VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

VSK Desk by VSK Desk
19 August, 2026
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ദിവ്യാംഗരുടെ ദേശീയ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാൻ മണ്ഡൽ (സക്ഷമ) സമത്വം, സ്വാശ്രയത്വം, സാങ്കേതികവിദ്യ, തൊഴിൽ അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധം അഞ്ച് ദിവസത്തെ ‘ദേശീയ സക്ഷം ഉത്സവ്’ സംഘടിപ്പിക്കും. ജനുവരി 20 മുതൽ 24 വരെ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിലാണ് പരിപാടിയെന്ന് സംഘാടകസമിതി ചെയർമാൻ സി. സദാനന്ദൻ മാസ്റ്റർ എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദിവ്യാംഗരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും വിവിധ മേഖലകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് എടുത്തു കാണിക്കുന്നതിനും ‘സക്ഷം ഉത്സവ്’ വേദിയൊരുക്കും. സക്ഷമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സർക്കാർ സ്ഥാപനങ്ങൾ, വ്യവസായം, അക്കാദമിക് മേഖല, ഗവേഷകർ, ആരോഗ്യ സംരക്ഷണ പുനരധിവാസ വിദഗ്‌ധർ, സ്റ്റാർട്ടപ്പുകൾ, എൻജിഒകൾ, ദിവ്യാംഗർ എന്നിവരുടെയും സംഗമമാകും മേള. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത അനുഭവം, അറിവ്, വൈദഗ്‌ധ്യം, സാങ്കേതിക വിദ്യകൾ എന്നിവ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഉത്സവത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

പരിപാടിയോടനുബന്ധിച്ച് മെഗാ ഇൻക്ലൂസീവ് എക്സ്പോ, ദേശീയ സെമിനാറുകൾ, നൈപുണ്യ വികസന ശില്‌പശാലകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. ദിവ്യാംഗരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മുഖ്യധാരാ സമുഹത്തിൽ അവരുടെ സജീവ പങ്കാളിത്തം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ ആശയങ്ങൾ, സംരംഭങ്ങൾ, ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധവും നൽകും.

ദിവ്യാംഗരുടെ ദൈനംദിന ജീവിതം കൂടുതൽ സ്വതന്ത്രവും സൗകര്യപ്രദവുമാക്കുന്നതിനായി രുപകൽപന ചെയ്തിട്ടുള്ള സാങ്കേതികവിദ്യകളും ഉല്പന്നങ്ങളും മെഗാ ഇൻ ക്ലൂസിവ് എക്‌സ്പോയിൽ പ്രദർശിപ്പിക്കും.

ദിവ്യാംഗരുടെ തൊഴിൽ, സംരംഭകത്വ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലും മേള ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിലുടമകൾ, വൈദഗ്‌ധ്യമുള്ള ഉദ്യോഗാർത്ഥികൾ, നൈപുണ്യ വികസന സ്ഥാപനങ്ങൾ, സംരംഭകത്വ പരിപാടികൾ എന്നിവ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിലൂടെ സാമ്പത്തിക ശാക്തീകരണത്തിനും സ്വാശ്രയത്വത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ദിവ്യാംഗരുടെ കഴിവുകളും സർഗാത്മകതയും പ്രദർശിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഓഫീസ് ഓഫ് ചീഫ് കമ്മിഷണർ ഫോർ പേഴ്സൺസ് വിത്ത് ഡിസെബി ലിറ്റീസ്, വിജ്ഞാൻ ഭാരതി ദമിക് പാർട്‌ണർമാരായി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി, നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ഡീംഡ് യൂണിവേഴ്‌സിറ്റി, സിസ എന്നിവയുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സക്ഷമ സംസ്ഥാന പ്രസിഡന്റും കോട്ടയം മെഡിക്കൽ കോളജ് മുൻ സുപ്രണ്ടുമായ ഡോ. പി. ബാലചന്ദ്രൻ, സക്ഷമ ഉത്സവ് വൈസ് ചെയർമാൻ ഡോ. സി. സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി ഡോ. സുനിൽകുമാർ, സക്ഷമ കേരളം – തമിഴ്‌നാട് സംഘടനാ സെക്രട്ടറി പി.വി. പ്രദീപ്‌കുമാർ, സംസ്ഥാന സെക്രട്ടറി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies