VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശ്രീശങ്കരദര്‍ശനങ്ങള്‍ മുഴുവന്‍ ലോകത്തിനും വഴികാട്ടി: ഗവര്‍ണര്‍

VSK Desk by VSK Desk
22 April, 2026
in കേരളം
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീശങ്കരാചാര്യ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീശങ്കരാചാര്യ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

Share
Tweet
SendTelegram

കാലടി: സംവാദങ്ങളാണ് സനാതനധര്‍മ്മത്തിന്റെ പ്രത്യേകതയെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്തയാളോ, നിരീശ്വരവാദിയോ ആയിരുന്നാലും അയാള്‍ സനാതനിയും ഹിന്ദുവുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ശ്രീശങ്കരജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിച്ച് വിപുലമായി ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധങ്ങള്‍ നമ്മുടെ സംസ്‌കാരമല്ല. സംവാദമാണ് നമ്മുടെ സംസ്‌കാരം. പരസ്പരം സംവദിക്കുവാന്‍ കഴിയുന്നതാണ് സനാതന സംസ്‌കൃതി. ആദിശങ്കരനും ശ്രീനാരായണ ഗുരുവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. വിരുദ്ധ അഭിപ്രായമുള്ളവര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയല്ല, പകരം സമാധാനപരമായി സംവദിക്കുകയാണ് ചെയ്യേണ്ടത്. അദ്വൈത വേദാന്തമാണ് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനം.

ഈ മണ്ണിന്റെ മഹാനായ പുത്രനാണ് വിശ്വഗുരുവായ ആദിശങ്കരന്‍. അദ്ദേഹത്തിന്റെ തത്വചിന്തയും ഉപദേശങ്ങളും കേരളത്തിനുമാത്രമല്ല മുഴുവന്‍ ലോകത്തിനുമായിട്ടുള്ളതാണ്. ഇത്തരത്തിലൊരു മഹാന്‍ ലോകത്ത് തന്നെയില്ല. അദ്വൈതം ഐക്യത്തെയാണ് പ്രധാനം ചെയ്യുന്നത്. ആദിശങ്കരനെ പോലുള്ള ഒരു ജഗദ്ഗുരു ലോകത്തെങ്ങുമില്ല. ലോകത്തെ മഹത്തുക്കള്‍ ശ്രീശങ്കര ദര്‍ശനങ്ങളെയാണ് പിന്‍തുടരാന്‍ ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളെപോലെ കേവലം ഒരു സര്‍വകലാശാല മാത്രമല്ല, വൈശിഷ്ട്യമുള്ള സര്‍വകലാശാലയാണ്. ആദിശങ്കരന്റെ പേരിലുള്ള സര്‍വകലാശാലയാണിത്. ശങ്കരന്റെ ദര്‍ശനങ്ങളെയും സംസ്‌കൃതഭാഷയെയും ഗവേഷണത്തെയും ലോകമെങ്ങും അറിയിക്കുവാനുള്ള ചുമതല ഈ സര്‍വകലാശാലയില്‍ നിക്ഷിപ്തമാണ്. 1993ല്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സ്ഥാപിച്ച സര്‍ക്കാരിനെ ഗവര്‍ണര്‍ പ്രശംസിച്ചു. മഹത്തായ ഒരു കൃത്യമാണ് അന്നത്തെ സര്‍ക്കാര്‍ ചെയ്തതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, പ്രബുദ്ധകേരളം മുന്‍ എഡിറ്റര്‍ സ്വാമി നരസിംഹാനന്ദ എന്നിവര്‍ ശ്രീശങ്കര വാര്‍ഷിക പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ശങ്കരകൃതികളെ ആസ്പദമാക്കി സംഗീത വിഭാഗം അവതരിപ്പിച്ച സംഗീത സപര്യയും ഡാന്‍സ് വിഭാഗം അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരവും നടന്നു. ശ്രീശങ്കരാചാര്യരുടെ ഗണേശപഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സര്‍വകലാശാലയില്‍ എത്തിയ ഗവര്‍ണര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ ശ്രീശങ്കരപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies