കോഴിക്കോട്: കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായത് വിവിധ സര്‍ക്കാരുകളുടെ നയങ്ങള്‍ മൂലമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി എ.കെ.ബി. നായര്‍. സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് ക്ഷേത്രങ്ങള്‍ക്ക് ധാരാളം ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നു. ആ ഭൂസ്വത്തിന്റെ വരുമാനത്തിലാണ് ക്ഷേത്രങ്ങള്‍ ഭംഗിയായി നടന്നിരുന്നത്. പിന്നീട് വിവിധ സര്‍ക്കാരുകളുടെ നയങ്ങളിലൂടെ ഭൂമികള്‍ നഷ്ടപ്പെട്ടത് നിരവധി ക്ഷേത്രങ്ങളെ ബാധിച്ചു. ക്ഷേത്രങ്ങളുടെ നവീകരണവും വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നത് സര്‍ക്കാര്‍ സഹായം കൊണ്ടല്ല. വിശ്വാസികളുടെ അധ്വാനവും സംഭാവനകളും കൊണ്ടാണ്. ഭാവിയില്‍ ക്ഷേത്ര സംരക്ഷണത്തിനും ആചാര പരമ്പരകള്‍ നിലനിര്‍ത്തുന്നതിനും യുവജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നാമജപ സമരങ്ങളിലൂടെ സമാധാനപരമായി പ്രതിഷേധിച്ച വിശ്വാസികള്‍ക്കെതിരെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസുകള്‍ തുടരുന്നത് വലിയ അനീതിയാണ്. വിശ്വാസികളായ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇതുവരെ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. സമരവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളിലേക്കും നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളിലേക്കും കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, പ്രൊഫ. എ. രമ സംസാരിച്ചു.
ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധിസമ്മേളനം അമൃതാനന്ദമയീമഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ക്ഷേത്രസമന്വയസഭ, ദേവസ്വം അക്കൗണ്ടുകള്‍, ദേവസ്വം പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന മാതൃസമ്മേളനം പി.ടി. ഉഷ എംപി ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ പ്രഭാഷണം നടത്തും.
4.30ന് നടക്കുന്ന യുവജന സമ്മേളനം അഡ്വ. ശങ്കു ടി.ദാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് സമിതി പ്രവര്‍ത്തകരുടെ സാമൂഹ്യപ്രതിബദ്ധതയും കാഴ്‌ച്ചപ്പാടും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ വിഷയം അവതരിപ്പിക്കും.













Discussion about this post