കൊച്ചി: അമൃതഭാരതത്തിന് ആദര്‍ശബാല്യം എന്ന ലക്ഷ്യത്തോടെ, ബാലഗോകുലം സുവര്‍ണജയന്തി സമാപനത്തോടനുബന്ധിച്ചുള്ള രണ്ടു ദിവസത്തെ ബാലനേതൃ ശിബിരത്തിന് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉജ്ജ്വല തുടക്കം. ഇന്നത്തെ ബാല്യമാണ് നാളത്തെ രാഷ്ട്രത്തിന്റെ നേതൃത്വം എന്ന സങ്കല്‍പത്തിന് കളമൊരു ക്കുകയാണ് ബാലഗോകുലം ചെയ്യുന്നത്.
2047 ല്‍ ഭാരതത്തെ നയിക്കാന്‍ ഇന്നത്തെ തലമുറയെ പ്രാപ്തരാക്കാനുള്ള ശ്രമമാണിത്. 3500 ബാലഗോകുലം സമിതികള്‍ സുവര്‍ണ ജയന്തി വര്‍ഷത്തില്‍ ഏഴായിരമായി വര്‍ദ്ധിച്ചു. ഭാവി ഭാരതത്തിന്റെ ഭാഗധേയം നിര്‍ണയിക്കാനുള്ള കരുത്തരായി ബാലഗോകുലാംഗങ്ങള്‍ പ്രാപ്തരാകുകയാണ് സുവര്‍ണ ജൂബിലി വര്‍ഷത്തില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 1500 ഓളം കുട്ടികളാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. കല, സാഹിത്യം, കായികം, യോഗ, ഗീതാധ്യായനം, സംവാദങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശിബിരത്തിന് തുടക്കം കുറിച്ച് വിവിധ മേഖലകളില്‍ പ്രസിദ്ധരായ 51 പ്രതിഭകള്‍ ഭദ്രദീപം തെളിയിച്ചു. ഭാവിഭാരതത്തെ പ്രകാശമാനമാക്കുന്ന ഒന്നായിരുന്നു ദീപപ്രോജ്വലനം. രാവിലെ 9ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പതാക ഉയര്‍ത്തി. ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ഉത്തര കേരളം അധ്യക്ഷന്‍ എം. സത്യന്‍, യു. പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ടിങ് ആന്‍ഡ് അക്കൗണ്ടിങ് മൊഡ്യൂള്‍ ഉദ്ഘാടനം സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. ഇന്ന് ഉച്ചക്ക് 12ന് പ്രചോദക ഭാഷണം പ്രൊഫ. ഗോപിനാഥ് മുതുകാട് നിര്‍വഹിക്കും. വൈകിട്ട് 5ന് സമാപന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ബി. പ്രകാശ് ബോബു, ബാലഗോകുലം ജില്ലാ കാര്യദര്‍ശി എ. വിപിന്‍ എന്നിവര്‍ സംസാരിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍, സംസ്ഥാന സമിതിയംഗം ആര്‍. ആര്‍. സുധാമണി എന്നിവര്‍ സംബന്ധിക്കും.














Discussion about this post