ന്യൂദൽഹി : രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക്ക് മധ്യപ്രദേശിലെ ഇൻഡോറിൽ നവംബർ 2, 3, 4 തീയതികളിൽ നടക്കും. യോഗത്തിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹോസബാള, സഹ സർകാര്യവാഹുമാർ, അഖില ഭാരതീയ കാര്യവിഭാഗ് പ്രമുഖന്മാർ, കാര്യകാരി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരിക്കും. 46 പ്രാന്തങ്ങളിലെയും 11 ക്ഷേത്രങ്ങളിലെയും സംഘചാലക്, കാര്യവാഹ്, പ്രചാരക് തുടങ്ങിയ പ്രധാന ചുമതലയുള്ളവരും ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ ആംബേക്കർ അറിയിച്ചു.
വിജയദശമിയോടെ സംഘ ശതാബ്ദി പരിപാടികൾ വിജയകരമായി പൂർത്തിയായിട്ടുണ്ട്. ഈ വർഷത്തെ വിജയദശമി ഉത്സവത്തിൽ സർസംഘചാലകനടത്തിയ പ്രസംഗത്തിലെ പ്രധാന വിഷയങ്ങളുടെ തുടർപ്രവർഅനങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. കൂടാതെ, ശതാബ്ദി പരിപാടികളുടെയും അവലോകനവും ഉണ്ടാകും. നവമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ, ലഹരിമരുന്ന് ഉപയോഗം മൂലമുള്ള പ്രശ്നങ്ങൾ, ബാഹ്യശക്തികളുടെ ഇടപെടലുകൾ, ആഗോള സാഹചര്യങ്ങൾ തുടങ്ങിയ സമകാലിക വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.
















