കോഴിക്കോട്: സ്വന്തം ഭാഷയെക്കുറിച്ച് മലയാളിക്ക് അഭിമാനബോധമില്ലെന്ന് പി.ആര്‍. നാഥന്‍. തപസ്യ സാംസ്‌കാരികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനൊരു തമിഴനാണെന്ന് പറഞ്ഞാല്‍ തമിഴ്‌നാട്ടുകാര്‍ അവരെ ആദരിക്കും. എന്നാല്‍ കേരളത്തില്‍ അതില്ല. ശ്രേഷ്ഠഭാഷയാണെന്ന് പറഞ്ഞാല്‍ മാത്രം ശ്രേഷ്ഠഭാഷയാവില്ല. മലയാളം അറിയില്ല എന്നത് മലയാളി കേമത്തമായി കൊണ്ടുനടക്കുന്നു. ജീവിതവുമായി ബന്ധപ്പെട്ട പത്ത് ചോദ്യങ്ങള്‍ ചോദിച്ചാല്‍ അതിന് ഉത്തരം പറയാന്‍ മലയാളിക്ക് കഴിയില്ല. കേരളത്തിലുണ്ടാവേണ്ടത് സമഗ്രമായ സാംസ്‌കാരിക മാറ്റമാണ്.
ഓണാഘോഷത്തിന്റെ കഥപോലും വളച്ചൊടിച്ച് തെറ്റായി പ്രചരിപ്പിക്കുകയാണ് വിഷുവിന്റെയും തിരുവാതിരയുടെയും സന്ദേശവും വക്രീകരിക്കുന്നു. രാമായണവും ഭഗവത്ഗീതയും കത്തിച്ച നാടാണിത്. നന്മകളെ ഇല്ലാതാക്കാനും അതിന് എതിരെ നില്‍ക്കാനും പുതിയ തലമുറയെ പഠിപ്പിച്ചു. ഈ സാഹചര്യത്തിന് മാറ്റം വരുത്താന്‍ തപസ്യക്ക് കഴിയണം അദ്ദേഹം പറഞ്ഞു.













Discussion about this post