കോട്ടയം: ദേശബന്ധു എന്ന പേരിൽ വളരെ പഴയ കാലത്ത് പത്രമിറക്കി സമൂഹത്തോട് സംവദിച്ച സ്വരാജ് ശങ്കുണ്ണിപ്പിള്ള ആധുനിക പത്രപ്രവർത്തകർക്ക് ഗുരുസ്ഥാനീയ നാവേണ്ട വ്യക്തിത്വം ആണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ അനിൽ കുമാർ വടവാതൂർ അഭിപ്രായപ്പെട്ടു. ദേശബന്ധു പത്രാധിപർ ഇന്ന് കാര്യമായി അനുസ്‌മരിക്കപ്പെടുന്നില്ല എന്നത് സാമൂഹിക അപചയമാണ്. മാധ്യമങ്ങൾക്ക് മാതൃകാ സ്ഥാപനമായിരുന്നു ദേശബന്ധു, ഇന്ന് പത്രപ്രവർത്തകർ ബഹുമാനം നേടുന്നതിൽ പരാജയപ്പെടുന്നുവെങ്കിൽ ഇത്തരം വ്യക്തിത്വങ്ങളെ പഠിക്കാതെ പോയതാവണം ഒരു കാരണം.
യുവാക്കൾക്ക് വായനയിൽ താല്പര്യമില്ലാതെ വരുന്നത് സത്യമെഴുതാൻ കഴിയാത്ത ജേർണ്ണലിസമാണ്, അത് തിരുത്താൻ ഉതകുന്ന സ്മരണീയ വ്യക്തിത്വങ്ങളാണ് സ്വരാജ് ശങ്കുണ്ണിപ്പിള്ള എന്നദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രതിബദ്ധത മറക്കുന്നത് ആധുനിക പത്ര പ്രവർത്തനത്തെ പ്രതിലോമകരമായി ബാധിച്ചു എന്നും, ദേശബന്ധുവിനെയും സ്വരാജ് ശങ്കുണ്ണിപ്പിള്ളയെയും അനുസ്മരിക്കുന്നതിലൂടെ നാം സത്യത്തിലേക്ക് തിരികെ നീങ്ങണമെന്നും പ്രമുഖ പത്രപ്രവർത്തകൻ പോൾ മണലേൽ അഭിപ്രായപ്പെട്ടു.
യോഗത്തിൽ മാധ്യമപ്രവർത്തകർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു, അച്ചടി മാധ്യമ രംഗത്തെ പുരസ്‌കാരത്തിന് ശ്രീ ബിജു പുളിക്കൻ അർഹനായി.
ദൃശ്യമാധ്യമ രംഗത്തെ ദേശബന്ധു അവാർഡ് ശ്രീ ഷിനോജ് എസ് ടി നേടി.ദേവർഷി നാരദ ജയന്തി യോഗത്തിൽ മുതിർന്ന പത്രപ്രവർത്തകൻ പോൾ മണലിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും പാമ്പാടി ഐഐഎംസി റീജിയണൽ ഡയറക്ടറുമായ ഡോ. അനിൽകുമാർ വടവാതൂർ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ശങ്കുണ്ണിപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ കേരള പ്രാന്ത സഹ പ്രചാർ പ്രമുഖ് എം സതീശൻ അവാർഡ് വിതരണം നിർവഹിച്ചു.
മനോരമയിൽ പ്രസിദ്ധീകരിച്ച _ഇവർക്ക് നൽകിക്കൂടെ ഇത്തിരി ശുദ്ധ ജലം, കവർന്നെടുത്തല്ലോ കള്ളാ ഭാഗ്യം_ എന്നീ വാർത്തകളാണ് ബിജു പുളിക്കനെ അവാർഡിന് അർഹനാക്കിയത്.മുച്ചക്രവണ്ടിയിൽ ലോട്ടറി വിൽക്കുന്ന അച്ഛന് താങ്ങായ പതിനാറുകാരി പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങിയതിനെ പറ്റി മാതൃഭൂമി ന്യൂസിലൂടെ വന്ന വാർത്തക്കാണ് ഷിനോജിന് അവാർഡ് ലഭിച്ചത്.
ശ്രീ സൂരജ് മുതുകാട്, ജയകുമാർ മൂലേടം തുടങ്ങിയവർ സംസാരിച്ചു.


















Discussion about this post