപ്പോൾ രണ്ടാമത്തെ മുലയും മുറിച്ചുവെന്ന കഥയുടെ യുക്തിയും സയൻസും പഠിപ്പുള്ളവരെങ്കിലും ചിന്തിക്കണ്ടേ എന്ന ചോദിച്ചപ്പോൾ ആ കുട്ടിക്ക് കാര്യം പിടികിട്ടി, സ്വാമി വിവരിച്ചു.

ഇത്തരത്തിൽ ശാസ്ത്രീയമായി ചിന്തിക്കാനും ചോദിക്കാനും കഴിയണമെന്ന് സ്വാമി പറഞ്ഞു.

ഇപ്പോൾ വഴിനീളെ കാണാം 10 വർഷമായി പവർകട്ടില്ലാത്ത കേരളമെന്ന് കൂറ്റൻ പരസ്യ ബോർഡുകൾ. 10 വർഷമായി പവർക്കട്ടില്ലാത്ത ഭാരതം എന്നാണ് വേണ്ടത്. കേന്ദ്ര സർക്കർ പവർ ഗ്രിഡ്ഡുകളെ തമ്മിീൽ യോജിപ്പിച്ചതുവഴിയാണ് വൈദ്യുതി ക്ഷാമം നിന്നത്. 10 വർഷം മുമ്പുവരെ രണ്ടുഗ്രിഡുകളെ തമ്മിലേ ബന്ധിപ്പിച്ചിരുന്നുള്ളു. ഇന്ന് അങ്ങനെയല്ല. കേന്ദ്ര സർക്കാർ നാല് പവർ ഗ്രിഡ്ഡുകളെ തമ്മിൽ ഒന്നിപ്പിച്ചു. രാജ്യത്തെല്ലായിടത്തും വൈദ്യുതി എത്തി. നമ്മൾ വൈദ്യുതി മിച്ച രാജ്യമായി. അങ്ങനെയാണ് പറയേണ്ടത്. അതാണ് നമ്മുടെ കർത്തവ്യം. വൈകാരികമായി പ്രതികരിക്കുകയല്ല വേണ്ടത്, വൈചാരികമായി പ്രചരിപ്പിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.
പക്ഷേ നമ്മുടെ വ്യാകുലതകൾ കൂടുകയാണ്. കേരളത്തിൽ പത്തുപതിനഞ്ച് വർഷത്തേക്ക് ഇതൊക്കെ ഉണ്ടാകും. അതുകഴിഞ്ഞാൽ സ്ഥിതി വേറേയാകും. ഭാരതത്തിൽ പത്തുമുപ്പത്തഞ്ചു വർഷം വരെ. കേണൽ ഗദ്ദാഫി പണ്ട് പറഞ്ഞിട്ടുണ്ട്; മുൻകൂട്ടിക്കാണുന്നവർ ഋഷികളാണെന്ന തത്ത്വം പറഞ്ഞാൽ ഗദ്ദാഫി ഋഷിയാണ്-ആറ്റം ബോബോംബും അണുബോംബുമൊന്നും വേണ്ട, ജനസംഖ്യാ ബോംബുമതിയെന്ന് പതിറ്റാണ്ടുകൾക്കു മുമ്പ് പറഞ്ഞത് ഗദ്ദാഫിയാണ്. (മുഹമ്മർ മുഹമ്മദ് അബു മിന്യാർ അൽ ഗദ്ദാഫി, ലിബിയൽ ഭരണാധികാരി). കേന്ദ്രത്തിൽ ശക്തിയും കാഴ്ചപ്പാടുമുള്ള ഒരു ഭരണകൂടമുണ്ട്. അവർ അക്കാര്യങ്ങളിൽ ചിന്തിക്കുമെന്ന് കരുതാം. ജനസംഖ്യാ നിയന്ത്രണ നിയമം വേണം.

നമ്മുടെ രാജ്യം 2047 ആകുമ്പോൾ വികസിത ഭാരതം ആകണമെന്നാണല്ലോ സങ്കൽപ്പം. ഒരിക്കലും വികസിതമാകരുതേ എന്നാണ് ഞാൻ പറയുന്നത്. കാരണം വികസിതമായിക്കഴിഞ്ഞാൽപിന്നെ എല്ലാമായല്ലോ, മടിവരും ഉറക്കം വരും. അതുണ്ടാകാതിരിക്കാൻ വികസ്വരമായിരിക്കണം. എന്നും വികസിച്ചുകൊണ്ടിരിക്കണം. വികസിതമായാലത്തെ സ്ഥിതി ലോകരാജ്യങ്ങളുടെ അവസ്ഥയിൽനിന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. അമേരിക്ക വികസിതമാണെന്നാണ് പറയുന്നത്. അവിടത്തെ സർവകലാശാലകളിൽ 50 ശതമാനമേ അവിടത്തുകാർ പഠിക്കുന്നുള്ളു. ഭാരതത്തിൽനിന്നുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വിദ്യാർത്ഥികൾ ചെന്ന് പഠിക്കുന്നതുകൊണ്ടാണ് സർവകലാശാലകളിൽ കുട്ടികൾ ഉള്ളത്. അമേരിക്കക്കാർ പ്ലസ് ടു കഴിഞ്ഞാൽ പഠിക്കാൻ പോകുന്നത് കുറവാണ്. അവർ കുറഞ്ഞ ജോലികൾ ചെയ്ത് കഴിയുകയാണ്. ന്യൂയോർക്കിലും സാൻഫ്രാൻസിസ്‌കോയിലും മറ്റും തെരുവുകളിൽ മയക്കുമരുന്നുകൾക്ക് അടിമകളായി കഴിയുന്ന യുവജനങ്ങളാണ്. വികസിതമെന്ന് പറയുന്നു ബ്രിട്ടന്റെ സ്ഥിതിയും മറ്റൊന്നല്ല, സ്വാമി വിവരിച്ചു.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies