കൊട്ടാരക്കര. സ്വാതന്ത്ര്യത്തിനു മുന്നേ രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് ദേശീയ ഗീതമായ വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏവരും ഏറ്റ് ചൊല്ലിയ ദേശീയ ഗീതം പ്രീണനത്തിനു വേണ്ടി വിഭജിക്കാൻ ശ്രമിക്കുന്നത്.
ഭാരതത്തിൽ വിഭജനത്തിന്റെ വിത്ത് നട്ട് വളർത്തിയത് ആരാണ് എന്ന് ചിന്തിക്കേണ്ടതാണ്. സ്വാതന്ത്ര്യസമര സേനാനികളും രാഷ്ട്രീയ സാമൂഹ്യ നേതാക്കളും വിഭജനത്തെ എതിർത്തിട്ടും എന്തുകൊണ്ട് നെഹ്റു വിഭജനത്തെ അനുകൂലിച്ചു. 1857 ൽ ഉണ്ടായ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന മഹത്തായ വിപ്ലവം ബ്രിട്ടീഷ് കാർ 13 ദിവസം കൊണ്ട് അടിച്ചമർത്തി ഇനി ഒരു വിപ്ലവം ഉണ്ടാകാതിരിക്കാൻ ദേശസ്നേഹം ഒഴുകാതിരിക്കാൻ ബ്രിട്ടീഷ്കാർ സ്ഥാപിച്ചതാണ് എ ഓ ഹ്യൂമിന്റെ കോൺഗ്രസ്സ്. ബാല ഗംഗാധര തിലകൻ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് എത്തുന്ന വരെ കോൺഗ്രസിൽ ഭാരത ദേശഭക്തി ഉണ്ടായിരുന്നില്ല. തിലകന് മുന്നേ കോൺഗ്രസ്സ് യോഗങ്ങളിൽ ബ്രിട്ടീഷ് രാജ്ഞിയേ പ്രകീർത്തിച്ചു കൊണ്ടാണ് യോഗങ്ങൾ ആരംഭിച്ചിരുന്നത്. 47 ൽ സ്വാതാന്ത്ര്യം ലഭിച്ചെങ്കിലും ഇന്നും ബ്രിട്ടീഷ് ചിന്തയിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാൻ ഉണ്ട്. നമ്മുടെ ചിന്തയിൽ വിഷം കലർത്തിയാണ് ബ്രിട്ടഷുകാർ കടന്നു പോയത്. ഇതിനെതിരെ
നമ്മുടെ സത്വത്തെ യുവ ജനത തിരിച്ചറിയണം. ധീര ദേശാഭിമാനികളുടെയും സ്വാതന്ത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരുടെയും ദൗത്യം ഏറ്റെടുത്തു യുവ ശക്തിയായി മാറണം എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയസേവക സംഘം ജില്ലാ സംഘചാലക് ആർ ദിവാകരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത യുവ സംഗമത്തിൽ
ഇന്ത്യൻ അന്താരാഷ്ട്ര ഫുട്ബാൾ അസിസ്റ്റന്റ് റഫറി അരുൺ ശശിധരൻ അധ്യക്ഷനായിരുന്നു.ഇന്ത്യയിൽ 35 വയസിനു താഴെയുള്ളവർ 65 ശതമാനമാണ് മറ്റൊരു രാജ്യത്തിനും അവകാശപെടാനാവാത്ത കാര്യമാണിതെന്നും നാളെകൾ യുവജനതയുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ആദരവ് നൽകി. തുടർന്ന് വയലിൻ ഫ്യൂഷൻ, രക്ഷാബന്ധനമഹോത്സവം, ഭാരതമാതാ പൂജ എന്നിവ നടന്നു.
ജില്ലാ വിദ്യാർഥി പ്രമുഖ് സജികുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ സഹസംഘചാലക് പി ഉണ്ണികൃഷ്ണൻ,ജില്ലാ കാര്യവാഹക് ജി പ്രദീപ്, ബൗദ്ധിക് പ്രമുഖ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.













Discussion about this post