കോഴിക്കോട്: മാഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (മാഗ്കോം) ജെ.എൻ.യു കോഴ്സുകളായ പി.ജി ഡിപ്ലോമ ഇൻ ജേണലിസം, പി.ജി ഡിപ്ലോമ ഇൻ ഫിലിം പ്രൊഡക്ഷൻ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടരുന്നു. കോഴിക്കോട് ചാലപ്പുറം കേസരി ഭവനിൽ പ്രവർത്തിക്കുന്ന മാഗ്കോമിലാണ് കേരളത്തിൽ ഈ ജെ.എൻ.യു കോഴ്സുകൾ ലഭ്യമാക്കിയിട്ടുള്ളത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും (അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും) ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വർഷം കാലാവധിയുള്ള കോഴ്സുകളിൽ മാസ് കമ്മ്യൂണിക്കേഷൻ തിയറികൾ, മീഡിയ പ്രാക്ടീസസ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഫിലിം പ്രൊഡക്ഷൻ, മീഡിയ ലോസ് ആൻഡ് എത്തിക്സ് എന്നിവയിൽ പരിശീലനം നൽകുന്നു. ഒപ്പം വിദ്യാർത്ഥികൾക്ക് ടി.വി ചാനൽ സ്റ്റുഡിയോകൾ, പത്ര ഓഫീസുകൾ, ഡിജിറ്റൽ മീഡിയ ഹൗസുകൾ എന്നിവിടങ്ങളിൽ പ്രാക്ടിക്കൽ ട്രെയിനിംഗും ഒരു മാസത്തെ ഇന്റേൺഷിപ്പും പ്രൊജക്റ്റ് പ്രൊഡക്ഷനും ഉണ്ടായിരിക്കുന്നതാണ്.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മികച്ച പ്ലേസ്മെന്റ് പിന്തുണയും ലഭ്യമാക്കും.
താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്കായി 70129 58582, 99471 07211 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.














