കൊച്ചി: മയിൽപ്പീലി മാസിക ദേശീയ അദ്ധ്യാപക പരിഷത്തുമായി സഹകരിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരത്തോടെ നടത്തുന്ന യംഗ് സ്കോളർ എക്സാം പ്രശസ്ത സിനിമാ നടൻ ഉണ്ണിമുകുന്ദൻ ബ്രാൻ്റ് അംബാസിഡർ ആകും .
കുട്ടികളിൽ വായനാശീലവും സാംസ്കാരിക അറിവും, നൂതനമായ അറിവുകളും ഉയർത്താൻ യംഗ് സ്കോളർ എക്സാം പോലുള്ള പരീക്ഷകൾ സഹായകമാവുമെന്ന് യംഗ് സ്കോളർഷിപ്പിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി നടന്നു വരുന്ന യംഗ് സ്കോളർ എക്സാമിൽ ഹൈസ്കൂൾ, യു.പി വിഭാഗത്തിലുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഒക്ടോബർ 30 ന് സ്കൂൾതലവും നവംബർ 14 ന് സബ് ജില്ലാ തലവും നവം: 22 ന് ജില്ലാതല പരീക്ഷകൾ നടക്കും. തുടർന്ന് സംസ്ഥാനത്തിൽ ഓൺലൈൻ എക്സാമും വൈവയും നടത്തിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒരു ലക്ഷം രൂപ സ്കോളർഷിപ്പു നൽകുന്ന പരിപാടി ഡിസംബർ അവസാനം തൃശൂരിൽ വെച്ച് നടക്കുന്നതാണ്.
പോസ്റ്റർ പ്രകാശന ചടങ്ങിൽ മയിൽപ്പീലി മാനേജിംഗ് എഡിറ്റർ കെ.പി. ബാബുരാജ്, മയിൽപ്പീലി ചിൽഡ്രൻസ് ഡൈജസ്റ്റ് എഡിറ്റർ പി. സന്തോഷ് കുമാർ , വിപിൻ മോഹൻ ദാസ് (ബാലഗോകുലം – ആലുവ ജില്ലാ കാര്യദർശി) എന്നിവർ പങ്കെടുത്തു.














