ഖാംഗാവ്(മഹാരാഷ്ട്ര): പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാതെ രാജ്യം ലോകഗുരുവാകില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാടോടികളെന്ന് അവഗണിക്കപ്പെട്ട സമൂഹമാണ് നാടിന് ജീവിതാനുഭവങ്ങള്‍ പകര്‍ന്നത്. രാജ്യത്തുടനീളം സഞ്ചരിക്കുകയും ഈ നാടിന്റെ വൈവിധ്യങ്ങളറിയുകയും അനുഭവിക്കുകയും ചെയ്തവരാണ് അവരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന് നിര്‍മ്മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

അസ്വാതന്ത്ര്യത്തിന്റെ നാളുകളില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയതിന്റെ പേരിലാണ് പാര്‍ധി വനവാസി സമൂഹത്തെയും ‘കുറ്റവാളികള്‍’ എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തിയത്. ഗോത്രവര്‍ഗജനതയും വികസനത്തെയും മുന്നേറ്റയും ഇത് സാരമായി ബാധിച്ചു. ഇത് സമൂഹത്തിന്റെ വികസനത്തെ സാരമായി ബാധിച്ചു. അങ്ങേയറ്റം സംഘടിതമായിരുന്ന ഭാരതീയ സമാജം തുടര്‍ച്ചയായ വിദേശ ആക്രമണങ്ങള്‍ മൂലമാണ് ശിഥിലമായത്. അതോടെ അവഗണിക്കപ്പെടുന്ന സമൂഹങ്ങളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടായി. പിന്നാക്കം തള്ളപ്പെട്ടെങ്കിലും കീഴടങ്ങാതെ അവര്‍ സ്വാതന്ത്ര്യത്തിനായി നിരന്തരം പോരാടിയെന്ന് അദ്ദേഹം പറഞ്ഞു.

സംഘം വനവാസി സമൂഹത്തിന്റെ വികസനം ലക്ഷ്യമിട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സര്‍സംഘചാലക് അമനോര യെസ് ഫൗണ്ടേഷന്റെ പദ്ധതികള്‍ പ്രശംസനീയമാണെന്ന് പറഞ്ഞു. ശ്രീ സദ്ഗുരു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും അമനോരയുടെയും നേതൃത്വത്തില്‍ പാര്‍ധി മേഖലയിലെ നടക്കുന്ന സ്കൂള്‍ ആവേശകരമായ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു. പതിനാറ് വിദ്യാര്‍ത്ഥിനികള്‍ക്ക് അദ്ദേഹം പഠനസഹായവും വിതരണം ചെയ്തു.
മഹാരാഷ്ട്ര ഗോത്ര വികസന മന്ത്രി ഡോ. അശോക് ഉയ്കെ, തൊഴില്‍ മന്ത്രി ആകാശ് ഫണ്ഡ്കര്, ഇന്‍ഡോറിലെ ശ്രീ സദ്ഗുരു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റി ഡോ. ആയുഷി ദേശ്മുഖ്, സിറ്റി കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ അനിരുദ്ധ ദേശ്പാണ്ഡെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.














Discussion about this post