VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സംഘശതാബ്ദി: സംഘത്തെ അടുത്തറിഞ്ഞ് കൊല്ലത്തിന്റെ പ്രബുദ്ധ സഭ

VSK Desk by VSK Desk
24 May, 2026
in കേരളം
ShareTweetSendTelegram

കൊല്ലം : ആർഎസ്എസിനെ അറിഞ്ഞ്, സംഘപ്രവർതനത്തിൻ്റെ വൈചാരിക അടിത്തറയിൽ ശ്രദ്ധയൂന്നി , പഞ്ചപരിവർത്തന ദർശനം ഏറ്റുവാങ്ങി കൊല്ലത്ത് പൗരപ്രമുഖ സദസുകൾ. വ്യവസായ പ്രമുഖർ, നഗരത്തിലെ അഭിഭാഷകർ, ഡോക്ടർമാർ എന്നിവരടങ്ങുന്ന സദസിലാണ് സംഘ ശതാബ്ദിയുടെ ചിന്തകൾ പങ്കുവച്ചത്. ചിന്നക്കട നാണി ഹോട്ടൽ, തേവള്ളി രാമവർമ്മ ക്ലബ് എന്നിവിടങ്ങളിലായാണ് വൈചാരിക സഭകൾ നടന്നത്. സംഘസ്ഥാപനത്തിൻ്റെ പശ്ചാത്തലവും ആശയ അടിത്തറയും വളർച്ചയുടെ പടവുകളും ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വിശദീകരിച്ചു. സദസിൻ്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നല്കി.

കഴിഞ്ഞ നൂറ് വർഷമായി സംഘം ശാഖകളിലൂടെ പ്രവർത്തിക്കുന്നു. ശതാബ്ദിയിലെത്തിയ ഈ പ്രവർത്തനത്തെ എല്ലാവരിലേക്കും ആഴത്തിലെത്തിക്കുന്നതിനാണ് ഇത്തരം സദസുകളെന്ന് രാമവർമ്മ ക്ലബ് ഹാളിലെ പരിപാടിയിൽ സുനിൽ ആംബേക്കർ പറഞ്ഞു. സംഘത്തിൽ കളികളുണ്ട്. എന്നാലത് ഒരു സ്പോർട്സ് ക്ലബ്ബല്ല. ചരിത്രത്തെക്കുറിച്ച് അവബോധം നല്കാറുണ്ട്. എന്നാൽ അത് ഒരു ചരിത്രക്ലാസല്ല. സംഘത്തെ സമഗ്രമായി മനസിലാക്കാൻ അതിൻ്റെ വിത്തിനെ അറിയണം. സംഘസ്ഥാപകൻ ഡോക്ടർ ഹെഡ്ഗേവാറിനെ അറിയണം. അദ്ദേഹം വിഭാവനം ചെയ്ത അതേ പാതയിലാണ് നൂറ് വർഷമായി സംഘം സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ അടിമത്തങ്ങളിൽ നിന്നും മോചിതമായി രാജ്യം അതിൻ്റെ വേരുകളിലൂന്നി ഉയരണമെങ്കിൽ ജനങ്ങൾ രാഷ്ട്രാഭിമാനികളും അച്ചടക്കമുള്ളവരുമാകണമെന്ന് ഡോക്ടർജി തിരിച്ചറിഞ്ഞു. അത്തരം വ്യക്തികളെ സൃഷ്‌ടിക്കുന്നതിനുള്ള നിരന്തര പ്രവർത്തനമാണ് ആർ എസ് എസ് ശാഖകളിലൂടെ നടത്തുന്നത്. സംഘം ആരംഭിച്ചത് അടിത്തട്ടിൽ നിന്നാണ്. ആ പ്രവർത്തന പദ്ധതിയുടെ പേരാണ് ശാഖയെന്ന് സുനിൽ ആംബേക്കർ പറഞ്ഞു. സുവ്യക്തമായ ആശയ അടിത്തറയാണ് സംഘത്തിൻ്റെ ബലം. വ്യക്തി നിർമ്മാണത്തിലൂടെ അടുത്ത അമ്പത് വർഷത്തെ നേതൃത്വത്തെ വാർത്തെടുക്കാൻ കരുത്തുള്ള പ്രവർത്തന പദ്ധതിക്കാണ് ഡോക്ടർജി രൂപം നല്കിയത്. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സംഘമെന്ന ആശയം പടർന്നതിൻ്റെ ഫലമാണ് എബിവിപിയും രാഷ്ട്ര സേവികാസമിതിയും ബിഎംഎസും അടക്കമുള്ള വിവിധ സംഘടനകളെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ച പരിവർത്തനത്തിലൂടെ സമാജ പരിവർത്തനം സാധ്യമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് തുടർന്ന് സംസാരിച്ച പ്രാന്ത പ്രചാർ പ്രമുഖ് എം. ഗണേശൻ പറഞ്ഞു.

ജില്ലാ ആശുപത്രി നഴ്‌സിങ് ഓഫീസർ എ. ആർ. ഗീത അദ്ധ്യക്ഷത വഹിച്ചു. കൊല്ലം വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, മഹാനഗർ സഹ സംഘചാലക് ഡോ. ജി. മോഹൻ, പ്രചാർ പ്രമുഖ് എസ്. ഗോപകുമാർ, കൊല്ലം നഗർ പ്രചാർ പ്രമുഖ് കെ. ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies