ന്യൂദല്‍ഹി: എവറസ്റ്റിന്റെ നെറുകയില്‍ വന്ദേമാതരം ആലപിച്ച് കൗസര്‍ ഫാത്തിമയും സംഘവും. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയുടെ മുകളിലാണ് ലഡാക്കില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍ കൗസര്‍ ഫാത്തിമയുടെ നേതൃത്വത്തിലുള്ള ബിഎസ്എഫിന്റെ ആദ്യ വനിതാ പര്‍വതാരോഹക സംഘം ദേശീയ പതാക ഉയര്‍ത്തി ചരിത്രം കുറിച്ചത്. മിഷന്‍ വന്ദേമാതരം പദ്ധതിയുടെ ഭാഗമായാണ് പര്‍വതാരോഹണം നടന്നത്. കൗസര്‍ ഫാത്തിമ, ബംഗാളില്‍ നിന്ന് മുന്‍മുന്‍ ഘോഷ്, ഉത്തരാഖണ്ഡില്‍ നിന്ന് റബേക സിങ്, കാര്‍ഗിലിലെ സെറിംഗ് ചോറോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊടുമുടി കീഴടക്കിയത്.
ബിഎസ്എഫ് വജ്രജൂബിലി ആഘോഷത്തിന്റെയും വന്ദേമാതരത്തിന്റെ നൂറ്റിഅന്‍പതാം വര്‍ഷാഘോഷത്തിന്റെയും ഭാഗമായാണ് വന്ദേമാതരം ലോകത്തിന്റെ ഏറ്റവും ഉയരമുള്ള മേഖലയില്‍ ആലപിക്കാന്‍ അവര്‍ തീരുമാനമെടുത്തത്. ഓക്‌സിജന്റെ സഹായം അനിവാര്യമായ, നിവര്‍ന്നുനില്‍ക്കുന്നതുപോലും പ്രയാസകരമായ കൊടുമുടിമുകളില്‍ ഉറച്ചശബ്ദത്തില്‍ വനിതാ സൈനികര്‍ വന്ദേമാതരം ആലപിച്ചത് സ്ത്രീശക്തിയുടെയും രാഷ്ട്രാഭിമാനത്തിന്റെയും അഭിമാനകരമായ അടയാളമാണെന്ന് ബിഎസ്എഫ് പ്രതികരിച്ചു.



















Discussion about this post