കോഴിക്കോട്: പണ്ടുകാലങ്ങളിൽ ദേശീയ ചിന്താധാരകളോട് ഉണ്ടായിരുന്ന വിമുഖത ഇന്ന് മാറിയതിന്റെ തെളിവാണ് വന്ദേമാതരം, ഭാരത് മാതാ കീ ജയ് ഉൾപ്പെടെയുള്ള ദേശീയ മുദ്രാവാക്യങ്ങൾക്ക് കിട്ടുന്ന ജനപ്രിയതയെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. പ്രൊഫ. യശ്വന്ത് റാവു കേൽക്കറുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് എബിവിപി നടത്തിയ സ്മൃതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മൃതി സംഗമത്തോടനുബന്ധിച്ച് നടന്ന പൂർവ്വകാല പ്രവർത്തക സംഗമത്തിൽ നിരവധി പഴയകാല പ്രവർത്തകർ പങ്കെടുത്തു.


രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരളം പ്രാന്തീയ കാര്യകാരി അംഗം എസ്. രാമനുണ്ണി, എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി. രാജ്, സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ആദർശ് സി. രവി, സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണൻ, ജില്ലാ അധ്യക്ഷൻ അഡ്വ കെ. അമൃതേഷ് എന്നിവർ സംസാരിച്ചു.

















Discussion about this post