കൊച്ചി: മത്സ്യബന്ധനം കുലത്തൊഴിലായി സ്വീകരിച്ച് ഉപജീവനം നടത്തുന്ന സമൂഹത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി അവരെ രാജ്യത്തിന്റെ സുരക്ഷാശക്തിയായി കണക്കാക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണമെന്ന് സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍. കലൂര്‍ പാവക്കുളം ഹിന്ദു സേവാ കേന്ദ്രത്തില്‍ ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യലഭ്യതക്കുറവ് കാരണം മത്സ്യബന്ധനം എന്നത് ചെലവേറിയതും ഒട്ടേറെ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുന്നതുമായി മാറിക്കൊണ്ടിരിക്കുന്നു. ക്രമേണ ആളുകള്‍ തീരമേഖലയില്‍ നിന്നും കൊഴിഞ്ഞു പോകുകയും ചെയ്യും. അങ്ങനെ വന്നാല്‍ രാജ്യത്തിന്റെ തീരസുരക്ഷ ഒരു പരിധിവരെ അപകടത്തിലാകും. സര്‍ക്കാരുകള്‍ വിഷയം മനസിലാക്കി ഇടപെടണമെന്ന് ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പി. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, വൈസ് പ്രസിഡന്റുമാരായ കെ. ശിശുപാലന്‍, ജോഷി കൊട്ടുവള്ളിക്കാട്, സതി ബാലന്‍, കെ.ജി. സുശേഷ്, ഇന്ദിരമുരളി, ശശികുമാര്‍.കെ തുടങ്ങിയവര്‍ സംസാരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പെട്രോളിയം ഉത്പനങ്ങളുടെ നികുതി ഘടന പരിഷ്‌കരിച്ച് മത്സ്യത്തൊഴിലാളികളെ കടക്കെണിയില്‍നിന്നും രക്ഷപ്പെടുത്തിയെടുക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.


















Discussion about this post