കമ്പാല(ഉഗാണ്ട): ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരം ശ്രദ്ധേയമായി. ബുക്കോട്ടോയിലുള്ള ശ്രീസഹജാനന്ദ് സ്‌കൂളില്‍ നാല് ദിവസമായി നടന്ന ശിബിരത്തില്‍ 46 പേരാണ് പങ്കെടുത്തത്. ബൗദ്ധിക, ശാരീരിക പരിശീലനങ്ങള്‍, ചര്‍ച്ചകള്‍, നിത്യശീലങ്ങളുടെ പരിശീലനം, ധര്‍മ്മം, കുടുംബ മൂല്യങ്ങള്‍, സാമൂഹിക ഉത്തരവാദിത്തം എന്നിവയിലുള്ള സംവാദങ്ങള്‍ എന്നിവയായിരുന്നു ശിബിരത്തിലെ വിഷയങ്ങള്‍.



















Discussion about this post