മെൽബൺ: മൂന്നാമത് മെൽബൺ ആറ്റുകാൽ പൊങ്കാല ഭക്തിനിർഭരമായി. ആറ്റുകാലമ്മയുടെ മുന്നിൽ പൊങ്കാല അർപ്പിച്ച് നൂറുകണക്കിന് അമ്മമാർ സുകൃതം നുകർന്നു.ഡീൻസൈഡ് ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ നടന്ന ഭക്തി നിർഭരമായ ചടങ്ങിൽ മെൽബൺ കൗൺസിൽ ജനറൽ അനീഷ് രാജൻ മുഖ്യാതിഥി ആയി. മെൻബണിലെ മലയാളിയായ ആദ്യ കൗൺസിൽ ജനറലാകാൻ കഴിഞ്ഞതിലും നാട്ടിൽ നിന്നും ഇത്രയും അകലെ മെൽബണിൽ കേരളാ ഹിന്ദു സൊസൈറ്റി സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അനീഷ് രാജൻ ക്ഷേത്രം പ്രസിഡൻ്റ് ഗേരി വർമ്മ, കേരള ഹിന്ദു സൊസൈറ്റി പ്രസിഡൻ്റ് ശ്രീകുമാർ, സെക്രട്ടറി പ്രദീപ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പൊങ്കാല ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.























Discussion about this post