VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം: ഹിന്ദു ഐക്യവേദി

VSK Desk by VSK Desk
28 November, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലുള്‍പ്പെടെ ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിങ് ആസൂത്രിതമായി ഹാക്ക് ചെയ്യപ്പെട്ടതാണോ എന്നും ഇതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാര്‍ പ്രവര്‍ത്തിച്ചോ എന്നും ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ സ്ലോട്ട് കിട്ടാത്തവര്‍ക്ക് നിലവില്‍ സ്‌പോട്ട് ബുക്കിങ് നടത്തി ദര്‍ശനം നടത്താം. ഇപ്പോള്‍ നിലയ്‌ക്കലില്‍ പതിനായിരത്തിലേറെ പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് നടത്താമെന്നിരിക്കേ മൂവായിരത്തില്‍ താഴെ ഭക്തര്‍ മാത്രമാണ് ശരാശരി എത്തുന്നത്. ബുക്കിങ്ങില്‍ വേണ്ടി വരുന്ന സമയം ഭക്തര്‍ക്ക് ഏറെ വിഷമമുണ്ടാക്കുന്നുണ്ട്. ഓരോ ഭക്തന്റേയും ഡാറ്റ രേഖപ്പെടുത്തി ഫോട്ടോ കൂടി എടുത്ത് ആണ് ബുക്കിങ് നടപടി പൂര്‍ത്തിയാക്കുന്നത്. ഈ കാല താമസം ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. ഏറ്റുമാനൂര്‍, പമ്പ എന്നിവിടങ്ങളില്‍ കൂടി സ്‌പോട്ട് ബുക്കിങ് ഏര്‍പ്പെടുത്തണം.

നിലയ്‌ക്കലില്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ നിന്നും ഭക്തരെ നിലയ്‌ക്കല്‍ ബസ്സ്റ്റാന്‍ഡിലേക്ക് എത്തിക്കുന്നതിനായി കെഎസ്ആര്‍ടിസി ഓരോ ഭക്തനില്‍ നിന്നും 10 രൂപ ഈടാക്കുന്നത് അവസാനിപ്പിക്കണം. കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമാണ് നിലയ്‌ക്കല്‍ – പമ്പ സര്‍വീസ് നടത്തുന്നതെന്നിരിക്കേ വീണ്ടും അവരെ പിഴിയുന്ന സമീപനം അനീതിയാണ്. മുഖ്യ ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന നിലയ്‌ക്കലിലെ അന്നദാന ഹാളില്‍ ഒരേസമയം 48 പേര്‍ക്ക് മാത്രമേ ഇരുന്ന് ഭക്ഷണം കഴിക്കാനാവുകയുള്ളൂ. പതിനായിരക്കണക്കിന് അയ്യപ്പന്‍മാരെത്തുന്ന നിലയ്‌ക്കലിലെ സ്ഥിതിയാണിത്. ഭക്തര്‍ക്ക് വിരിവയ്‌ക്കാനും ഹാളില്‍ ഫാന്‍ സൗകര്യവും ഇതുവരെ ഒരുക്കിയിട്ടില്ല.

പമ്പയിലെ ത്രിവേണിയില്‍ വാഹന പാര്‍ക്കിങ്ങിന് വേണ്ട സൗകര്യമൊരുക്കണം. സന്നിധാനത്ത് നിന്ന് ആംബുലന്‍സ് സൗകര്യം ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. മാത്രമല്ല പമ്പയില്‍ നിന്നും സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ ഭക്തരെ കൊള്ളയടിക്കുകയാണ്.

ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബുവിന്റെ നേതൃത്വത്തില്‍ എരുമേലി, നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ നേരിട്ട് ബോദ്ധ്യപ്പെട്ട വിഷയങ്ങള്‍ ശബരിമല സ്‌പെഷല്‍ കമ്മിഷണറേയും സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന എഡിഎമ്മിനേയും ധരിപ്പിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, സെക്രട്ടറി പി.വി. മുരളീധരന്‍, മഹിള ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ബിന്ദു മോഹന്‍, പത്തനംതിട്ട ജില്ല അധ്യക്ഷന്‍ ജയദേവന്‍, സതീഷ് കുമാര്‍ എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

Share
Tweet
SendShareShare

Latest from this Category

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം മഹത്തരം: രാഷ്‌ട്രപതി

സ്വർഗീയ സീതചേച്ചിയെപ്പോലുള്ള അമ്മമാരുടെ സമർപ്പണമാണ് കേരളത്തിലെ സംഘ പ്രവർത്തനത്തിന്റെ ഉൾകരുത്ത് : പി.ആർ ശശിധരൻ

മൂവാറ്റുപുഴ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു

സനൽജി അനുസ്മരണം നാളെ

മെഡിവിഷൻ കേരള സംസ്ഥാന സമ്മേളനം 29ന് കൊച്ചിയിൽ

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് മാവേലിക്കര വിദ്യാധിരാജയില്‍ നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം: ഹിന്ദു ഐക്യവേദി

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം മഹത്തരം: രാഷ്‌ട്രപതി

മാതാ അമൃതാനന്ദമയീ ദേവിയെ സര്‍സംഘചാലക് സന്ദര്‍ശിച്ചു

സ്വർഗീയ സീതചേച്ചിയെപ്പോലുള്ള അമ്മമാരുടെ സമർപ്പണമാണ് കേരളത്തിലെ സംഘ പ്രവർത്തനത്തിന്റെ ഉൾകരുത്ത് : പി.ആർ ശശിധരൻ

മൂവാറ്റുപുഴ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു

നാളെ കേന്ദ്രസേനയുടെ സംരക്ഷണത്തില്‍ തിരുപ്പറകുണ്ഡ്രത്തെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന് സുപ്രീംകോടതി

ജയ്പൂരിൽ നടക്കുന്ന ലോക്മന്ഥന്റെമുന്നോടിയായി "ലോക് മന്ഥൻ ഇതുവരെയുള്ള യാത്ര" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കേന്ദ്രമന്ത്രി അർജുൻ. റാം മേഘ് വാൾ നിർവഹിക്കുന്നു.
പ്രൊഫ. റീത്താ സോണി, ജെഎൻയു വൈസ്ചാൻസലർ പ്രൊഫ. ശാന്തി ശ്രീ ദുലി പുഡി, ജെ.നന്ദകുമാർ, ഡോ.സച്ചിതാനന്ദ ജോഷി, പ്രൊഫ. അനിൽ കുമാർ, ഡോ. ശുഭ ഗുപ്ത തുടങ്ങിയവർ സമീപം

കൊളോണിയൽ മനോഭാവത്തിൽ നിന്നുള്ള പൂർണ മോചനം അനിവാര്യം: കേന്ദ്രമന്ത്രി

സനൽജി അനുസ്മരണം നാളെ

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies